അയർലണ്ടിൽ കൂടുതൽ മാരകമായ കോവിഡ് KP.3 വകഭേദം പടരുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

അയര്‍ലണ്ടില്‍ കോവിഡിന്റെ KP.3 വകഭേദം പടര്‍ന്നുപിടിക്കുന്നതായി ആരോഗ്യവിദഗ്ദ്ധര്‍. ഒമിക്രോണ്‍ ഗ്രൂപ്പില്‍ പെടുന്ന, പടര്‍ന്നുപിടിക്കാനും, രോഗബാധയുണ്ടാക്കാനും കൂടുതല്‍ ശക്തിയേറിയ ‘FLiRT’ വിഭാഗത്തില്‍ പെടുന്ന വകഭേദമാണ് KP.3. പ്രതിരോധസംവിധാനങ്ങളെ അതിജീവിച്ച് വളരെ വേഗം പടര്‍ന്നുപിടിക്കാനുള്ള KP.3 വകഭേദത്തിന്റെ കഴിവാണ് ആശങ്കയ്ക്ക് കാരണം. വാക്‌സിന്‍, നേരത്തെ രോഗം വന്നത് കാരണം രൂപപ്പെട്ട ആന്റിബോഡി എന്നിവയെയെല്ലാം മറികടന്ന് രോഗബാധയുണ്ടാക്കാന്‍ ഈ വകഭേദത്തിന് സാധിക്കും. അയര്‍ലണ്ടില്‍ അവസാനത്തെ അഞ്ച് ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 55 ശതമാനത്തിനും കാരണം KP.3 വേരിയന്റ് ആണ്. … Read more

അയർലണ്ടിലെ കോവിഡ് കേസുകളിൽ 60% വർദ്ധന; പടരുന്നത് JN.1 വകഭേദം

അയര്‍ലണ്ടിലെ കോവിഡ് കേസുകള്‍ കഴിഞ്ഞയാഴ്ച 60% വര്‍ദ്ധിച്ചതായി ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്‌ലന്‍സ് സെന്റര്‍ (HSPC). ജൂണ്‍ 16 മുതല്‍ 22 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 1,042 കോവിഡ് രോഗികളാണ് ഉള്ളത്. മുന്‍ ആഴ്ചത്തെക്കാള്‍ 650 പേര്‍ക്ക് കൂടുതലായി രോഗം ബാധിച്ചു. കോവിഡുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിലെ കോവിഡ് ബാധ ‘മിതമായതില്‍ നിന്നും ഉയര്‍ന്ന അളവ് വരെ’ ആണെന്നാണ് അധികൃതര്‍ പറയുന്നത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും 56% വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച … Read more

കോവിഡ് വാക്സിൻ വിൽപ്പന അവസാനിപ്പിക്കാൻ ആസ്‌ട്രാസെനിക്ക; വിൽപ്പന കുറഞ്ഞതിനാൽ എന്ന് വിശദീകരണം

ആഗോളമായി തങ്ങളുടെ കോവിഡ് വാക്‌സിന്‍ പിന്‍വലിക്കുന്നതായി പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനിക്ക. Vaxzevria എന്ന് യൂറോപ്പിലും, കോവിഷീല്‍ഡ് എന്ന് ഇന്ത്യയിലും അറിയപ്പെടുന്ന ഈ വാക്‌സിന്‍ പലരിലും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. വാക്‌സിനെടുത്ത പലരും മരണപ്പെടാന്‍ കാരണമായത് ഇതാണെന്നും വാദമുയര്‍ന്നു. രക്തം കട്ടപിടിക്കുന്നത് അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് (Thrombosis with Thrombocytopenia Syndrome (TTS)) വാക്‌സിന്‍ അപൂര്‍വ്വമായി കാരണമാകുന്നുവെന്ന് യു.കെ- സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനിക്ക പിന്നീട് സമ്മതിച്ചെങ്കിലും, നിലവില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് ആവശ്യക്കാർ കുറഞ്ഞതിനാലും, മെച്ചപ്പെട്ട മറ്റ് … Read more

അയർലണ്ടിൽ കോവിഡിന്റെ പുതിയ വകഭേദം ‘Pirola’ പടരുന്നു; ഏരിസ് ബാധയിലും വർദ്ധന

അയര്‍ലണ്ടില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘Pirola’ പടരുന്നു. ജനിതകമാറ്റം സംഭവിച്ച BA.2.86 എന്ന വകഭേദമാണ് ഈ പേരില്‍ അറിയപ്പെടുന്നത്. നവംബര്‍ 13 വരെയുള്ള കണക്കനുസരിച്ച് 27 പേര്‍ക്കാണ് രാജ്യത്ത് BA.2.86 സ്ഥിരീകരിച്ചത്. 2023 ഓഗസ്റ്റ് 13-ന് ഇസ്രായേലിലാണ് ഈ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഡെന്മാര്‍ക്ക്, യു.കെ, യുഎസ്എ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കേസുകള്‍ കുറവാണ്. ശക്തമായ ക്ഷീണമാണ് Pirole വകഭേദം ബാധിച്ചാലുള്ള പ്രധാന രോഗലക്ഷണം. … Read more

‘അയർലണ്ടിലെ അവസാന കോവിഡ് ലോക്ക്ഡൗൺ’; തീരുമാനത്തിൽ ഖേദിക്കുന്നതായി പ്രധാനമന്ത്രി

അയര്‍ലണ്ടിലെ കോവിഡ് ബാധയെ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് എത്തരത്തിലാണെന്ന് മനസിലാക്കാനായുള്ള പ്രത്യേക അന്വേഷണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. 12 മാസത്തിനുള്ളില്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവുന്ന വിധത്തില്‍ സര്‍ക്കാര്‍ കക്ഷികള്‍ ഇത് സംബന്ധിച്ച് കൂട്ടായ തീരുമാനത്തിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് അടക്കമുള്ള മറ്റ് കാര്യങ്ങള്‍ ഇനി മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതേസമയം കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി 2021 ഡിസംബറില്‍ അയര്‍ലണ്ടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാമത്തെയും, അവസാനത്തെയും ലോക്ക്ഡൗണിന്റെ കാര്യത്തില്‍ … Read more

നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കോവിഡാനന്തര ആരോഗ്യപ്രശ്നമായേക്കാം

അയര്‍ലണ്ടില്‍ ആകെ ജനസംഖ്യയുടെ 5 ശതമാനത്തിലേറെ കോവിഡിന് ശേഷം ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി പഠനം. സ്വതന്ത്ര TD-യായ Denis Naughten, രാജ്യത്തെ പ്രശസ്ത പോളിങ് കമ്പനിയായ Ireland Thinks-മായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ ലഭ്യമായത്. രാജ്യത്തെ 192,000 പേര്‍ക്ക് കോവിഡാനന്തര ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് പഠനത്തില്‍ വെളിവായത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്: രാജ്യത്തെ 5.1% ആളുകളും കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. കോവിഡാനന്തര ആരോഗ്യപ്രശ്‌നമുള്ളവരില്‍ 76% പേര്‍ക്കും ദൈനംദിന കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ക്ഷീണം (68% … Read more

അയർലണ്ടിൽ ഏരിസ് കാരണം കോവിഡ് കേസുകൾ ഉയരുന്നു; വീണ്ടും വാക്സിനേഷൻ

അയര്‍ലണ്ടില്‍ കോവിഡ്-19 കേസുകള്‍ ഉയരുന്നു. കൊറോണയുടെ പുതിയ വേരിയന്റായ ഏരിസ് ആണ് കേസുകള്‍ ഇത്രയധികം കൂടാനുള്ള പ്രധാനകാരണം. മറ്റുള്ള വേരിയന്റുകളെ അപേക്ഷിച്ച് പ്രസരണശേഷി വളരെ കൂടുതലാണ് ഏരിസിന്. കോവിഡ് പരിശോധന പോസിറ്റീവ് ആയവര്‍ ലക്ഷണങ്ങള്‍ ശരിയായി കുറയുന്നത് വരെ 48 മണിക്കൂര്‍ നേരത്തെക്കെങ്കിലും വീട്ടില്‍ തന്നെ കഴിഞ്ഞുകൂടണം എന്ന നിര്‍ദേശം നല്‍കിവരുന്നുണ്ട്. കഴിഞ്ഞ വേരിയന്റുകള്‍ക്ക് ഉണ്ടായിരുന്ന അതെ ലക്ഷണങ്ങള്‍ തന്നെയാണ് ഏരിസിനും കണ്ട് വരുന്നത്. ·         ചുമ ·         തൊണ്ട വേദന ·         മൂക്കൊലിപ്പ് ·         പനി ·         തലവേദന ·         ക്ഷീണം ·         ശ്വാസം എടുക്കാനുള്ള … Read more

കോവിഡ് കാലത്ത് ജനിച്ച കുട്ടികൾക്ക് ആശയവിനിമയത്തിൽ കുറവുണ്ടെന്ന് പഠനം

അയര്‍ലണ്ടില്‍ കോവിഡ് മഹാമാരിയുടെ ആദ്യ മൂന്ന് മാസങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക്, കോവിഡിന് മുമ്പ് ജനിച്ച കുട്ടികളെ അപേക്ഷിച്ച് ആശയവിനിമയ ശേഷിയില്‍ ചെറിയ കുറവുണ്ടെന്ന് കണ്ടെത്തല്‍. RSCI, CHI Ireland, UCC എന്നിവ സംയുക്തമായി കോവിഡിന്റെ ആദ്യകാലത്ത് ജനിച്ച 312 കുട്ടികളിലും, കോവിഡിന് മുമ്പ് ജനിച്ച 605 കുട്ടികളിലും നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. കോവിഡ് കാലത്ത് ജനിച്ച കുട്ടികള്‍ മറ്റ് കുട്ടികളെക്കാള്‍ വളരെ വ്യത്യസ്തമായ സാഹചര്യത്തിലാണ് വളര്‍ന്നത്. അവര്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്ക് പുറത്തുളളവരുമായി ആശയവിനിമയം നടത്താന്‍ വിമുഖത കാണിക്കുന്നുണ്ട്. … Read more

അയർലണ്ട് കോവിഡിനെ നേരിട്ടത് എങ്ങനെ? അന്വേഷണ സംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

കോവിഡ്-19 മഹാമാരിയെ ജനങ്ങള്‍ എങ്ങനെ നേരിട്ടു എന്നറിയാനായി ‘Covid Inquiry’ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഈ വര്‍ഷം തന്നെ ഇതുണ്ടാകുമെന്നും വരദ്കര്‍ വ്യക്തമാക്കി. ഇന്‍ക്വയറിയുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകള്‍ വിദഗ്ദ്ധസംഘം പൂര്‍ത്തിയാക്കിയതായും, അത് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലിയുടെ പരിഗണനയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്നും, നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തെല്ലാം കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ സാധിച്ചുവെന്നും, എന്തെല്ലാം കാര്യങ്ങളില്‍ പിഴവ് സംഭവിച്ചുവെന്നും വ്യക്തമാക്കുന്ന തരത്തിലായിരിക്കണം അന്വേഷണത്തിലെ മറുപടികള്‍. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാ കാര്യങ്ങളും … Read more

അയർലണ്ടിൽ വസന്തകാല കോവിഡ് ബൂസ്റ്റർ വാക്സിനുകൾ നൽകാൻ തുടങ്ങി; അർഹരായവർ ഇവർ

അയര്‍ലണ്ടില്‍ spring covid-19 booster vaccine programme-ന് തുടക്കമിട്ട് HSE. ആദ്യ ഘട്ടത്തില്‍ 70 വയസിന് മുകളിലുള്ള ആളുകള്‍, നഴ്‌സിങ് ഹോമുകളിലെ അന്തേവാസികള്‍, ലോങ് ടേം കെയര്‍ സെന്ററുകളിലെ പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. വാക്‌സിന്‍ സ്വീകരിക്കുന്ന പ്രതിരോധശേഷി കുറഞ്ഞവര്‍ അഞ്ച് വയസോ, അതിന് മുകളിലോ ഉള്ളവരായിരിക്കണം. ക്യാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ ചെയ്വര്‍, വൃക്ക സംബന്ധമായ അസുഖമുള്ളവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍ എന്നിവരെല്ലാം ബൂസ്റ്റര്‍ ഡോസിന് അര്‍ഹരാണ്. Spring സീസണില്‍ അഥവാ വസന്ത … Read more