അന്താരാഷ്ട്ര പിയാനോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അയർലണ്ട് മലയാളിയായ അഭിഷേക് ജിനോ

അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായി 10 വയസുകാരനായ അഭിഷേക് ജിനോ. 2025 സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ പിയാനോ കോംപറ്റീഷനില്‍ കാറ്റഗറി സി-യില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ന്യൂകാസില്‍ വെസ്റ്റില്‍ താമസിക്കുന്ന അഭിഷേക്. Limerick School of Music-ല്‍ Stuart O’Sullivan-ന് കീഴില്‍ പിയാനോ അഭ്യസിക്കുന്ന അഭിഷേക്, അന്താരാഷ്ട്ര ജൂറി അംഗങ്ങളെ അമ്പരപ്പിച്ചുകൊണ്ടുള്ള പ്രകടനമാണ് മത്സരത്തിലുടനീളം നടത്തിയത്. നേരത്തെയും അയര്‍ലണ്ടിലെ വിവിധ ദേശീയതല മത്സരങ്ങളില്‍ വിജയകിരീടം ചൂടിയിട്ടുണ്ട് അഭിഷേക്. ഈ വര്‍ഷത്തെ ETB All Stars Talent Award-ഉം അഭിഷേകിനായിരുന്നു.

ഗൃഹാതുരമായ ഓർമകളുമായി Rosemary Creations Ireland-ന്റെ ‘ഇണങ്ങി ഒന്നു പിണങ്ങി’ ആൽബം യൂട്യൂബിൽ ശ്രദ്ധ നേടുന്നു

ജീവിതത്തിന്റെ ഇന്നലെകളിലേക്ക് നിങ്ങളുടെ ഓര്‍മകളെ കൂട്ടിക്കൊണ്ട് പോകുന്ന ഗൃഹാതുരത്വം തുളുമ്പുന്ന അതി മനോഹരമായ വീഡിയോ ആല്‍ബം ‘ഇണങ്ങി ഒന്നു പിണങ്ങി’ യൂട്യാബില്‍ റിലീസ് ചെയ്തു. Rosemary Creations Ireland ആണ് ആല്‍ബം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗാനരചന ബെന്നി അറയ്ക്കല്‍, സംഗീതം അനില്‍ സുരേന്ദ്രന്‍, ഗായിക ഐശ്വര്യ അനില്‍. ആല്‍ബത്തിന്റെ ഡയറക്ടര്‍ അഭിജിത് അനില്‍കുമാര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ കുട്ടി ജോസ്. ക്യാമറ, എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് ജോര്‍ജിന്‍ ജോര്‍ജ്. ദേവിക നായര്‍ ആണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആല്‍ബം കാണാം:

ഡബ്ലിൻ ബൊട്ടാണിക്കൽ ഗാർഡൻസിൽ ഇല്ല്യൂമിനേറ്റഡ് ആർട്ട് വർക്ക് പ്രദർശനം ആരംഭിച്ചു

ഡബ്ലിനിലെ Glasnevin-ലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സില്‍ ഇല്യൂമിനേറ്റഡ് ആര്‍ട്ട് വര്‍ക്കുകളുടെ പ്രദര്‍ശനം ആരംഭിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനായി സംഘടിപ്പിക്കുന്ന First Fortnight Mental Health Art and Culture Festival-ന്റെ ഭാഗമായാണ് മേയോയിലെ കലാകാരനായ ടോം മെസ്‌കല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന The Silva Lumina – Lights of Growth പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഇത് 13-ആം വര്‍ഷമാണ് ഫെസ്റ്റിവല്‍ നടത്തപ്പെടുന്നത്. വെള്ളിയാഴ്ച ആരംഭിച്ച ഫെസ്റ്റിവലില്‍ സ്റ്റേജ് പെര്‍ഫോമന്‍സുകള്‍, എക്‌സിബിഷനുകള്‍, ഗിഗ്‌സ്, കവിതകള്‍, ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, … Read more