കോർക്കിൽ അജ്ഞാതരുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

കൗണ്ടി കോര്‍ക്കിലെ Cobh-ല്‍ യുവാവിന് നേരെ അജ്ഞാതരുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30-ലേറെ പ്രായമുള്ള ഇദ്ദേഹം നിലവില്‍ Cork University Hospital-ല്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.55-ഓടെ Newtown Road-ലെ ഒരു കാര്‍ പാര്‍ക്കില്‍ വച്ചാണ് ഇദ്ദേഹത്തെ അജ്ഞാതര്‍ ആക്രമിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം വെള്ളിയാഴ്ച (മാര്‍ച്ച് 15) രാത്രി 8.45-നും 9.15-നും ഇടയ്ക്ക് Newtown Road വഴി യാത്ര ചെയ്തിരുന്ന ആര്‍ക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട വല്ല അറിവും ഉണ്ടെങ്കില്‍ തങ്ങളുമായി … Read more