പണം ലഭിക്കുക ജനങ്ങളുടെ അവകാശം, അയർലണ്ടിൽ എല്ലായിടത്തും എടിഎമ്മുകൾ ഉറപ്പാക്കും: ധനമന്ത്രി

അയര്‍ലണ്ടില്‍ എല്ലായിടത്തും ആവശ്യത്തിന് എംടിഎം മെഷീനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി Michael McGrath. ഇക്കാര്യം സംബന്ധിച്ചുള്ള നിര്‍ദ്ദേശം ചൊവ്വാഴ്ച മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും എക്‌സ് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി. ഇതുവഴി ജനങ്ങള്‍ക്ക് വേണ്ടപ്പോള്‍ പണം എടുക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കും. രാജ്യമെങ്ങുമുള്ള ഗ്രാമങ്ങളിലും, കൗണ്ടികളിലും പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിന് ഭാവിയില്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രിസഭയില്‍ Access to Cash Bill അവതരിപ്പിക്കാന്‍ മന്ത്രി McGrath ഒരുങ്ങുകയാണെന്ന RTE റിപ്പോര്‍ട്ടിന് പിന്നാലെയാണ് മന്ത്രി പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. Ulster Bank, KBC … Read more

അയർലണ്ടിൽ വീണ്ടും വീശിയടിച്ച് ബാബേറ്റ് കൊടുങ്കാറ്റ്; 20,000 യൂറോ വരെ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ

അയര്‍ലണ്ടില്‍ ബാബേറ്റ് കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നത് ഇന്നലെയും തുടര്‍ന്നു. ശക്തമായ മഴയും, കാറ്റും, വെള്ളപ്പൊക്കവും രാജ്യത്ത് പലയിടത്തും വെള്ളിയാഴ്ചയും ഗതാഗത സ്തംഭനത്തിനും മറ്റും കാരണമായി. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഡബ്ലിന്‍, വിക്ക്‌ലോ കൗണ്ടികളില്‍ ഇന്ന് രാവിലെ 8 മണി വരെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് വാണിങ് നല്‍കിയിരുന്നു. വെള്ളിയാഴ്ച ഡബ്ലിനില്‍ പലയിടത്തും പ്രാദേശികമായുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡ് യാത്ര ദുഷ്‌കരമായി. റെയില്‍ ഗതാഗതത്തിനും തടസം നേരിട്ടു. അതേസമയം ഈയാഴ്ച കോര്‍ക്കില്‍ പെയ്ത ശക്തമായ മഴയെ … Read more

അയർലണ്ടിൽ എനർജി ക്രെഡിറ്റ് നടപ്പിലാക്കുന്നു; ഗാർഹിക ഊർജ്ജ വില കുറയും

ശൈത്യകാലത്ത് എനര്‍ജി ക്രെഡിറ്റുകള്‍ വീണ്ടും നടപ്പിലാക്കുന്നതിനാല്‍ വരും ആഴ്ചകളിലായി ഗാര്‍ഹിക ഊര്‍ജ്ജത്തിന്റെ വിലയില്‍ കുറവ് ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യ മന്ത്രി മൈക്കല്‍ മക്ഗ്രാത്ത്. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി എനര്‍ജി ക്രെഡിറ്റ് എന്ന ആശയം ഐറിഷ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് രൂപപ്പെട്ട ഊര്‍ജപ്രതിസന്ധി ജനങ്ങളെ സാരമായി ബാധിക്കുന്നതില്‍ നിന്നും രക്ഷനേടാന്‍ ഈ ആശയം സഹായിച്ചിരുന്നു. 2024-ലെ ബജറ്റ് അവതരണത്തിനായി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കേ ഈ വര്‍ഷം തുടക്കത്തില്‍ മൊത്ത ഊര്‍ജ്ജ വിലയില്‍ ഉണ്ടായ … Read more

നിറയുന്ന ഖജനാവ്: അയർലണ്ടിൽ ടാക്സ് വരുമാനത്തിൽ വൻ വർദ്ധന

അയര്‍ലണ്ടില്‍ 2023 ജൂലൈ വരെയുള്ള ഏഴ് മാസത്തിനിടെ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് തുക 47.8 ബില്യണ്‍ യൂറോ. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.3 ബില്യണ്‍ യൂറോ, അഥവാ 10% അധികമാണിത്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനിടെ രാജ്യത്ത് പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ ചെലവഴിച്ച തുക (gross voted expenditure) മുന്‍ കാലയളവിനെ അപേക്ഷിച്ച് 3.9 ബില്യണ്‍ വര്‍ദ്ധിച്ച് 49.2 ബില്യണ്‍ യൂറോ ആയി. 8.6% അധികതുകയാണ് ഈ വകയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഇതേ കാലയളവില്‍ … Read more