ക്ലോൺമെലിലെ ഹിൽവ്യൂ സ്പോർട്സ് ക്ലബ്ബിൽ നവംബർ 10-ന് ക്രിസ്മസ് കേക്ക് മിക്‌സിംഗ് ചടങ്ങ്; TIPP ഇന്ത്യൻ കമ്മ്യൂണിറ്റി നടത്തിയ ആദ്യ ചരിത്രനേട്ടം
ക്ലോൺമെൽ: ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 10-ന് ക്ലോൺമെലിലെ ഹിൽവ്യൂ സ്പോർട്സ് ക്ലബ്ബിൽ ഇന്ത്യൻ തനതു രീതികൾ പ്രകാരം ക്രിസ്മസ് കേക്ക് മിക്‌സിംഗ് ചടങ്ങ് നടന്നത് ഐറിഷ് ചരിത്രത്തിലെ ആദ്യത്തെ സംഭവമായി. ക്ലോൺമെൽ മേയർ മൈക്കിൾ മർഫി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അയർലണ്ടിലെ ഗാർഡ പ്രതിനിധിയും ഇന്ത്യൻ കമ്യൂണിറ്റിയിലെ മറ്റ് പ്രധാന പ്രതിനിധികളും ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുക്കുകയും, ഐറിഷ് സമൂഹവുമായി സാംസ്കാരിക-സൗഹൃദ ബന്ധം വളർത്തുന്നതിൽ പങ്കാളികൾ ആകുകയും ചെയ്തു. മുഖ്യ കാർമികത്വം വഹിച്ച മേയർ, ചടങ്ങിന് … Read more



