അയർലണ്ടുകാർക്ക് കല്യാണം കഴിക്കാൻ താൽപര്യമില്ല! രാജ്യത്ത് വിവാഹങ്ങൾ കുറയുന്നു

അയര്‍ലണ്ടില്‍ വിവാഹിതരാകുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ്. 2023-ല്‍ രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ 21,159 ആണെന്നും, 2022-നെ അപേക്ഷിച്ച് ഇത് 8.7% കുറവാണെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (CSO) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം കോവിഡിന് മുമ്പുള്ള 2019-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നടന്ന വിവാഹങ്ങള്‍ 4.2% അധികമാണ്. ആകെ 20,153 വിവാഹങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 324 എണ്ണം സ്വവര്‍ഗപങ്കാളികളായ പുരുഷന്മാരുടേതും, 322 എണ്ണം സ്വവര്‍ഗപങ്കാളികളായ സ്ത്രീകളുടേതും ആണ്. രാജ്യത്ത് വിവാഹിതരാകുന്ന വ്യത്യസ്ത … Read more

അയർലണ്ടിൽ 60 കഴിഞ്ഞ ശേഷം വിവാഹിതരാകുന്നവരുടെ എണ്ണം ഇരട്ടിയായി

രാജ്യത്ത് 60 വയസ് കഴിഞ്ഞ ശേഷം വിവാഹം കഴിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇരട്ടിയിലധികം വര്‍ദ്ധന. അതേസമയം അയര്‍ലണ്ടില്‍ 65 വയസോ അതിലധികമോ പ്രായമുള്ളവരുടെ എണ്ണം 2013-23 കാലയളവില്‍ 40% വര്‍ദ്ധിച്ച് 569,000-ല്‍ നിന്നും 806,000 ആയതായും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് പ്രായമാകുന്നവരുടെ എണ്ണവും കൂടുന്നതാണ് ഇതിന് കാരണമായതെന്നാണ് വിലയിരുത്തല്‍. 2012-ല്‍ 60 വയസ് കഴിഞ്ഞ ശേഷമുള്ള 505 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2022-ലേയ്ക്ക് എത്തുമ്പോള്‍ അത് 1,028 ആയി … Read more

അയർലണ്ടിലേയ്ക്കുള്ള കുടിയേറ്റത്തിൽ വൻ വർദ്ധന; അയർലണ്ടിൽ നിന്നും വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വർദ്ധിച്ചു

അയര്‍ലണ്ടിലേയ്ക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. 2023 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച്, ഒരു വര്‍ഷത്തിനിടെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 31% വര്‍ദ്ധനയുണ്ടായതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ 141,600 പേരാണ് ഇവിടേയ്ക്ക് കുടിയേറിയെത്തിയത്. 2022 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 107,800 ആയിരുന്നു. അതേസമയം അയര്‍ലണ്ടില്‍ നിന്നും വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. മുമ്പ് ഇതേ കാലയളവില്‍ 56,000 ആളുകള്‍ രാജ്യം വിട്ടപ്പോള്‍, ഇത്തവണ അത് 64,000 ആയി … Read more