സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് CMDRF-ലേക്കുള്ള തുക കൈമാറി

അപ്രതീക്ഷിതമായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടൻ ജനതയ്ക്കായി കൈകോർക്കാനായി സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് (സാൻഡിഫോർഡ്‌ സ്‌ട്രൈക്കേഴ്‌സ്) 2024 സെപ്റ്റംബർ 7-ന് അയർലണ്ടിലെ ഡബ്ലിനിൽ വെച്ച് സംഘടിപ്പിച്ച ഓൾ അയർലണ്ട് ക്രിക്കറ്റ് ടൂർണ്ണമെന്റിലൂടെ സമാഹരിച്ച 1,53,000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കേരളം കണ്ട ഏറ്റവും വലിയ ഉരുൾ പൊട്ടൽ ദുരന്തമായ വയനാട് ദുരന്തം ലോകത്തെമ്പാടുമുള്ള മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരുന്നു. ഓരോ ദുരന്ത മുഖത്തും മലയാളികൾ കാണിക്കുന്ന അനുകമ്പയും ഒത്തൊരുമയും ഈ ദുരന്തത്തെയും അതിജീവിക്കാൻ മലയാളികൾക്ക് … Read more

WMA ഓൾ അയർലണ്ട് റമ്മി ടൂർണമെന്റ് വിജയകരമായി സമാപിച്ചു

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വാട്ടർഫോർഡിലെ ആദ്യ ഓൾ അയർലണ്ട് റമ്മി ടൂർണമെന്റ് വിജയകരമായി പൂർത്തിയായി. അയർലണ്ടിന്റെ വിവിധ കൗണ്ടികളിൽ നിന്ന് പങ്കെടുത്ത 40-ഓളം പേരെ പിന്നിലാക്കി കോർക്കിൽ നിന്നുള്ള ജിസ്സൺ ദേവസ്സി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വാട്ടർഫോർഡിൽ നിന്നുള്ള അനൂപ് ജോൺ രണ്ടാം സ്ഥാനവും, ഡബ്ലിനിൽ നിന്നുമുള്ള ബൈജു റോക്കി മൂന്നാം സ്ഥാനവും നേടി.  ഒന്നാം സ്ഥാനക്കാരന് 1000 യൂറോയും, രണ്ടാം സ്ഥാനക്കാരന് 500 യൂറോയും, മൂന്നാം സ്ഥാനക്കാരന് 250 യൂറോയും ആയിരുന്നു ക്യാഷ് … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ്’ നാളെ

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ നാളെ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. മത്സര വിജയിക്ക് 1,000 യൂറോ ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടാം സമ്മാനം നേടുന്നയാൾക്ക് 500 യൂറോയും, മൂന്നാം സ്ഥാനം നേടുന്നയാൾക്ക് 250 യൂറോയും ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 50 യൂറോ. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് … Read more

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് വനിതാ ഫോറം വാർഷികവും, കേരള പിറവി ആഘോഷവും പ്രൗഢഗംഭീരമായി

ഡബ്ലിൻ: പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം വാർഷികവും കേരള പിറവി ആഘോഷവും പ്രൗഢഗംഭീരമായി. ഗ്രേസ് മരിയ ബെന്നിയുടെ ഈശ്വരപ്രാർഥനാ ഗാനത്തോടെ യോഗം ആരംഭിച്ചു. ഫോറം ചെയർപേഴ്സൺ ജീജ വർഗീസ് ജോയി സ്വാഗതം ആശംസിച്ചു. പ്രശസ്ത സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകയും, അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ ശ്രീ അഖിലേഷ് മിശ്രയുടെ ഭാര്യയുമായ ശ്രീമതി റീതി മിശ്ര നിലവിളക്കു കൊളുത്തി യോഗം ഉൽഘാടനം ചെയ്തു. വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ “വിന്റർ കപ്പ് -സീസൺ വൺ” ഫുട്ബോൾ മേള നവംബർ 30-ന്

വാട്ടർഫോർഡ്: വാട്ടർഫോർഡിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയിൽ കഴിഞ്ഞ 15 വർഷക്കാലത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷൻ(WMA) ഫുട്ബോൾ മേളയുമായി രംഗത്തെത്തുന്നു. വാട്ടർഫോർഡിനെ ഫുട്ബോൾ ലഹരിയിലാഴ്ത്താൻ ‘WMA വിന്റർ കപ്പ് സീസൺ വൺ” നവംബർ 30-ന് ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്നതാണ്. ഓൾ അയർലണ്ട് 7A സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ അയർലണ്ടിലെ പ്രമുഖരായ ഇരുപതിൽപരം ടീമുകൾ മാറ്റുരയ്ക്കുന്നു. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും മേള … Read more

സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ് U14 കളിക്കാരെ തേടുന്നു

അയര്‍ലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബില്‍ ചേരാന്‍ അണ്ടര്‍-14 കളിക്കാര്‍ക്ക് അവസരം. ഏത് തരം സ്‌കില്‍ ഉള്ള കളിക്കാര്‍ക്കും പ്രവേശനത്തിനായി അപേക്ഷിക്കാം. 6 വയസ് മുതല്‍ പരമാവധി 14 വയസ് വരെയാണ് പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക്:ജോര്‍ജ്ജ് മാത്യു- 087 171 8468ബേസില്‍ ജോര്‍ജ്ജ്- 089 498 5517

ക്ലോൺമെലിലെ ഹിൽവ്യൂ സ്പോർട്സ് ക്ലബ്ബിൽ നവംബർ 10-ന് ക്രിസ്മസ് കേക്ക് മിക്‌സിംഗ് ചടങ്ങ്; TIPP ഇന്ത്യൻ കമ്മ്യൂണിറ്റി നടത്തിയ ആദ്യ ചരിത്രനേട്ടം

ക്ലോൺമെൽ: ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 10-ന് ക്ലോൺമെലിലെ ഹിൽവ്യൂ സ്പോർട്സ് ക്ലബ്ബിൽ ഇന്ത്യൻ തനതു രീതികൾ പ്രകാരം ക്രിസ്മസ് കേക്ക് മിക്‌സിംഗ് ചടങ്ങ് നടന്നത് ഐറിഷ് ചരിത്രത്തിലെ ആദ്യത്തെ സംഭവമായി. ക്ലോൺമെൽ മേയർ മൈക്കിൾ മർഫി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അയർലണ്ടിലെ ഗാർഡ പ്രതിനിധിയും ഇന്ത്യൻ കമ്യൂണിറ്റിയിലെ മറ്റ് പ്രധാന പ്രതിനിധികളും ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുക്കുകയും, ഐറിഷ് സമൂഹവുമായി സാംസ്കാരിക-സൗഹൃദ ബന്ധം വളർത്തുന്നതിൽ പങ്കാളികൾ ആകുകയും ചെയ്തു. മുഖ്യ കാർമികത്വം വഹിച്ച മേയർ, ചടങ്ങിന് … Read more

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അയർലണ്ടിനെ (യുഎൻഎ) ഇനി ഇവർ നയിക്കും

ചരിത്രത്തിൽ ആദ്യമായിട്ടാണ് അയർലണ്ട് യുഎൻഎ കൂട്ടായ്മ രൂപം കൊള്ളുന്നത്. മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ നേഴ്സുമാരുടെ കൂട്ടായ്മ രൂപീകരിക്കുക എന്നതിൻ്റെ ഭാഗമായിട്ടാണ് അയർലണ്ട് സംഘടന രൂപീകരിച്ചിട്ടുള്ളത്. അയർലണ്ട് യുഎൻഎ കൂട്ടായ്മയുടെ പ്രഥമ പ്രസിഡണ്ടായി ഫമീർ സി.കെ, ജനറൽ സെക്രട്ടറിയായി വിനു വർഗീസ്, ട്രഷററായി ജാസ്മിൻ മുഹമ്മദ്, പ്രോഗ്രാം കോഡിനേറ്ററായി മുഹമ്മദ് ജെസൽ, വൈസ് പ്രസിഡന്റ് ആയി ഗ്രീഷ്മ ബേബി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി അനൂപ് കുമാർ, മേരി രേഷ്മ എന്നിവരും ചുമതലയേറ്റു. കൂടാതെ അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം … Read more

IAF Veterans Ireland- ന്റെ പതിനാലാമത് ഫാമിലി കോൺഫറൻസ് സമാപിച്ചു

മേയോ: കൗണ്ടി മേയോയിലെ ക്ലെയർമോറിസിൽ നവംബർ 1, 2 തീയതികളിൽ നടന്നുവന്നിരുന്ന IAF Veterans Ireland-ന്റെ പതിനാലാമത്‌ ഫാമിലി കോൺഫറൻസ് സമാപിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിൽപരം പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസ് വൻ വിജയമായിരുന്നു. സംഘടനയുടെ പ്രസിഡന്റും ഡബ്ലിൻ സിറ്റി കൗൺസിൽ അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പർവൈസറുമായ ജോർജ് മൈക്കിൾ അധ്യക്ഷനായിരുന്നു. സെക്രട്ടറി മനോജ് മാത്യു സ്വാഗതവും, ട്രഷറർ സുനിൽ സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി. ഇന്ത്യയിലെ സ്തുത്യർഹമായ രാജ്യസേവനങ്ങൾക്ക് ശേഷം അയർലണ്ടിലെത്തിയിട്ടുള്ള പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. നിലവിലെ അയർലണ്ടിലെ … Read more

ഫൊക്കാനയുടെ മുൻ പ്രസിഡന്റിന് അയർലണ്ടിൽ സ്വീകരണം നൽകി

ഡബ്ലിൻ: അമേരിക്കയിലെ സാമൂഹിക പ്രവർത്തകനും, ഐ ഓ സീ യുഎസ്എയുടെ നാഷണൽ വൈസ് പ്രസിഡന്റും, ഫൊക്കാന മുൻ പ്രസിഡന്റും, പ്രവാസി കോൺക്ലേവ് യുഎസ്എയുടെ പ്രസിഡന്റുമായ പോൾ കറുകപ്പിള്ളിക്ക് ഡബ്ലിനിൽ സ്വീകരണം നൽകി. സ്വീകരണത്തിന് ഐ ഓ സീ അയർലണ്ട് നാഷണൽ വൈസ് പ്രസിഡന്റ് സാൻജോ മുളവരിക്കൽ, അഗസ്റ്റിൻ കുരുവിള, സിനു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. ഐ ഓ സീ അയർലണ്ട് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു ചടങ്ങിൽ ആശംസകൾ നേർന്നു. വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ … Read more