വാഹനം പുറത്ത് സർവീസ് ചെയ്താലും, ഒറിജിനൽ അല്ലാത്ത പാർട്സ് ഉപയോഗിച്ചാലും വാറന്റിയെ ബാധിക്കരുത്: അയർലണ്ടിലെ ഡീലർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ

അയർലണ്ടിലെ വാഹന നിർമ്മാതാക്കൾക്കും, ഡീലർമാർക്കും മുന്നറിയിപ്പുമായി The Competition and Consumer Protection Commission (CCPC). വാഹനം പുറത്തുള്ള വർക്ക് ഷോപ്പുകളിൽ സർവീസ് ചെയ്യുകയോ, റിപ്പയർ ചെയ്യുകയോ ചെയ്താൽ വാറന്റി നഷ്ടപ്പെടും എന്ന് പറഞ്ഞു ഉപഭോക്താക്കളെ അങ്ങനെ ചെയ്യുന്നതിൽ നിന്നും വിലക്കാൻ പാടില്ലെന്ന് CCPC വാഹന ഡീലർമാരോട് വ്യക്തമാക്കി. തങ്ങൾ വാങ്ങിയ വാഹനം എവിടെ സർവീസ് ചെയ്യണം, എന്തൊക്കെ പാർട്സ് ഉപയോഗിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക് ആണെന്നും, അവരെ അതിൽ നിന്നും തടയുന്നത് നിയമലംഘനമാണെന്നും, അത് … Read more

അയർലണ്ടിൽ ഇവി, ഹൈബ്രിഡ് കാർ വിൽപ്പന ഉയർന്നു; പെട്രോൾ, ഡീസൽ മോഡലുകൾക്ക് തിരിച്ചടി; വിൽപ്പനയിൽ മുമ്പൻ ടൊയോട്ട തന്നെ

അയര്‍ലണ്ടില്‍ ഈ വര്‍ഷം പുതിയ കാറുകളുടെ വില്‍പ്പനയില്‍ 2.4% വര്‍ദ്ധന. ഹൈബ്രിഡ്, ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വര്‍ദ്ധിച്ചതാണ് വിപണിയെ സഹായിച്ചിരിക്കുന്നത്. അതേസമയം പെട്രോള്‍ കാറുകളുടെ വില്‍പ്പന 13 ശതമാനവും, ഡീസല്‍ കാറുകളുടെ വില്‍പ്പന 22 ശതമാനവും കുറയുകയും ചെയ്തു. റെഗുലര്‍ ഹൈബ്രിഡുകളുടെ വില്‍പ്പന 18% വര്‍ദ്ധന രേഖപ്പെടുത്തിയപ്പോള്‍, ഇവി കാറുകളുടെ വില്‍പ്പന 23% ആണ് വര്‍ദ്ധിച്ചത്. പെട്രോള്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡുകളുടെ (PHEV) വില്‍പ്പന 54 ശതമാനവും ഉയര്‍ന്നു. 2025-ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ 79,301 കാറുകളാണ് പുതുതായി … Read more

പുതിയ ഡാറ്റ ബേസ് നിലവിൽ വന്ന ശേഷം അയർലണ്ടിൽ ഇൻഷുറൻസ് ഇല്ലാതെ റോഡിലിറക്കുന്ന വാഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് സർവേ

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലിറക്കുന്ന വാഹനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഡാറ്റാ ബേസ് സിസ്റ്റം പുറത്തിറക്കിയത് വലിയ നേട്ടമായെന്ന് വിലയിരുത്തല്‍. ഈ സംവിധാനം നിലവില്‍ വന്നതോടെ ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണായതായാണ് Motor Insurers’ Bureau of Ireland (MIBI) നടത്തിയ സര്‍വേയില്‍ വ്യക്തമായത്. 2024-ലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ സ്വകാര്യ വാഹനങ്ങളില്‍ 4.2% ആണ് ഇന്‍ഷ്വര്‍ ചെയ്യാത്തതെന്ന് സര്‍വേ കണ്ടെത്തി. ഡാറ്റാ ബേസ് നിലവിലില്ലാതിരുന്ന 2022-ല്‍ ഇത് 8.3% ആയിരുന്നു. 2022-ല്‍ … Read more

അയർലണ്ടിൽ ഇവി കാറുകൾ വീണ്ടും തരംഗമാകുന്നു; വിൽപ്പനയിൽ 25% വർദ്ധന

ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ വീണ്ടും വര്‍ദ്ധന. Society of the Irish Motor Industry (SIMI)-യുടെ 2025 മാര്‍ച്ച് മാസത്തിലെ റിപ്പോര്‍ട്ടനുസരിച്ച് ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ 10,000-നടുത്ത് ഇവികളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2024-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തില്‍ അധികമാണിത്. അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പനയും മുന്നോട്ട് തന്നെയാണ്. 2025 മാര്‍ച്ചില്‍ 17,345 പുതിയ കാറുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്- 18.5% ആണ് വര്‍ദ്ധന. ഈ വര്‍ഷം … Read more

അയർലണ്ടിലെ ഇലക്ട്രിക്ക് കാർ വിപണി കിതപ്പ് തുടരുന്നു; സർക്കാർ ഇടപെടൽ അത്യാവശ്യമെന്ന് വിദഗ്ദ്ധർ

അയര്‍ലണ്ടിലെ ഇലക്ട്രിക് കാര്‍ വില്‍പ്പന ഇടിവ് തുടരുന്നു. ഒക്ടോബര്‍ മാസത്തില്‍ പുതിയ ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ 2023 ഒക്ടോബറിനെ അപേക്ഷിച്ച് 12.3% ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം പുതിയ കാറുകളുടെ ആകെ വില്‍പ്പന 10% വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 16,556 പുതിയ ഇവികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25.4% കുറവാണിത്. തുടര്‍ച്ചയായി ഒമ്പതാം മാസവും ഇവി വില്‍പ്പന ഇടിഞ്ഞതായാണ് ഒക്ടോബറിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് Society of the Irish … Read more

നിങ്ങൾ ഓരോ 3 വർഷത്തിലും കാർ മാറ്റാറുണ്ടോ? അയർലണ്ടിലെ മൂന്നിലൊന്ന് പേരും അപ്രകാരം ചെയ്യുന്നതായി സർവേ

അയര്‍ലണ്ടിലെ മൂന്നിലൊന്ന് കാറുടമകളും ഓരോ 3-5 വര്‍ഷം കൂടുമ്പോഴും കാര്‍ മാറ്റുന്നതായി സര്‍വേ. അവൈവ ഇന്‍ഷുറന്‍സ് നടത്തിയ സര്‍വേയിലാണ് രാജ്യത്തെ 34% പേരും മേല്‍ പറഞ്ഞ കാലയളവില്‍ ഓരോ തവണയും വാഹനം മാറ്റി വാങ്ങിക്കുന്നതായി വ്യക്തമായത്. ചെറുപ്പക്കാരാണ് ഇത്തരത്തില്‍ കാര്‍ മാറ്റം പതിവാക്കിയിരിക്കുന്നത്. അതേസമയം 26% പേര്‍ മാത്രമാണ് വളരെ അത്യാവശ്യമായി വന്നാല്‍ മാത്രമേ നിലവില്‍ ഉപയോഗിക്കുന്ന കാര്‍ മാറ്റി വാങ്ങുകയുള്ളൂ എന്ന് പ്രതികരിച്ചത്. ഇക്കാര്യത്തോട് കൂടുതലും യോജിച്ചത് സ്ത്രീകളാണ്. കാര്‍ മാറ്റിവാങ്ങുന്നതില്‍ പൊതുവെ പുരുഷന്മാരാണ് രാജ്യത്ത് … Read more

അയർലണ്ടിൽ ഇലക്ട്രിക്ക് കാറുകൾക്ക് പ്രിയം കുറയുന്നു; ഈ വർഷം ഏറ്റവുമധികം വിൽക്കപ്പെട്ടത് ഹ്യുണ്ടായുടെ ഈ മോഡൽ

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രിയം കുറയുന്നു. ഈ വര്‍ഷം ഇതുവരെ 19.1% ഇടിവാണ് ഇവി വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ മാത്രം 41% വില്‍പ്പന കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ 9,028 പുതിയ ഇവികളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. ആകെ വില്‍പ്പന നടത്തിയ കാറുകളുടെ 12.7% ആണിത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന നടന്ന ആകെ കാറുകളില്‍ 16% ആയിരുന്നു ഇവി. പെട്രോൾ, ഡീസൽ, ഹൈബ്രിഡ് വിൽപ്പനയിൽ വളർച്ച മറുവശത്ത് പെട്രോള്‍, ഡീസല്‍, … Read more

അയർലണ്ടിലെ കാർ വിപണി 8% വളർച്ച കൈവരിച്ചു; പക്ഷേ ഇവി വിൽപ്പന താഴോട്ട്

അയര്‍ലണ്ടിലെ കാര്‍ വിപണി മുന്‍ വര്‍ഷത്തെക്കാള്‍ 8% വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. അതേസമയം 2023-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 2024-ലെ ആദ്യ പാദത്തില്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 14.2% ഇടിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 മാര്‍ച്ച് അവസാനം വരെ രാജ്യത്ത് 62,807 കാറുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 58,151 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 9,297 ഇവി കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍, ഇത്തവണ അത് 7,971 ആയി … Read more

യൂറോപ്പിലെ കാർ വിൽപ്പന ഉയരുന്നു; ഏറ്റവും വളർച്ച ഈ രാജ്യങ്ങളിൽ

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യൂറോപ്പിലെ കാർ വിൽപ്പന കൈവരിച്ചത് 10.1% വളർച്ച. 2023 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് വലിയ നേട്ടമാണ് ഇത്തവണ വിപണിയിൽ ഉണ്ടായിരിക്കുന്നത്. ഹൈബ്രിഡ്- ഇലക്ട്രിക്ക് കാറുകൾക്കാണ് ഏറ്റവും ഡിമാൻഡ്. യൂറോപ്യൻ രാജ്യങ്ങളിൽ ഫ്രാൻസിലെ കാർ വിപണിയാണ് വളർച്ചയിൽ മുന്നിൽ. ഫ്രാൻസ് 13% വളർച്ച നേടിയപ്പോൾ ഇറ്റലി 12.8%, സ്പെയിൻ 9.9%, ജർമ്മനി 5.4% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. ഈ വർഷം ജനുവരിയിൽ ഏറ്റവും വിപണി വളർച്ച ഇലക്ട്രിക്ക് കാറുകൾക്ക് ആയിരുന്നെങ്കിൽ ഫെബ്രുവരി മാസം വളർച്ചയുടെ കാര്യത്തിൽ … Read more

ഐറിഷ് കാർ വിപണിയിലെ അപ്രമാദിത്വം തുടർന്ന് ടൊയോട്ട; എന്നാൽ ഏറ്റവുമധികം പേർ വാങ്ങിയത് ഹ്യുണ്ടായുടെ ഈ മോഡൽ!

അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പന ഒരു വര്‍ഷത്തിനിടെ 15% ഉയര്‍ന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ 31,470 പുതിയ കാറുകളുടെ രജിസ്‌ട്രേഷനാണ് രാജ്യത്ത് നടന്നത്. പുതിയ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വീണ്ടും ഉയരുന്നതാണ് വിപണിയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. 2023 ജനുവരിയില്‍ 3,674 ഇ-കാറുകളുടെ വില്‍പ്പനയാണ് നടന്നതെങ്കില്‍ ഈ ജനുവരിയില്‍ അത് 4,109 ആയി ഉയര്‍ന്നു. ആകെ വില്‍ക്കപ്പെടുന്ന പുത്തന്‍ കാറുകളില്‍ 13% ആണ് ഇവികള്‍. അതേസമയം നിലവില്‍ പെട്രോള്‍ ഉപയോഗിക്കുന്ന കാറുകള്‍ തന്നെയാണ് വില്‍പ്പനയില്‍ മുന്നില്‍- 32% ആണ് … Read more