കേരളാ മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ട് നടത്തുന്ന ‘Donate to Feed the Homeless in Ireland’ ചാരിറ്റി പരിപാടി ഒക്ടോബർ 11-ന് വാട്ടർഫോർഡിൽ

കേരളാ മുസ്ലിം കമ്മ്യൂണിറ്റി അയര്‍ലണ്ട് സംഘടിപ്പിക്കുന്ന ‘Donate to Feed the Homeless in Ireland’ ചാരിറ്റി പരിപാടി ഒക്ടോബര്‍ 11-ന് പകല്‍ 1 മണി മുതല്‍ 5 മണി വരെ വാട്ടര്‍ഫോര്‍ഡിലെ ബാലിഗണ്ണറിലുള്ള ജിഎഎ ക്ലബ്ബില്‍ നടക്കും. രാജ്യത്തെ ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കാനായി പണം സ്വരൂപിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തപ്പെടുന്ന ഫാമിലി ചാരിറ്റി മീറ്റിന്, Helping Hand Waterford-ന്റെ പിന്തുണയുമുണ്ട്. ഈ ഒത്തുചേരലില്‍ വിവിധ ഫണ്‍ ആക്ടിവിറ്റീസ്, ഭക്ഷണം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭാവനകള്‍ നല്‍കാന്‍: https://pay.sumup.com/b2c/QIEWF98F കൂടുതല്‍ … Read more

“അമ്മേ.. എന്റെ പനച്ചിക്കാട്ടമ്മേ…” ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു

നവരാത്രി വേളയിൽ പനച്ചിക്കാട്ട് ദക്ഷിണമൂകാംബികയെക്കുറിച്ച് ഐറിഷ് മലയാളിയായ  കെ.ആർ അനിൽകുമാർ  കുറിച്ച ഏതാനും വരികൾക്ക് ഷൈൻ വെങ്കിടങ്ങ് സംഗീതം നൽകി ആതിര ടിസി ആലപിച്ച “അമ്മേ.. എന്റെ പനച്ചിക്കാട്ടമ്മേ…” എന്ന  ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. പനച്ചിക്കാട് ക്ഷേത്രവും പരിസരവും, അമ്പാട്ടുകടവ് ആമ്പൽ പാടത്തിന്റെ പ്രകൃതി ഭംഗിയും  മനോഹരമായി ജയകൃഷ്ണൻ റെഡ് മൂവീസിന്റെ നേതൃത്വത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിൽ പ്രധാനമായും അഭിനയിക്കുന്നത് ദേവിക ജ്യോതി ബാബുവാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും ഉൾപ്പെടുത്തിയിരിക്കുന്ന ആൽബം കാഴ്ച്ചക്കാരിൽ കൂടുതൽ ഭക്തി പകരും. … Read more

അയർലണ്ട് മലയാളികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നുവോ? സിറോമലബാർ കമ്മ്യൂണിറ്റി പൊതുചർച്ച സംഘടിപ്പിക്കുന്നു

കേരളത്തിൽ ഒരു ദിവസം ശരാശരി 40 ആത്മഹത്യകൾ എങ്കിലും നടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അയർലണ്ടിലേക്ക് കുടിയേറിയ മലയാളി സമൂഹത്തിലും ഈയിടെയായി ആത്മഹത്യ പ്രവണതകൾ വർദ്ധിക്കുന്ന സാഹചര്യം കാണുന്നു. മാനസിക സംഘർഷങ്ങളും ,പിരിമുറുക്കങ്ങളും ,കുടുംബ പ്രശ്നങ്ങളും ,സാമ്പത്തിക പരാധീനതകളും,ഡിപ്രഷനും ആത്മഹത്യക്ക് കാരണങ്ങൾ ആകുന്നു. അയർലണ്ടിൽ സർക്കാർ തലത്തിൽ ഇവയ്ക്കുള്ള ഹെൽപ്പ് ലൈനുകൾ ലഭ്യമാണ് എങ്കിലും ഇത് മലയാളി സമൂഹം അറിയുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. മലയാളികളുടെ മരണവാർത്തകൾ അയർലണ്ടിലെ മലയാളി സമൂഹത്തെ ആകെ ദുഃഖത്തിലാഴ്ത്തുന്നതാണ്. അതിന് പരിഹാരമായി ഒരു സമൂഹമെന്ന നിലയിൽ … Read more

മായോ മലയാളി അസോസിയേഷന്റെ ഓണം ആഘോഷം ഗംഭീരമായി

മായോ മലയാളി അസോസിയേഷൻ സെപ്റ്റംബർ 6-ന് ബോഹോള കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഭംഗിയായി ഓണം ആഘോഷിച്ചു. കാസ്സിൽബാർ കൗൺസിലർ ഹാരി ബാരറ്റ് ആഘോഷങ്ങൾക്ക് ഉൽഘാടനം നിർവ്വഹിച്ചു. കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ കലാ-കായിക മത്സരങ്ങൾ ആഘോഷങ്ങൾക്ക് നിറം പകർന്നു. രുചികരമായ ഓണസദ്യ എല്ലാവരും ഒരുമിച്ച് ആസ്വദിച്ചു. വളരെ ആവേശകരമായ വടംവലി മത്സരത്തിൽ, തുടർച്ചയായി ഈ വർഷവും Kings Castlebar ടീമിന് കിരീടം സ്വന്തമാക്കാൻ സാധിച്ചു. സോജൻ ആന്റണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളുടെ സമഗ്രമായ പരിശ്രമം മൂലമാണ് ഓണാഘോഷം … Read more

ഓണവും, 15-ആം വാർഷികവും ഗംഭീരമായി ആഘോഷിച്ച് ഡോണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ

സംഘടനയുടെ 15-ആം വാര്‍ഷികവും, ഓണവും ഒരുമിച്ചാഘോഷിച്ച് ഡോണഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (DIMA). ഓഗസ്റ്റ് 30-ന് ലെറ്റര്‍കെന്നിയിലെ Aura Leisure Centre-ല്‍ വച്ച് നടന്ന ആഘോഷപരിപാടിയില്‍ 25 കൂട്ടം വിഭവങ്ങളടങ്ങിയ ഓണസദ്യ, മഹാബലി തമ്പുരാന്റെ എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരുന്നു. Deputy Pat the Cope, Deputy Pádraig Mac Lochlainn, Mayor എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഡോണഗലിലെ ആരോഗ്യരംഗം, ഐടി, പ്രാദേശിക ബിസിനസുകള്‍ എന്നിവയില്‍ മലയാളിസമൂഹം നല്‍കിവരുന്ന സംഭാവനകളെ അതിഥികള്‍ പ്രശംസിച്ചു. കേരളത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന സംഗീത, നൃത്ത, … Read more

നന്മയുടെ റൂട്ടിൽ 8000 കിലോമീറ്റർ; കാൻസർ രോഗികൾക്ക് കൈത്താങ്ങായി നാല് മലയാളി ചങ്ങാതിമാർ (ബിനു ഉപേന്ദ്രൻ)

സ്നേഹവും കാരുണ്യവും ഇന്ധനമാക്കി നാല് മലയാളി സുഹൃത്തുക്കൾ അയർലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു സാഹസിക യാത്രയ്ക്ക് തയ്യാറെടുക്കുന്നു. സ്വജേഷ്, സുനിൽ, ശിവാനന്ദകുമാർ, കിംഗ്‌ കുമാർ എന്നീ ഡബ്ലിൻ മലയാളികളാണ് “മൈൽസ് ഫോർ ലൈവ്സ് –  ഇന്ത്യ ബൈ റോഡ്, അയർലൻഡ് ബൈ ഹാർട്ട് ” എന്ന പേരിൽ ഈ മഹത്തായ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഐറിഷ് കാൻസർ സൊസൈറ്റിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. സെപ്റ്റംബർ 12-ന് ഡബ്ലിനിൽ നിന്ന് യാത്ര ആരംഭിക്കുന്ന … Read more

അന്താരാഷ്ട്ര പിയാനോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അയർലണ്ട് മലയാളിയായ അഭിഷേക് ജിനോ

അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായി 10 വയസുകാരനായ അഭിഷേക് ജിനോ. 2025 സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ പിയാനോ കോംപറ്റീഷനില്‍ കാറ്റഗറി സി-യില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ന്യൂകാസില്‍ വെസ്റ്റില്‍ താമസിക്കുന്ന അഭിഷേക്. Limerick School of Music-ല്‍ Stuart O’Sullivan-ന് കീഴില്‍ പിയാനോ അഭ്യസിക്കുന്ന അഭിഷേക്, അന്താരാഷ്ട്ര ജൂറി അംഗങ്ങളെ അമ്പരപ്പിച്ചുകൊണ്ടുള്ള പ്രകടനമാണ് മത്സരത്തിലുടനീളം നടത്തിയത്. നേരത്തെയും അയര്‍ലണ്ടിലെ വിവിധ ദേശീയതല മത്സരങ്ങളില്‍ വിജയകിരീടം ചൂടിയിട്ടുണ്ട് അഭിഷേക്. ഈ വര്‍ഷത്തെ ETB All Stars Talent Award-ഉം അഭിഷേകിനായിരുന്നു.

ആഴ്ചകൾ നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി

നീനാ (കൗണ്ടി ടിപ്പററി) : മുൻ വർഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ ആഴ്ചകൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി. കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ-കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും, ആഘോഷത്തിമിർപ്പ് നിറഞ്ഞതുമാണ് ഈ ആഴ്ചകൾ. കൊമ്പൻസ് റീലോഡഡ്, നീനാ ജിംഘാനാ, തീപ്പൊരി, വേടൻ എന്നിങ്ങനെയാണ് ടീമുകളുടെ പേരുകൾ. ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഴ്ചകൾക്ക് മുൻപേ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി. നീനാ ഒളിംപിക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് … Read more

ടിപ്പ് ഇന്ത്യൻ ക്ലോൻമെൽ സമ്മർഫെസ്റ്റ് 2025: ഐറിഷ് പങ്കാളിത്തോടുകൂടി നേടിയ ചരിത്ര വിജയം

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തിരുമുറുക്കമായി ഓഗസ്റ്റ് 2-ന് നടന്ന ടിപ്പ് ഇന്ത്യൻ ക്ലോൻമെൽ സമ്മർഫെസ്റ്റ് 2025 വമ്പൻ വിജയമായി. കല, കായികം, രുചി, സംഗീതം – എല്ലാം ഒത്തുചേർന്ന മഹോത്സവമായി പരിപാടി മാറി. ഈ സമ്മർഫെസ്റ്റിന്‍റെ പ്രത്യേകത, 1000-ത്തിലധികം ഐറിഷ് പൗരന്മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയതാണ്. ഇത് ഐറിഷ് പങ്കാളിത്തം ഏറ്റവും കൂടുതലായ ആദ്യത്തെ ഇന്ത്യൻ സമ്മർഫെസ്റ്റ് എന്ന ചരിത്ര നേട്ടമായി മാറി. മലയാളികളും ഐറിഷുകാരും ഒരുപോലെ പങ്കെടുത്ത ഈ മഹോത്സവത്തെക്കുറിച്ച് പലരും, ഇതുവരെ അയർലണ്ടിൽ നടന്ന സമ്മർഫെസ്റ്റുകളിൽ … Read more

ക്രാന്തി അയർലണ്ട് വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിക്കുന്നു

ഡബ്ലിൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ സമ്മേളനം ക്രാന്തി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് അൽസാ സ്പോർട്സ് സെന്ററിലാണ് പരിപാടി. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ, ജോസ് കെ. മാണി എം.പി എന്നിവർ ഓൺലൈനായി അനുസ്മരണ യോഗത്തിൽ പങ്കുചേരും. സാധാരണക്കാരുടെ ജീവിതത്തിന് വെളിച്ചം പകരുകയും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വി.എസിന്റെ പോരാട്ട ജീവിതത്തെ യോഗം അനുസ്മരിക്കും. അയർലണ്ടിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ … Read more