ഐറിഷ് തുറമുഖത്ത് ശീതീകരിച്ച കണ്ടെയ്നറിൽ 14 പേരെ കണ്ടെത്തിയ സംഭവം; ഒരാൾ ഗാർഡയുടെ പിടിയിൽ

ഐറിഷ് തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്നറില്‍ 14 പേരെ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ജനുവരി 8 ന് റോസ്ലെയര്‍ തുറമുഖത്ത് നടന്ന സംഭവത്തെ തുടര്‍ന്ന്‍ 30 വയസ്സ് പ്രായം വരുന്ന ആളെ ആണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഫെറിയില്‍ എത്തിയ ശീതീകരിച്ച വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീക്കളും രണ്ട് പെണ്‍കുട്ടികളും ഉള്ള 14 പേരടങ്ങുന്ന സംഘത്തെ കണ്ടെത്തിയത്.2021ലെ ക്രിമിനല്‍ ജസ്റ്റിസ് നിയമപ്രകാരം (വ്യക്തികളെ കടത്തിക്കൊണ്ട് പോകല്‍) ഉള്ള കുറ്റം ആരോപിച്ചാണ് റോസ്ലെയറില്‍ വച്ച് … Read more

കെറിയിൽ സ്ത്രീക്ക് ആക്രമണത്തിൽ പരിക്ക്; ഒരാൾ പിടിയിൽ

കെറിയില്‍ സ്ത്രീക്കെതിരെ നടന്ന ഗുരുതര ആക്രമണത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാവിലെ 7:30-ഓടെയാണ് Artfert-ലെ വീട്ടില്‍ 40 വയസ്സ് പ്രായം വരുന്ന സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ സ്ത്രീയെ കെറിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് ഉടന്‍ കൊണ്ടുവന്നെങ്കിലും നില ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. സംഭവത്തില്‍ 40 വയസ്സ് പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇയാളെ ഇന്ന് രാവിലെ Mallow ജില്ലാ കോടതിയില്‍ ഹാജരാക്കി.

Rosslare തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 4 മില്യൺ യൂറോയുടെ ശേഖരം

വെക്സ്ഫോർഡിലെ Rosslare തുറമുഖത്ത് 4 മില്യണ്‍ യൂറോയുടെ വന്‍ മയക്കുമരുന്ന് വേട്ട. ഫെറിയില്‍ എത്തിയ ചരക്ക് പരിശോധിച്ച റവന്യൂ ഓഫിസര്‍മാരാണ് വന്‍ തോതില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരാളെ വെക്സ്ഫോർഡ് ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നുമാണ് ചരക്ക് എത്തിത്. അധികൃതര്‍ ഇല്ലാത്ത നിലയില്‍ കണ്ടതോടെയായിരുന്നു റവന്യൂ പരിശോധന.

ഡബ്ലിനിലെ സ്‌കൂളിൽ ആക്രമണം: വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്ക് കുത്തേറ്റു

ഡബ്ലിൻ സിറ്റി സെന്റർ സ്‌കൂളിൽ വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ പാർനെൽ സ്‌ക്വയർ ഈസ്റ്റിലെ ഒരു സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. ഗാർഡയും അടിയന്തര രക്ഷാ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പാർനെൽ സ്‌ക്വയർ ഈസ്റ്റ് അടച്ചിട്ടിരിക്കുകയാണ്. പ്രതി വിദേശിയാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ഗാർഡ പുറത്തുവിട്ടിട്ടില്ല. രണ്ട് മുതിർന്നവർക്കും മൂന്ന് കുട്ടികൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ആശുപത്രികളിൽ പ്രവേശിപ്പിച്ച ഇവരിൽ ഒരു പെൺകുട്ടിയുടെയും സ്ത്രീയുടെയും … Read more

അന്താരാഷ്ട്ര മനുഷ്യക്കടത്ത്: ഡബ്ലിൻ എയർപോർട്ടിൽ ഒരാൾ പിടിയിൽ

ലൈംഗിക തൊഴില്‍ ചെയ്യിക്കാനായി മനുഷ്യക്കടത്ത് നടത്തുന്നയാള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍. വ്യാഴാഴ്ചയാണ് 50-ലേറെ പ്രായമുള്ള പുരുഷനെ മനുഷ്യക്കടത്ത് അന്വേഷിക്കുന്ന പ്രത്യേക ഗാര്‍ഡ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം വെസ്റ്റ് ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേനില്‍ ചോദ്യം ചെയ്ത ഇയാളുടെ മേല്‍ പിന്നീട് ഗാര്‍ഡ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ ഇന്ന് ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്ത്, തട്ടിപ്പ്, അനധികൃതമായി പണം പലിശയ്ക്ക് നല്‍കല്‍ എന്നിവയെപ്പറ്റിയുള്ള അന്താരാഷ്ട്ര അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ഗാര്‍ഡ … Read more

‘കൈവിട്ട കളി വേണ്ട’: ലിമറിക്കിൽ 44 ഓഫ്‌റോഡ് വാഹനങ്ങൾ പിടിച്ചെടുത്ത് ഗാർഡ

ഓഫ് റോഡ് റേസിങ്ങിനും, മത്സരത്തിനുമുപയോഗിക്കുന്ന 44 ബൈക്കുകളും, മറ്റ് വാഹനങ്ങളും പിടിച്ചെടുത്ത് ഗാര്‍ഡ. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നതിനും, സാമൂഹികവിരുദ്ധമായ പെരുമാറ്റത്തിനും തടയിടുന്നതിന്റെ ഭാഗമായി ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ലിമറിക്കില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലിമറിക്ക് സിറ്റിയിലെ 21 സ്ഥലങ്ങളിലാണ് ഗാര്‍ഡ പരിശോധന നടത്തിയത്. 30 ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സായുധ ഗാര്‍ഡ സംഘത്തിന്റെ സഹായത്തോടെ ഓപ്പറേഷനില്‍ പങ്കെടുത്തു. നഗരത്തില്‍ പലയിടത്തും ഇത്തരം വാഹനങ്ങളുപയോഗിച്ച് അപകടകരമായ ഡ്രൈവിങ് നടത്തുന്നതായും, ആളുകളില്‍ … Read more

ലിമറിക്കിൽ സ്ഫോടകവസ്തുവുമായി എട്ട് പേർ അറസ്റ്റിൽ

സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ ലിമറിക്കില്‍ എട്ട് പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച ലിമറിക്ക്, കോര്‍ക്ക്, ക്ലെയര്‍ എന്നിവിടങ്ങളിലായി ഗാര്‍ഡ പരിശോധനകള്‍ നടത്തിയിരുന്നു. ലിമറിക്കില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തു കണ്ടെടുത്തതിനെത്തുടര്‍ന്ന് ഇത് നിര്‍വീര്യമാക്കുന്നതിന് വിദഗ്ദ്ധരുടെ സഹായവും തേടിയിരുന്നു. ബോംബ് സ്‌ഫോടനത്തിനായി ഉപയോഗിക്കാവുന്ന ഉപകരണമാണ് കണ്ടെടുത്തത്. ഒപ്പം നാല് തോക്കുകളും, വെടിക്കോപ്പുകളും, 11,310 യൂറോ പണവും ഗാര്‍ഡ പിടിച്ചെടുത്തു. ഇതിന് പുറമെ കൊക്കെയ്ന്‍, കഞ്ചാവ്, ആല്‍പ്രസോലാം എന്നീ മയക്കുമരുന്നുകള്‍ കൂടി പിടിച്ചെടുത്ത ഗാര്‍ഡ, അഞ്ച് പുരുഷന്മാരെയും, … Read more

അയർലണ്ടിലേക്ക് മനുഷ്യക്കടത്ത്; ഡോണഗലിൽ രണ്ട് പേർ അറസ്റ്റിൽ

അയര്‍ലണ്ടിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തിവന്ന രണ്ട് ലാത്വിയന്‍ പൗരന്മാരെ ഡോണഗലില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു. 28, 35 പ്രായമുള്ള രണ്ട് ലാത്വിയ സ്വദേശികളെ ചൊവ്വാഴ്ച രാവിലെയാണ് യൂറോപോളിന്റെ സഹായത്തോടെ ഗാര്‍ഡ പിടികൂടിയത്. സംഘടിത കുറ്റകൃത്യം നടത്തിയതിനുകൂടിയാണ് അറസ്റ്റ്. അയര്‍ലണ്ടിലേയ്ക്ക് ലാത്വിയയില്‍ നിന്നും ആളുകളെ അനധികൃതമായി എത്തിച്ച്, ജോലി ചെയ്യിച്ച് ചൂഷണം ചെയ്തുവരികയായിരുന്നു പ്രതികള്‍. ലാത്വിയന്‍ പൊലീസുമായി ചേര്‍ന്നാണ് ഗാര്‍ഡ അന്വേഷണം നടത്തിയത്. യൂറോപോളും അന്വേഷണത്തില്‍ സഹായിച്ചു. ഡോണഗലില്‍ ചൊവ്വാഴ്ച പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ യൂറോപോള്‍ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. അറസ്റ്റിലായവരെ … Read more

അയർലണ്ടിൽ സ്വവർഗാനുരാഗികളെ തെരഞ്ഞുപിടിച്ച് കൊന്ന സീരിയൽ കില്ലർ ഇനി ജീവപര്യന്തം ജയിലിൽ

അയര്‍ലണ്ടില്‍ സ്വവര്‍ഗലൈംഗിക അഭിരുചിയുള്ളവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ യൂസഫ് പലാനിക്ക് ജീവപര്യന്തം തടവ്. സ്വവര്‍ഗസ്‌നേഹികളായ രണ്ട് പുരുഷന്മാരെ കൊന്ന പലാനിക്ക് (23) തിങ്കളാഴ്ചയാണ് സെന്‍ട്രല്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ മറ്റൊരു പുരുഷനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷത്തെ തടവും Ms Justice Mary Ellen Ring വിധിച്ചു. സ്വവര്‍ഗാനുരാഗികളോടുള്ള വിദ്വേഷമാണ് ഹീനമായ കുറ്റകൃത്യം നടത്താന്‍ പ്രതിയായ യൂസഫ് പലാനിയെ പ്രേരിപ്പിച്ചത്. സ്വവര്‍ഗാനുരാഗം തന്റെ മതമായ ഇസ്ലാം വിലക്കിയിട്ടുണ്ടെന്ന് … Read more

ഡബ്ലിനിലെ സൂപ്പർമാർക്കറ്റിൽ വെടിമുഴക്കി കവർച്ച; പ്രതിക്ക് ആറ് വർഷം തടവ്

ഡബ്ലിനിലെ Lidl സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിമുഴക്കി ഭീഷണിപ്പെടുത്തി പണം കവര്‍ന്നയാളെ ആറ് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി. ഡബ്ലിനിലെ Coolock സ്വദേശിയായ പോള്‍ ക്ലാര്‍ക്ക് എന്ന 41-കാരനാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. 2019 നവംബര്‍ 13-നാണ് Malahide Road-ലെ Lidl സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ പ്രതി, തോക്കുപയോഗിച്ച് മേല്‍ക്കൂരയിലേയ്ക്ക് വെടിവച്ച് പരിഭ്രാന്തി പരത്തിയ ശേഷം 1,000 യൂറോയോളം പണവുമായി കടന്നുകളഞ്ഞത്. അക്രമത്തിന്റെയും, കവര്‍ച്ചയുടെയും സിസിടിവി ദൃശ്യങ്ങള്‍ കോടതി തെളിവായി സ്വീകരിച്ചു. പണവുമായി സൂപ്പര്‍മാര്‍ക്കറ്റിന് പുറത്തെത്തിയ … Read more