ക്രാന്തിക്ക് അഭിമാനമായി ലോക കേരള സഭയിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് ഷിനിത്ത് എ.കെയും ഷാജു ജോസും

ഡബ്ലിൻ: പ്രവാസി മലയാളികളുടെ സംഗമവേദിയായ ലോക കേരള സഭയിലേക്ക് അയർലണ്ടിൽ നിന്നും ഷിനിത്ത് എ. കെ , ഷാജു ജോസ് എന്നിവരെ തിരഞ്ഞെടുത്തു. അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സംഘടനയായ ക്രാന്തിയുടെ സെക്രട്ടറിയാണ് ഷിനിത്ത് എ.കെ. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ബ്രിട്ടൻ & അയർലൻഡിന്റെ (AlC) നാഷണൽ വർക്കിംഗ് കമ്മിറ്റി അംഗവും, ക്രാന്തി ദേശീയ കമ്മറ്റി അംഗവുമാണ് ഷാജു ജോസ്. ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെ നിയമസഭാ മന്ദിരത്തിലെ … Read more

ക്രാന്തി കരുതലിൻ കൂടിന്റെ താക്കോൽദാനം ജൂൺ 12-ന് എംഎ ബേബി നിർവഹിക്കും

ക്രാന്തി അയർലണ്ട് ‘കരുതലിൻ കൂടിന്റെ’ ഭാഗമായി ഉടുമ്പൻചോല നാലു മുക്കിൽ പണിതു നൽകുന്ന വീടിന്റെ താക്കോൽദാനം ജൂൺ 12-ന് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എംഎ ബേബി നിർവഹിക്കും. ചടങ്ങിൽ ഉടുമ്പൻചോല എംഎൽഎയും മുൻ വൈദ്യുതിവകുപ്പ് മന്ത്രിയുമായിരുന്ന എംഎം മണി അധ്യക്ഷത വഹിക്കും. ഇടുക്കി ഇരട്ടയാറിലെ നാലുമുക്കിലെ ടോമി-വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തി അയർലണ്ട് വീട് നിർമ്മിച്ചു നൽകുന്നത്. ഉടുമ്പൻചോല എംഎൽഎ എംഎം മണിയാണ് ഈ വർഷം ജനുവരിയിൽ വീടിന് തറക്കല്ലിട്ടത്. ക്രാന്തി അയർലണ്ടിലെ … Read more

അയർലണ്ടിന്റെ ബെസ്റ്റ് റിസേർച്ചർ കോൺട്രിബ്യൂഷൻ അവാർഡ് നേടിയ ഡോ. ജംഷീല നസീറിനെ ആദരിച്ചു

മേരി ക്യൂറി ഫെല്ലോഷിപ്പ് ജേതാവും സയൻസ് ഫെഡറേഷൻ അയർലണ്ട് (SFI ) ബെസ്റ്റ് റിസേർച്ചർ കോൺട്രിബ്യൂഷൻ അവാർഡ് ജേതാവുമായ ഡോ. ജംഷീല നസീറിനെ അയർലണ്ട് കെഎംസിസി നടത്തിയ ചടങ്ങിൽ വെച്ച് ആദരിച്ചു .2022-ൽ പോസ്റ്റ് ഡോക്ടറൽ റിസേർച്ച് പഠനത്തിനായി ട്രിനിറ്റി കോളേജിൽ എത്തിയ ഡോ. ജംഷീല, നാട്ടിൽ കൊണ്ടോട്ടി EMEA കോളേജിൽ അസ്സോസിയേറ്റ് പ്രൊഫസർ ആണ്. തിരുരങ്ങാടി PSMO കോളേജ് , കണ്ണൂർ യൂണിവേഴ്സിറ്റി, NIT കാലിക്കറ്റ് , SN കോളേജ് കോയമ്പത്തൂർ എന്നിവിടങ്ങളിലായാണ് ജംഷീല പഠനം … Read more

MIND Mega Mela ജൂൺ 1-ന് ; ഒരുക്കങ്ങൾ പൂർത്തിയായി

MIND മെഗാ മേളയ്ക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. മലയാളി ഇന്ത്യൻസ് ഇൻ അയർലണ്ട് ഒരുക്കുന്ന ഈ വർണ്ണാഭമായ ആഘോഷ സംഗമത്തിൽ മലയാളികളുടെ പ്രിയ ചലച്ചിത്ര താരം അനു സിത്താര മുഖ്യാതിഥിയാകും. ജൂൺ ഒന്നിന് ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിലാണ് മെഗാമേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണി മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും. ആവേശം നിറഞ്ഞ വടംവലി, കബഡി, ചെസ്സ് തുടങ്ങിയ കായിക മത്സരങ്ങളും നിരവധി കലാപരിപാടികളും അരങ്ങേറും. മ്യൂസിക് ഷോകൾ, ഫാഷൻ ഷോ, DJ തുടങ്ങി കാണികളിൽ … Read more

‘നീയല്ലാതാരുണ്ട് അപ്പാ…’ ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷകരിലേയ്ക്ക്

ഗാൾവേ: 12 Stars Rhythms അയർലണ്ടിന്റെ ബാനറിൽ ബിനു ജോർജ് നിർമ്മിച്ച്, സുജൻ ജോർജ് മലയിലിന്റെ വരികൾക്ക് എഡ്വിൻ കരിക്കാംപള്ളിൽ സംഗീതം നൽകിയ‘നീയല്ലാതാരുണ്ട് അപ്പാ…’ എന്ന് തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷകരിലേയ്ക്ക്. ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് സംഗീതപ്രേമികളുടെ ആത്മഹർഷമായ സ്റ്റാർ സിങ്ങർ ഫെയിം ബൽറാമാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അനീഷ് രാജു. Edwins Media YouTube ചാനലിലൂടെ ഗാനം ആസ്വദിക്കാം: https://youtu.be/wMd_LLSUqCE?si=5cKG8_cAcA9u5DnU

കേരള മുസ്ലിം കമ്യൂണിറ്റി അയർലണ്ടിൻറെ (KMCI) പുതിയ കൌൺസിൽ ബോഡി രൂപീകരിച്ചു

കേരള മുസ്ലിം കമ്യൂണിറ്റി അയർലണ്ടിൻറെ (KMCI) പുതിയ കൌൺസിൽ ബോഡി രൂപീകരിച്ചു. അയർലൻഡിൽ വിവിധ കൗണ്ടികളിൽ നിന്നുള്ള 15 അംഗ കൗൺസിൽ ബോഡിയെ നയിക്കുന്നത് ശ്രീ. അനസ് സയിദും (ചെയർമാൻ) ശ്രീ. ഫമീറും സി. കെയും (ജനറൽ സെക്രട്ടറി) ആണ്. മാനവികത, സാമൂഹിക ഏകീകരണം, സാമുദായിക സൗഹാർദം, സാർവ്വത്രിക സ്‌നേഹം എന്നിവയാണ് കൗൺസിലിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതോടൊപ്പം തന്നെ കമ്മ്യൂണിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളും അയർലൻഡിന്റെ സാംസ്കാരിക പൈതൃകത്തെ ബഹുമാനിച്ചു കൊണ്ടായിരിക്കണം എന്നതും കൗൺസിലിന്റെ പ്രധാന ദർശനങ്ങളിൽ ഒന്നാണ്. … Read more

അച്ഛന്റെ ഓർമ്മയിൽ: സ്നേഹവും കരുത്തും നിറഞ്ഞ ഒരു യാത്ര (ബിനു ഉപേന്ദ്രൻ)

തണുത്തുറച്ച ഡിസംബറിലെ ഒരു ഐറിഷ് പ്രഭാതം, കൃത്യമായി പറഞ്ഞാൽ 27th ഡിസംബർ 2023. എന്റെ ഫോണിൽ ചേട്ടന്റെ പേര് തെളിഞ്ഞു… “എടാ, അച്ഛന്റെ MRI results കിട്ടി, നല്ലതല്ല. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു,” ചേട്ടന്റെ ശബ്ദം ഉറച്ചിരുന്നു, പക്ഷേ ആശങ്ക നിറഞ്ഞതും. “പ്രോസ്റ്റേറ്റ് ക്യാൻസർ?” ഞാൻ എന്നോട് തന്നെ ചോദിച്ചു, “അതെ, മോനെ നീ വിഷമിക്കണ്ട… നമുക്ക് നോക്കാം… എല്ലാം ശരിയാകും” ചേട്ടൻ പറഞ്ഞു. “അച്ഛന്റെ ചികിത്സ തുടങ്ങണം. എന്റെ ഒരു ഡോക്ടർ സുഹൃത്ത് പറയുന്നത്, … Read more

‘മൈൻഡ് മെഗാമേള’ കുട്ടികൾക്കായുള്ള മത്സരങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു

കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ത പ്രായപരിധിയിൽ നടത്തപ്പെടുന്ന ചെസ്സ്, കാരംസ്, റുബിക്സ് ക്യൂബ്, പെനാൽറ്റി ഷൂട്ടൗട്ട്‌ എന്നീ മത്സരങ്ങളുടെ രജിസ്ട്രേഷൻ തുടരുന്നു. https://mindireland.org/event-2024/mega-mela അയർലണ്ടിൽ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വടംവലി മത്സരത്തിനാവശ്യമായ 16 ടീമുകളും രജിസ്റ്റർ ചെയ്തതിനാൽ രജിസ്ട്രേഷൻ അവസാനിപ്പിച്ചതായി മൈൻഡ് അറിയിച്ചു. Find Asia സ്പോൺസർ ചെയ്യുന്ന വടംവലി മത്സരത്തിൽ ഒന്നാം സമ്മാനായി 1111 യൂറോയും എവറോളിങ് ട്രോഫിയും, രണ്ടാം സമ്മാനമായി 555 യൂറോയും എവറോളിങ് ട്രോഫിയും, മൂന്നാം സമ്മാനമായി 222 യൂറോയും വിജയികൾക്ക് നൽകുന്നതാണ്. … Read more

കേരളം മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ട് (KMCI) പുതിയ കൗൺസിൽ രൂപീകരിച്ചു

കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ടിൻറെ (KMCI) പുതിയ കൌൺസിൽ ബോഡി രൂപീകരിച്ചു.  അയർലൻഡിൽ വിവിധ  കൗണ്ടികളിൽ നിന്നുള്ള 15 അംഗ കൗൺസിൽ ബോഡിയെ നയിക്കുന്നത് ശ്രീ. അനസ് സയിദും (ചെയർമാൻ) ശ്രീ. ഫമീർ സി.കെ യും (ജനറൽ സെക്രട്ടറി) ആണ്. മാനവികത, സാമൂഹിക ഏകീകരണം, സാമുദായിക സൗഹാർദം, സാർവ്വത്രിക സ്‌നേഹം എന്നിവയാണ് കൗൺസിലിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതോടൊപ്പം തന്നെ കമ്മ്യൂണിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളും അയർലണ്ടിന്റെ സാംസ്കാരിക പൈതൃകത്തെ ബഹുമാനിച്ചു കൊണ്ടായിരിക്കണം എന്നതും കൗൺസിലിന്റെ പ്രധാന ദർശനങ്ങളിൽ ഒന്നാണ്. കൂടാതെ … Read more

ഭരണകക്ഷി സ്ഥാനാർത്ഥിയും മലയാളിയുമായ ലിങ്ക് വിൻസ്റ്റാർ മാത്യുവിന് നേരെ ഡബ്ലിനിൽ വംശീയാധിക്ഷേപം

Fine Gael പാര്‍ട്ടിയുടെ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും, മലയാളിയുമായ ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യുവിന് നേരെ വംശീയാധിക്ഷേപം. പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സുപരിചിതനായ ലിങ്ക്‌വിന്‍സ്റ്റാര്‍, വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ Artane/Whitehall ഇലക്ടറല്‍ ഏരിയയിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായാണ് ജനസമ്മതി തേടുന്നത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം നോര്‍ത്ത് ഡബ്ലിനിലെ Kilmore-ല്‍ പോസ്റ്റര്‍ പതിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് നേരെ കുടിയേറ്റവിരുദ്ധര്‍ വംശീയമായ അധിക്ഷേപം നടത്തിയത്. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു പോസ്റ്റില്‍ പതിച്ച പോസ്റ്റര്‍ ചൂണ്ടി അത് എടുത്തുമാറ്റാന്‍ … Read more