വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ “വിന്റർ കപ്പ് -സീസൺ വൺ” ഫുട്ബോൾ മേള നവംബർ 30-ന്

വാട്ടർഫോർഡ്: വാട്ടർഫോർഡിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയിൽ കഴിഞ്ഞ 15 വർഷക്കാലത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷൻ(WMA) ഫുട്ബോൾ മേളയുമായി രംഗത്തെത്തുന്നു. വാട്ടർഫോർഡിനെ ഫുട്ബോൾ ലഹരിയിലാഴ്ത്താൻ ‘WMA വിന്റർ കപ്പ് സീസൺ വൺ” നവംബർ 30-ന് ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്നതാണ്. ഓൾ അയർലണ്ട് 7A സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ അയർലണ്ടിലെ പ്രമുഖരായ ഇരുപതിൽപരം ടീമുകൾ മാറ്റുരയ്ക്കുന്നു. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും മേള … Read more

സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ് U14 കളിക്കാരെ തേടുന്നു

അയര്‍ലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബില്‍ ചേരാന്‍ അണ്ടര്‍-14 കളിക്കാര്‍ക്ക് അവസരം. ഏത് തരം സ്‌കില്‍ ഉള്ള കളിക്കാര്‍ക്കും പ്രവേശനത്തിനായി അപേക്ഷിക്കാം. 6 വയസ് മുതല്‍ പരമാവധി 14 വയസ് വരെയാണ് പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക്:ജോര്‍ജ്ജ് മാത്യു- 087 171 8468ബേസില്‍ ജോര്‍ജ്ജ്- 089 498 5517

ക്ലോൺമെലിലെ ഹിൽവ്യൂ സ്പോർട്സ് ക്ലബ്ബിൽ നവംബർ 10-ന് ക്രിസ്മസ് കേക്ക് മിക്‌സിംഗ് ചടങ്ങ്; TIPP ഇന്ത്യൻ കമ്മ്യൂണിറ്റി നടത്തിയ ആദ്യ ചരിത്രനേട്ടം

ക്ലോൺമെൽ: ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 10-ന് ക്ലോൺമെലിലെ ഹിൽവ്യൂ സ്പോർട്സ് ക്ലബ്ബിൽ ഇന്ത്യൻ തനതു രീതികൾ പ്രകാരം ക്രിസ്മസ് കേക്ക് മിക്‌സിംഗ് ചടങ്ങ് നടന്നത് ഐറിഷ് ചരിത്രത്തിലെ ആദ്യത്തെ സംഭവമായി. ക്ലോൺമെൽ മേയർ മൈക്കിൾ മർഫി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അയർലണ്ടിലെ ഗാർഡ പ്രതിനിധിയും ഇന്ത്യൻ കമ്യൂണിറ്റിയിലെ മറ്റ് പ്രധാന പ്രതിനിധികളും ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുക്കുകയും, ഐറിഷ് സമൂഹവുമായി സാംസ്കാരിക-സൗഹൃദ ബന്ധം വളർത്തുന്നതിൽ പങ്കാളികൾ ആകുകയും ചെയ്തു. മുഖ്യ കാർമികത്വം വഹിച്ച മേയർ, ചടങ്ങിന് … Read more

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അയർലണ്ടിനെ (യുഎൻഎ) ഇനി ഇവർ നയിക്കും

ചരിത്രത്തിൽ ആദ്യമായിട്ടാണ് അയർലണ്ട് യുഎൻഎ കൂട്ടായ്മ രൂപം കൊള്ളുന്നത്. മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ നേഴ്സുമാരുടെ കൂട്ടായ്മ രൂപീകരിക്കുക എന്നതിൻ്റെ ഭാഗമായിട്ടാണ് അയർലണ്ട് സംഘടന രൂപീകരിച്ചിട്ടുള്ളത്. അയർലണ്ട് യുഎൻഎ കൂട്ടായ്മയുടെ പ്രഥമ പ്രസിഡണ്ടായി ഫമീർ സി.കെ, ജനറൽ സെക്രട്ടറിയായി വിനു വർഗീസ്, ട്രഷററായി ജാസ്മിൻ മുഹമ്മദ്, പ്രോഗ്രാം കോഡിനേറ്ററായി മുഹമ്മദ് ജെസൽ, വൈസ് പ്രസിഡന്റ് ആയി ഗ്രീഷ്മ ബേബി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി അനൂപ് കുമാർ, മേരി രേഷ്മ എന്നിവരും ചുമതലയേറ്റു. കൂടാതെ അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം … Read more

IAF Veterans Ireland- ന്റെ പതിനാലാമത് ഫാമിലി കോൺഫറൻസ് സമാപിച്ചു

മേയോ: കൗണ്ടി മേയോയിലെ ക്ലെയർമോറിസിൽ നവംബർ 1, 2 തീയതികളിൽ നടന്നുവന്നിരുന്ന IAF Veterans Ireland-ന്റെ പതിനാലാമത്‌ ഫാമിലി കോൺഫറൻസ് സമാപിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിൽപരം പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസ് വൻ വിജയമായിരുന്നു. സംഘടനയുടെ പ്രസിഡന്റും ഡബ്ലിൻ സിറ്റി കൗൺസിൽ അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പർവൈസറുമായ ജോർജ് മൈക്കിൾ അധ്യക്ഷനായിരുന്നു. സെക്രട്ടറി മനോജ് മാത്യു സ്വാഗതവും, ട്രഷറർ സുനിൽ സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി. ഇന്ത്യയിലെ സ്തുത്യർഹമായ രാജ്യസേവനങ്ങൾക്ക് ശേഷം അയർലണ്ടിലെത്തിയിട്ടുള്ള പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. നിലവിലെ അയർലണ്ടിലെ … Read more

ഫൊക്കാനയുടെ മുൻ പ്രസിഡന്റിന് അയർലണ്ടിൽ സ്വീകരണം നൽകി

ഡബ്ലിൻ: അമേരിക്കയിലെ സാമൂഹിക പ്രവർത്തകനും, ഐ ഓ സീ യുഎസ്എയുടെ നാഷണൽ വൈസ് പ്രസിഡന്റും, ഫൊക്കാന മുൻ പ്രസിഡന്റും, പ്രവാസി കോൺക്ലേവ് യുഎസ്എയുടെ പ്രസിഡന്റുമായ പോൾ കറുകപ്പിള്ളിക്ക് ഡബ്ലിനിൽ സ്വീകരണം നൽകി. സ്വീകരണത്തിന് ഐ ഓ സീ അയർലണ്ട് നാഷണൽ വൈസ് പ്രസിഡന്റ് സാൻജോ മുളവരിക്കൽ, അഗസ്റ്റിൻ കുരുവിള, സിനു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. ഐ ഓ സീ അയർലണ്ട് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു ചടങ്ങിൽ ആശംസകൾ നേർന്നു. വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ … Read more

നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2024 നവംബർ 2-ന്

നീനാ (കൗണ്ടി ടിപ്പററി) : ‘നീനാ ചിയേഴ്സ്’ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2024 നവംബർ 2 ശനിയാഴ്ച രാവിലെ 10 മണി മുതൽ ‘Nenagh Ballymackey’ ഹാളിൽ വച്ച് നടക്കും. അത്യന്തം വാശിയേറിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 2001 യൂറോ, 1001 യൂറോ, 501 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ്. ഇതിനോടകം നിരവധിപ്പേർ രജിസ്റ്റർ ചെയ്ത് ആവേശകരമായ മത്സരത്തിന് തയാറായിക്കഴിഞ്ഞു.  അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർത്ഥികളെ നീനയിലേയ്ക്ക് … Read more

ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് നവംബർ 16-ന് വാട്ടർഫോർഡിൽ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. മത്സരം നവംബർ 16-ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നതാണ്. മത്സര വിജയിക്ക് ആയിരം യൂറോ ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. രണ്ടാം സമ്മാനം നേടുന്നയാൾക്ക് 500 യൂറോയും, മൂന്നാം സ്ഥാനക്കാരന് 250 യൂറോയും ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 50 യൂറോയാണ്. വാട്ടർഫോർഡിൽ … Read more

അയർലണ്ട് ബ്‌ളാക്ക്‌റോക്കിൽ മലയാളം ക്ളാസുകൾ രണ്ടാം വർഷത്തിലേക്ക്

ഡബ്ലിൻ: ബ്‌ളാക്ക്‌റോക്ക് സെയിന്റ് ജോസഫ് പാരിഷ് കമ്മിറ്റി നേതൃത്വം കൊടുക്കുന്ന ‘കേരള സർക്കാരിന്റെ കീഴിലുള്ള’ മലയാളം മിഷൻ – മലയാളം ക്ളാസുകൾ കഴിഞ്ഞ ഒരുവർഷം വിജയകരമായി പൂർത്തീകരിച്ചിരുന്നു. പുതിയ അധ്യയന വർഷത്തെ ക്ളാസുകൾ ഒക്ടോബർ മാസം തുടക്കം കുറിച്ചു. എല്ലാ ശനിയാഴ്ച്ചയും 5 മണിമുതൽ 7 മണിവരെ ഡബ്ലിൻ  Stillorgan-ൽ ഉള്ള  St Brigid’s Parish ഹാളിൽ (St Brigid’s Parish Centre St Brigid’s Church Rd, Stillorgan, Dublin, A94 DD23) ക്ളാസുകൾ നടക്കുന്നു. മലയാളം … Read more

ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് വാട്ടർഫോർഡിൽ നവംബർ 16-ന്

വാട്ടർഫോർഡ് : വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് സംഘടിപ്പിക്കുന്നു. നവംബർ 16-ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ  നടത്തപ്പെടുന്നമത്സരത്തിൽ  പങ്കെടുക്കാൻ താല്പര്യമുള്ളവർ  കോർഡിനേറ്റേർസുമായി ബന്ധപ്പെടുക. രജിസ്ട്രേഷൻ ഫീസ് 50 യൂറോയാണ്. കോർഡിനേറ്റേർസ്: അനൂപ് ജോൺ – 0872658072നിർമൽ അലക്സ്-0894668655വിൻസ് ജോസ് – 089248 1562ജിബിൻ ആന്റണി-083201 3244