അയർലണ്ടിലെ തങ്ങളുടെ എല്ലാ എടിഎമ്മുകളും മാറ്റി സ്ഥാപിക്കാനൊരുങ്ങി Bank of Ireland; പുതിയ മെഷീനുകളുടെ പ്രത്യേകത എന്തെല്ലാം?

രാജ്യത്തെ തങ്ങളുടെ എല്ലാ എടിഎമ്മുകളും മാറ്റി സ്ഥാപിക്കാനൊരുങ്ങി Bank of Ireland. 60 മില്യണ്‍ യൂറോ ചെലവിട്ടാണ് ബാങ്ക് എടിഎമ്മുകള്‍ നവീകരിക്കുകയും, ശാഖകള്‍ മോടിപിടിപ്പിക്കുകയും ചെയ്യുന്നത്. ഇതിന്റെ ഭാഗമായി Roscommon town, Drumcondra, Castlebar, Roscrea എന്നിവിടങ്ങളിലെ അടക്കം 14 എടിഎമ്മുകള്‍ മാറ്റി പുതി മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇനി 150-ഓളം എടിഎമ്മുകള്‍ കൂടി ഈ വര്‍ഷം പുതുക്കുമെന്ന് ബാങ്ക് അറിയിച്ചു. 2027-ഓടെ അയര്‍ലണ്ടിലെയും, വടക്കന്‍ അയര്‍ലണ്ടിലെയും തങ്ങളുടെ 650 എടിഎമ്മുകളും മാറ്റി സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. പുതിയ … Read more

പഴയ ഫോണുകളിൽ ബാങ്ക് ഓഫ് അയർലണ്ട് ആപ്പ് പ്രവർത്തിക്കില്ല? അപ്ഡേറ്റ് ചെയ്യാൻ സമയം നീട്ടിനൽകി ബാങ്ക്

പഴയ സ്മാര്‍ട്ട് ഫോണുകളിലും, ടാബ്ലറ്റുകളിലും ആപ്പ് അപ്‌ഡേറ്റുകള്‍ നിര്‍ത്തലാക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഇന്നലെയായിരുന്നു ഇതിനുള്ള അവസാന ദിവസമായി നിശ്ചയിച്ചിരുന്നതെങ്കിലും, ഇത് ജൂലൈ 1 വരെ നീട്ടുന്നതായി ബാങ്ക് അറിയിച്ചു. ഇതോടെ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണ്‍ വാങ്ങാനോ, സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാനോ കൂടുതല്‍ സമയം ലഭിക്കും. പഴയ വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ആപ്പിള്‍ ഒഎസ്, ആന്‍ഡ്രോയ്ഡ് എന്നിവയില്‍ നിര്‍മ്മാതാക്കളായ ആപ്പിളില്‍ നിന്നോ, ഗൂഗിളില്‍ നിന്നോ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല എന്ന കാരണത്താലാണ് ബാങ്ക് ഓഫ് … Read more

പണം പിൻവലിക്കാൻ ഇനി ചുറ്റിക്കറങ്ങേണ്ട; എല്ലാ ശാഖകളിലും എടിഎം സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ബാങ്ക് ഓഫ് അയർലണ്ട്

രാജ്യത്തെ എല്ലാ ശാഖകളിലും എടിഎം എന്ന പ്രഖ്യാപനവുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്. രാജ്യത്തുടനീളമുള്ള തങ്ങളുടെ വിവിധ ശാഖകള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം ബാങ്ക് കൈക്കൊണ്ടിരിക്കുന്നത്. ഇതിനായി 60 മില്ല്യണ്‍ യൂറോയോളം നിക്ഷേപം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഐറിഷ് ദ്വീപില്‍ 182 ശാഖകളാണ് ബാങ്കിനുള്ളത്. ഇതില്‍ 169-ഉം അയര്‍ലണ്ടിലും ബാക്കി 13 എണ്ണം വടക്കന്‍ അയര്‍ലണ്ടിലുമായാണ് സ്ഥിതി ചെയ്യുന്നത്. പുതുതായി കൊണ്ടുവരുന്ന എടിഎമ്മുകള്‍ക്ക് കൂടുതല്‍ പണം പ്രോസസ്സ് ചെയ്യാനുള്ള കഴിവുണ്ടാകുമെന്നും, ഉപയോഗിക്കേണ്ടി വരുന്ന ഊര്‍ജ്ജത്തില്‍ ഗണ്യമായ … Read more