ഡബ്ലിൻ ബൊട്ടാണിക്കൽ ഗാർഡൻസിൽ ഇല്ല്യൂമിനേറ്റഡ് ആർട്ട് വർക്ക് പ്രദർശനം ആരംഭിച്ചു

ഡബ്ലിനിലെ Glasnevin-ലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സില്‍ ഇല്യൂമിനേറ്റഡ് ആര്‍ട്ട് വര്‍ക്കുകളുടെ പ്രദര്‍ശനം ആരംഭിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനായി സംഘടിപ്പിക്കുന്ന First Fortnight Mental Health Art and Culture Festival-ന്റെ ഭാഗമായാണ് മേയോയിലെ കലാകാരനായ ടോം മെസ്‌കല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന The Silva Lumina – Lights of Growth പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഇത് 13-ആം വര്‍ഷമാണ് ഫെസ്റ്റിവല്‍ നടത്തപ്പെടുന്നത്.

വെള്ളിയാഴ്ച ആരംഭിച്ച ഫെസ്റ്റിവലില്‍ സ്റ്റേജ് പെര്‍ഫോമന്‍സുകള്‍, എക്‌സിബിഷനുകള്‍, ഗിഗ്‌സ്, കവിതകള്‍, ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സിനിമകള്‍ എന്നിവ ഉണ്ടായിരിക്കും.

മാനസികബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ അത് പുറത്തുപറയാതിരിക്കുന്നത് സമൂഹത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അത് സ്വന്തം ആരോഗ്യത്തെയും, ചുറ്റുമുള്ളവരുടെ ആരോഗ്യത്തെയും ബാധിക്കുന്നു. മാനസികാരോഗ്യം എന്നാല്‍ ശാരീരകമായ ആരോഗ്യം പോലെ സാധാരണവും, അതേസമയം പ്രധാനവുമാണെന്നും, അത് പുറത്ത് പറയുന്നതിലോ, ചികിത്സ തേടുന്നതിലോ മടി തോന്നേണ്ട കാര്യമില്ലെന്നും സന്ദേശം നല്‍കുന്നതാണ് ഫെസ്റ്റിവല്‍.

ഫെസ്റ്റിവലിന് സൗജന്യമായി പങ്കെടുക്കാവുന്നതാണ്. അതേസമയം നേരത്തെ ബുക്ക് ചെയ്യണം.

ഫെസ്റ്റിവല്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.firstfortnight.ie/events

Share this news

Leave a Reply

%d bloggers like this: