യു.കെ യിൽ ഇദം പ്രഥമമായി സംഘടിപ്പിക്കപ്പെട്ട യു.കെ മലയാളി ബിസിനസ്സ്‌ ഷോ വൻ വിജയമായി

2023 ഒക്ടോബർ 20-ന് നോർത്താംപ്ടണിലെ, നോർത്താംപ്ടൻ ടൗൺ സെന്റർ ഹോട്ടലിൽ വെച്ച്‌ നടത്തപ്പെട്ട പ്രഥമ യു.കെ മലയാളി ബിസിനസ്സ്‌ ഷോ, ജന പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. യു.കെ യിലെ പ്രമുഖ മലയാളി ബിസിനസ്സുകൾ, സ്റ്റാർട്ടപ്പുകൾ, കൺസൾട്ടൻസി സംരംഭങ്ങൾ, ഫ്രാഞ്ചൈസികൾ, ടെക്‌ കമ്പനികൾ തുടങ്ങി ഒട്ടേറെ ബിസിനസ്സ്‌ സ്ഥാപനങ്ങൾ ഈ ബിസിനസ്സ്‌ ഷോയിൽ പങ്കെടുത്തു. ബിസിനസ്സ്‌ സ്ഥാപനങ്ങൾക്ക്‌ അവരുടെ ആശയങ്ങളും സാദ്ധ്യതകളും മറ്റ്‌ ബിസിനസ്സ്‌ സ്ഥാപനങ്ങളുമായി പങ്ക്‌ വെക്കാനും, പുതിയ നിക്ഷേപസാദ്ധ്യതകളെ കുറിച്ചുള്ള അറിവുകൾ പങ്ക്‌ വെക്കുന്നതിനും, ഈ … Read more

Bluechip Tiles ഇനി ഗോൾവേയിലും; ഷോറൂം ഉദ്‌ഘാടനം ശനിയാഴ്ച

Bluechip Tiles-ന്റെ ഗോള്‍വേ ഷോറൂം ഒക്ടോബര്‍ 21 ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ ക്വാളിറ്റിയിലുള്ള ടൈലുകളാണ് കൂടുതലായും വില്‍ക്കപ്പെടുന്നത് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇതിന് പുറമെ യൂറോപ്പ് മേഡ് ലാമിനേറ്റഡ് ഫ്‌ളോര്‍, ടോയ്‌ലറ്റ് ആക്‌സസറീസ് എന്നിവയുടെയും വിപുലമായ ശേഖരം Bluechip ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 1 മുതല്‍ ഒരു മാസക്കാലത്തേയ്ക്ക് എല്ലാ ടൈല്‍സിനും 20% ഓഫര്‍ Bluechip പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മലയാളികളും ഉദ്ഘാടനദിവസം ഗോള്‍വേയിലെ സ്ഥാപനത്തില്‍ എത്തിച്ചേരണമെന്നും, തങ്ങളുടെ സംരംഭത്തിന് … Read more

Ikea-യുടെ plan-and-order ഔട്ട്ലെറ്റ് കോർക്കിൽ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും

ഫര്‍ണിഷിങ്, ഹോം വെയര്‍ കമ്പനിയായ Ikea-യുടെ plan-and-order ഔട്ട്‌ലെറ്റ് ഇന്ന് മുതല്‍ കോര്‍ക്കിലെ ഡഗ്ലസ് വില്ലേജ് ഷോപ്പിങ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കും. ഈ ഔട്ട്‌ലെറ്റ് വഴി ജനങ്ങള്‍ക്ക് പ്ലാനിങ് വിദഗ്ദ്ധരെ കണ്ട് സംസാരിക്കാനും, വീട്ടിലെ റൂം അതിനനുസരിച്ച് ഡിസൈന്‍ ചെയ്യാനും സാധിക്കും. കോര്‍ക്കില്‍ ഇതാദ്യമായാണ് plan-and-order ഔട്ട്‌ലെറ്റ് Ikea ആരംഭിക്കുന്നത്. രാജ്യത്തെ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം Ikea ആരംഭിച്ചത്. ഇത്തരത്തില്‍ കമ്പനിയുടെ അയര്‍ലണ്ടിലെ നാലാമത്തെ ഔട്ട്‌ലെറ്റാണ് ഇത്. ഈ വര്‍ഷം തന്നെ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ … Read more

ഹാർട്ട് റേറ്റും, ഉറക്കവും അളക്കും, ആരോഗ്യശീലങ്ങൾ വളർത്തും; തങ്ങളുടെ സ്വന്തം സ്മാർട്ട് വാച്ച് അവതരിപ്പിച്ച് ഗൂഗിൾ

തങ്ങള്‍ ആദ്യമായി സ്വയം നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് വാച്ചിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ടെക് ഭീമന്മാരായ ഗൂഗിള്‍. ആപ്പിള്‍ വാച്ചിന് വെല്ലുവിളിയുയര്‍ത്തിയേക്കാവുന്ന ഗൂഗിള്‍ വാച്ച് ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. ‘ഗൂഗിള്‍ പിക്‌സല്‍ വാച്ച്’ എന്നാണ് വാച്ചിന് നല്‍കിയിരിക്കുന്ന പേര്. കമ്പനിയുടെ പിക്‌സല്‍ 7 എന്ന പുതിയ ഫോണിനൊപ്പമാണ് വാച്ചും പുറത്തിറക്കുക. ഐഫോണിനെ നേരിടാനുള്ള ഗൂഗിളിന്റെ നീക്കമാണ് പിക്‌സല്‍ 7. ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പിക്‌സല്‍ 7-ഉം പിക്‌സല്‍ വാച്ചും അവതരിപ്പിച്ചത്. റീസൈക്കിള്‍ ചെയ്ത സ്റ്റെയിന്‍ലെസ് … Read more

കോവിഡ് കാലത്ത് റെക്കോർഡ് വിൽപ്പന; അയർലണ്ടിൽ പുതുതായി 18 സ്റ്റോറുകൾ തുറക്കാൻ Centra; 430 പേർക്ക് ജോലി നൽകും

2021-ല്‍ മികച്ച നേട്ടം കൊയ്തതോടെ അയര്‍ലണ്ടിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ റീട്ടെയില്‍ സ്റ്റോറായ Centra. പോയ വര്‍ഷം റെക്കോര്‍ഡ് 1.98 ബില്യണ്‍ വരുമാനമാണ് കമ്പനി നേടിയത്. വാര്‍ഷിക വളര്‍ച്ച 2.5 ശതമാനമായി ഉയരുകയും ചെയ്തു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് കണ്‍വീനിയന്റ് മീല്‍, ട്രീറ്റ് എന്നിവയ്ക്ക് ഏറെ ഡിമാന്‍ഡ് വന്നതായി കമ്പനി പറയുന്നു. കമ്പനി നിര്‍മ്മിക്കുന്ന ബ്രാന്‍ഡായ Moo’d Ice cream-നും ഏറെ ആവശ്യക്കാരുണ്ടായി. 10 മില്യണ്‍ യൂറോയുടെ ഐസ്‌ക്രീമാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. 2020-നെ അപേക്ഷിച്ച് 52% അധികമാണിത്. … Read more

അയർലണ്ടിലെ കമ്പനികളുടെ വരുമാനം ഇരട്ടിയായി; ജോലിക്കാർക്ക് ശമ്പളം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ട്

അയര്‍ലണ്ടിലെ കമ്പനികളുടെ വരുമാനം കഴിഞ്ഞ വര്‍ഷം ഇരട്ടിയിലധികം വര്‍ദ്ധിച്ചതായി Adare Human Resource Management പ്രസിദ്ധീകരിച്ച HR Barometer Report. 2020-ല്‍ 8% ആയിരുന്ന വരുമാനവര്‍ദ്ധന, 2021-ല്‍ 18% ആയി. ഈ വര്‍ഷം അത് 18.2% ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് വര്‍ഷം മുമ്പ് Adare Human Resource Management കണക്ക് ലഭ്യമാക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയും വലിയ വര്‍ദ്ധന ഉണ്ടാകുന്നത്. വരുമാനം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം പുതിയ കമ്പനികളില്‍ മികച്ച വരുമാനം ലഭിക്കുന്നു എന്നതാണെന്ന് … Read more

അയർലണ്ടിൽ 500 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാൻ കൺസൾട്ടിങ് സ്ഥാപനമായ FD Technologies

അയര്‍ലണ്ടില്‍ പുതുതായി 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ യു.കെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന FD Technologies. ഫിനാന്‍സ്, ടെക്‌നോളജി, എനര്‍ജി മേഖലകളില്‍ കണ്‍സള്‍ട്ടിങ് സേവനം നല്‍കിവരുന്ന കമ്പനിയാണ് FD Technologies. അയര്‍ലണ്ടിലെ ബാങ്കുകള്‍, മറ്റ് ബഹുരാഷ്ട്രസ്ഥാപനങ്ങള്‍ എന്നിവ കൂടുതലായി തങ്ങളുടെ സേവനം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കമ്പനിയുടെ കണ്‍സള്‍ട്ടിങ് സര്‍വീസ് വിഭാഗമായ First Derivatives അയര്‍ലണ്ടില്‍ ഒരു ഡിജിറ്റല്‍ ഹബ്ബിന് വൈകാതെ തന്നെ രൂപം നല്‍കുമെന്നാണ് FD പറയുന്നത്. നിലവില്‍ 300 പേര്‍ കമ്പനിക്ക് വേണ്ടി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് … Read more