അയർലണ്ടിലെ തങ്ങളുടെ എല്ലാ എടിഎമ്മുകളും മാറ്റി സ്ഥാപിക്കാനൊരുങ്ങി Bank of Ireland; പുതിയ മെഷീനുകളുടെ പ്രത്യേകത എന്തെല്ലാം?

രാജ്യത്തെ തങ്ങളുടെ എല്ലാ എടിഎമ്മുകളും മാറ്റി സ്ഥാപിക്കാനൊരുങ്ങി Bank of Ireland. 60 മില്യണ്‍ യൂറോ ചെലവിട്ടാണ് ബാങ്ക് എടിഎമ്മുകള്‍ നവീകരിക്കുകയും, ശാഖകള്‍ മോടിപിടിപ്പിക്കുകയും ചെയ്യുന്നത്. ഇതിന്റെ ഭാഗമായി Roscommon town, Drumcondra, Castlebar, Roscrea എന്നിവിടങ്ങളിലെ അടക്കം 14 എടിഎമ്മുകള്‍ മാറ്റി പുതി മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇനി 150-ഓളം എടിഎമ്മുകള്‍ കൂടി ഈ വര്‍ഷം പുതുക്കുമെന്ന് ബാങ്ക് അറിയിച്ചു. 2027-ഓടെ അയര്‍ലണ്ടിലെയും, വടക്കന്‍ അയര്‍ലണ്ടിലെയും തങ്ങളുടെ 650 എടിഎമ്മുകളും മാറ്റി സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. പുതിയ … Read more

പണം ലഭിക്കുക ജനങ്ങളുടെ അവകാശം, അയർലണ്ടിൽ എല്ലായിടത്തും എടിഎമ്മുകൾ ഉറപ്പാക്കും: ധനമന്ത്രി

അയര്‍ലണ്ടില്‍ എല്ലായിടത്തും ആവശ്യത്തിന് എംടിഎം മെഷീനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി Michael McGrath. ഇക്കാര്യം സംബന്ധിച്ചുള്ള നിര്‍ദ്ദേശം ചൊവ്വാഴ്ച മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും എക്‌സ് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി. ഇതുവഴി ജനങ്ങള്‍ക്ക് വേണ്ടപ്പോള്‍ പണം എടുക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കും. രാജ്യമെങ്ങുമുള്ള ഗ്രാമങ്ങളിലും, കൗണ്ടികളിലും പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിന് ഭാവിയില്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രിസഭയില്‍ Access to Cash Bill അവതരിപ്പിക്കാന്‍ മന്ത്രി McGrath ഒരുങ്ങുകയാണെന്ന RTE റിപ്പോര്‍ട്ടിന് പിന്നാലെയാണ് മന്ത്രി പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. Ulster Bank, KBC … Read more