വീൽസ് എക്സ്പോയുമായി ക്ലോന്മേൽ സമ്മർ ഫെസ്റ്റ് 2024
വാഹന പ്രേമികൾക്ക് ഒരു സന്തോഷവാർത്തയുമായിട്ടാണ് ഈ വർഷത്തെ സമ്മർ ഫെസ്റ്റ് ക്ലോൺമേലിൽ അരങ്ങേറുന്നത്. വിന്റേജ് കാറുകളുടെ ഒരു ഗംഭീരപ്രദർശനവും, ഒപ്പം നവയുഗത്തിലെ കരുത്തിന്റെ പര്യായമായ മോട്ടോർ ബൈക്കുകളെ അടുത്ത് പരിചയപ്പെടാനുള്ള അവസരവും, പ്രദർശന റാലിയും ഇത്തവണത്തെ ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2024-നോട് അനുബന്ധിച്ച് സംഘാടകർ ഒരുക്കിയിട്ടുണ്ട്. പഴമയുടെ പ്രൗഢി തിടമ്പേറുന്ന വിവിധ കാലഘട്ടങ്ങളിൽ ഉള്ള കാറുകളും അതിന്റെ ടെക്നോളജികളും നിങ്ങളെ പരിചയപ്പെടുത്തുന്നത് “ക്ലോൺമേൽ വെറ്ററൻ കാർ ക്ലബ്” ആണ്. കരുത്തിന്റെ പര്യായമായ മത്സര മോട്ടോർ ബൈക്കുകളും, പ്രദർശനവും … Read more





