ഈ കഴിഞ്ഞത് അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂൺ മാസം

ഈ കഴിഞ്ഞ മാസം അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ ജൂണായിരുന്നു എന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ മാസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 29.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ജൂണ്‍ 20-ന് Co Roscomon-ലെ Mount Dillion-ല്‍ ആയിരുന്നു ഇത്. ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയും ഇതു തന്നെയാണ്. അതേസമയം ജൂണിലെ ശരാശരി താപനില 15.10 ഡിഗ്രി ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ മാസത്തിലെ അവസാന പത്ത് ദിവസങ്ങള്‍ യൂറോപ്പിലെങ്ങും … Read more

അയർലണ്ടിൽ കാറ്റിലൂടെ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വിഹിതം 2024-ൽ കുറഞ്ഞു : റിപ്പോര്‍ട്ട്‌

ഗ്രിഡ് പരിമിതികൾ കാരണം അയർലണ്ടിൽ കാറ്റിലൂടെ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ പങ്ക് 2024 ൽ കുറഞ്ഞുവെന്ന് ഊർജ്ജ കമ്പനിയായ വിൻഡ് എനർജി അയർലൻഡ് അറിയിച്ചു. കഴിഞ്ഞ വർഷം അയർലൻഡ് ദ്വീപിലേക്ക്, മൊത്തം വൈദ്യുതിയുടെ മൂന്നിലൊന്ന് കാറ്റില്‍ നിന്നുള്ള വൈദുതി ആണ് വിതരണം ചെയ്തതെങ്കിലും, 2023 നെ അപേക്ഷിച്ച് കാറ്റ് നൽകുന്ന വൈദ്യുതിയുടെ വിഹിതം 3 ശതമാനം കുറഞ്ഞതായി വിൻഡ് എനർജി അയർലൻഡ് പറഞ്ഞു. വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ, വൈദ്യുതി ശൃംഖല വേണ്ടത്ര ശക്തമല്ലാത്തതിനാൽ കാറ്റാടിപ്പാടങ്ങൾ അടച്ചുപൂട്ടിയതാണ് … Read more