സ്ലൈഗോയിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

സ്ലൈഗോ ടൗണില്‍ ചെറുപ്പക്കാരനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 5.45-ഓടെയാണ് 30-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ ടൗണില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ എമര്‍ജന്‍സി സര്‍വീസും, ഗാര്‍ഡയും സ്ഥലത്തെത്തി Sligo University Hospital-ല്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ 30-ലേറെ പ്രായമുള്ള മറ്റൊരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

അയർലണ്ടിൽ കൗമാരക്കാരായ കുറ്റവാളികളുടെ എണ്ണം ഒരു പതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന നിലയിൽ

അയര്‍ലണ്ടിലെ കൗമാര കുറ്റവാളികളുടെ എണ്ണം ഒരു പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍. Irish Probation Service-ന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ 12-17 പ്രായക്കാരായ 609 പേരെയാണ് വിവിധ കുറ്റങ്ങള്‍ ചെയ്തതിനെ തുടര്‍ന്ന് നല്ലനടപ്പിന് വിധിച്ചത്. ഇത് 2023-നെക്കാള്‍ 10% അധികവും, 2015 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കുമാണ്. 609 പേരില്‍ 567 പേര്‍ ആണ്‍കുട്ടികളും, 42 പേര്‍ പെണ്‍കുട്ടികളുമാണ്. ചെറിയ കുറ്റങ്ങള്‍ക്ക് തടവിന് പകരം ഒരു പ്രൊബേഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ സാമൂഹികസേവനം നടത്തുന്ന രീതിയിലാണ് ഇവര്‍ക്കുള്ള … Read more

ഡബ്ലിനിൽ ഡ്യൂട്ടിക്കിടെ ഗാർഡയ്ക്ക് കുത്തേറ്റു; അക്രമി പിടിയിൽ

അയര്‍ലണ്ടില്‍ വീണ്ടും ഡ്യൂട്ടിയിലായിരുന്ന ഗാര്‍ഡയ്ക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ ഡബ്ലിന്‍ സിറ്റി സെന്ററിലെ Capel Street-ന് സമീപമാണ് പ്രകോപനമേതുമില്ലാതെ ഒരു ചെറുപ്പക്കാരന്‍ ഗാര്‍ഡ ഉദ്യോഗസ്ഥനെ കത്തിയെടുത്ത് കുത്തിയത്. കൈയിലും, ശരീരത്തിന്റെ വശത്തുമായി കുത്തേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുക്കളയില്‍ ഉപയോഗിക്കുന്ന തരം കത്തിയുമായി നിന്നിരുന്ന ഇയാളെ രണ്ട് ഗാര്‍ഡകള്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ആക്രമണം … Read more

ഡബ്ലിനിൽ ഇന്ത്യക്കാരനെ അർദ്ധ നഗ്നനാക്കി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം; ശനിയാഴ്ച പാർലമെന്റ് മാർച്ച്

കഴിഞ്ഞ ദിവസം ഡബ്ലിൻ താലയിൽ വെച്ച് ഇന്ത്യക്കാരനായ ഒരു കുടിയേറ്റ തൊഴിലാളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തം. ഒരു കൂട്ടം കൌമാരക്കാരാണ് തെറ്റായ ആരോപണം നടത്തിക്കൊണ്ട് നിരപരാധിയായ ഒരാളെ അർദ്ധനഗ്നനാക്കി മർദ്ദിച്ചത്. ഒരു മാസത്തിനിടെ തെറ്റായ ആരോപണങ്ങൾ ഉയർത്തി പ്രദേശത്ത് കുടിയേറ്റക്കാരെ ആക്രമിക്കുന്ന നാലാമത്തെ സംഭവമാണിത്. ഇത് വെറും ഒരു ഒറ്റപ്പെട്ട സംഭവമോ, ഒറ്റപ്പെട്ട പ്രദേശത്തെ സംഭവമോ ആയി കാണാൻ പാടില്ലെന്നും, അയർലണ്ടിൽ വർദ്ധിച്ചുവരുന്ന വംശവെറിയുടെയും, തീവ്രവലതുപക്ഷ വാദത്തിന്റെയും പ്രതിഫലനമാണ് ഇതെന്നും മൈഗ്രന്റ് കമ്മ്യൂണിറ്റി അയർലണ്ട് പറഞ്ഞു. … Read more

താലയിൽ ഇന്ത്യക്കാരനെ അർദ്ധനഗ്‌നനാക്കി മർദ്ദിച്ചു

ഡബ്ലിനിലെ താലയില്‍ ഇന്ത്യക്കാരനെ അര്‍ദ്ധനഗ്നനാക്കി മര്‍ദ്ദനം. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് Parkhill Road-ല്‍ വച്ച് ഒരു സംഘം ചെറുപ്പക്കാര്‍ ഇന്ത്യക്കാരനായ പ്രവാസിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സമീപത്തുകൂടെ പോകുകയായിരുന്ന ഒരാള്‍ ഇടപെട്ടാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ താല യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കുട്ടികളോട് മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് ഗാര്‍ഡ അറിയിച്ചു. മര്‍ദ്ദിച്ച ശേഷം അക്രമികള്‍ ഇദ്ദേഹത്തിന്റെ ട്രൗസര്‍ അഴിപ്പിക്കുകയും ചെയ്തു. സംഭവത്തെ വിദ്വേഷകുറ്റകൃത്യം എന്ന … Read more

ഡോണഗലിലെ ബംഗ്ലാവിൽ 60-ലേറെ പ്രായമുള്ളയാൾ മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ

ഡോണഗലില്‍ 60-ലേറെ പ്രായമുള്ളയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് Killybegs-ലുള്ള Harbour View Drive-ലെ എസ്റ്റേറ്റിലെ ബംഗ്ലാവില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന Eddie Friel എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ആളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം മരിച്ച Friel-ന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നു. വിവരങ്ങള്‍ താല്‍ക്കാലികമായി പുറത്തുവിട്ടിട്ടില്ല.

ലിമറിക്ക് സിറ്റിയിൽ വീണ്ടും സ്ഫോടകവസ്തു; ആളുകളെ ഒഴിപ്പിച്ചു, സൈന്യം എത്തി നിർവീര്യമാക്കി

ലിമറിക്ക് സിറ്റിയിലെ വീട്ടില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്തെ വീട്ടുകാരെ ഒഴിപ്പിച്ച് ഗാര്‍ഡ. ഇന്ന് പുലര്‍ച്ചെ 2.25-ഓടെയാണ് സംഭവം. തുടര്‍ന്ന് സൈന്യത്തിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് എത്തി ഉപകരണം നിര്‍വ്വീര്യമാക്കി. അതേസമയം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ലിമറിക്കില്‍ ഇത് രണ്ടാമത്തെ സംഭവമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച Ballinacurra Weston-ല്‍ ഫയര്‍ബോംബിട്ട് നശിപ്പിച്ച് ഒരു കാറിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി ഇത് നിര്‍വ്വീര്യമാക്കിയിരുന്നു. ഇതിന് സമീപത്തെ വീടിന് നേരെ വെടിവെപ്പും ഉണ്ടായിരുന്നു. Treaty City-യിലെ രണ്ട് … Read more

അയർലണ്ടിൽ കൊലപാതകങ്ങൾ കുറഞ്ഞു, ലൈംഗികാതിക്രമങ്ങൾ കൂടി

അയര്‍ലണ്ടില്‍ കൊലപാതകങ്ങളില്‍ കുറവ് വന്നതായും, അതേസമയം ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായും കണ്ടെത്തല്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ കൊലപാതകവും, അനുബന്ധ കുറ്റകൃത്യങ്ങളും 13% ആണ് രാജ്യത്ത് കുറഞ്ഞത്. ഇത്തരം 77 സംഭവങ്ങള്‍ പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊലപാതകം, നരഹത്യ, കുഞ്ഞുങ്ങളെ കൊലപ്പെടുത്തല്‍, അപകടകരമായ രീതിയില്‍ വാഹനമോടിച്ച് ആളുകള്‍ കൊല്ലപ്പെട്ടല്‍ എന്നിവ അടക്കമാണിത്. അതേസമയം കൊലപാതകശ്രമം, കൊലപാതക ഭീഷണി, ആക്രമണം മുതലായവ 3% വര്‍ദ്ധിച്ചിട്ടുണ്ട്. കവര്‍ച്ച, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക്‌മെയില്‍ മുതലായ കുറ്റകൃത്യങ്ങളും 10% … Read more

വാട്ടർഫോർഡിലെ സ്പോർട്സ് ക്ലബുകളിൽ സാമൂഹികവിരുദ്ധരുടെ അതിക്രമം; ഗ്രാഫിറ്റി വരച്ചു, ഷെൽട്ടറുകൾ നശിപ്പിച്ചു

കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് നേരെ വ്യാപകമായ സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്ന അതിക്രമങ്ങളില്‍ Kilmacthomas GAA Club, Brideview United, Tallow GAA എന്നീ ക്ലബ്ബുകളുടെ കെട്ടിടങ്ങളാണ് എഴുതിയും, കുത്തിവരച്ചും മറ്റും നശിപ്പിച്ചത്. ഇതെത്തുടര്‍ന്ന് ക്ലബ്ബിലും, സമീപപ്രദേശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് Kilmacthomas GAA Club പ്രസ്താവനയില്‍ പറഞ്ഞു. ഗ്രൗണ്ടില്‍ അധിക ലൈറ്റുകളും സ്ഥാപിക്കും. Brideview United, Tallow GAA എന്നീ ക്ലബ്ബുകളില്‍ കളിക്കാര്‍ക്ക് ഇരിക്കാനുള്ള ഷെല്‍റ്ററുകളാണ് നശിപ്പിച്ചത്. ഷെല്‍റ്ററുകളില്‍ ഗ്രാഫിറ്റി പെയിന്റും ചെയ്തിട്ടുണ്ട്. … Read more

ഡബ്ലിനിൽ കൊള്ളകൾ നടത്തിയതുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിൽ; 4 പേർ കൗമാരക്കാർ

ഡബ്ലിന്‍ കൗണ്ടിയില്‍ കൊള്ളകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിയ പരിശോധനകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ അറസ്റ്റിലായി. ഡബ്ലിനില്‍ നിന്നും പിടികൂടിയ ഇവരില്‍ നാല് പേര്‍ കൗമാരക്കാരാണ്. സമീപകാലങ്ങളിലായി കൗണ്ടിയില്‍ നടന്ന കൊള്ള, മോഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകള്‍. നോര്‍ത്ത് ഡബ്ലിനില്‍ നടന്ന ഓപ്പറേഷനിലാണ് 16 പേരെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ഡബ്ലിനില്‍ ഇന്ന് രാവിലെ ഒരു കാര്‍ നിര്‍ത്തി പരിശോധിച്ചതില്‍ നിന്നും മൂന്ന് കൗമാരക്കാരെയും പിടികൂടി. ഇന്നലെ അറസ്റ്റിലായ മറ്റൊരു കൗമാരക്കാരനെ കുട്ടികളുടെ കോടതിയില്‍ … Read more