റോസ്‌കോമണിൽ ബോക്സിങ് ടൂർണമെന്റിനിടെ കൂട്ടത്തല്ല്; മത്സരങ്ങൾ റദ്ദാക്കി
കൗണ്ടി റോസ്‌കോമണില്‍ നടക്കുന്ന 2024 National Boy/Girl 4 Championships-ല്‍ കയ്യാങ്കളി. ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച വൈകിട്ടാണ് പുരുഷന്മാരുടെ ഒരു സംഘം തമ്മില്‍ത്തല്ലിയത്. ഇവരില്‍ പലരും മുഖംമൂടി (balaclavas) ഉപയോഗിക്കുകയും ചെയ്തിരുന്നു. അക്രമത്തിന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമ കാരണം അറിവായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് അടിയന്തര രക്ഷാ സംഘം വേദിയിലെത്തിയതായും, 40-ലേറെ പ്രായമുളള ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ഗാര്‍ഡ അറിയിച്ചു. ഇദ്ദേഹത്തെ പിന്നീട് ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. Castlerea-ലെ The Hub ആയിരുന്നു മത്സരവേദി. … Read more