അയർലണ്ടിലേയ്ക്കുള്ള കുടിയേറ്റത്തിൽ വൻ വർദ്ധന; അയർലണ്ടിൽ നിന്നും വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വർദ്ധിച്ചു

അയര്‍ലണ്ടിലേയ്ക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. 2023 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച്, ഒരു വര്‍ഷത്തിനിടെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 31% വര്‍ദ്ധനയുണ്ടായതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ 141,600 പേരാണ് ഇവിടേയ്ക്ക് കുടിയേറിയെത്തിയത്. 2022 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 107,800 ആയിരുന്നു. അതേസമയം അയര്‍ലണ്ടില്‍ നിന്നും വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. മുമ്പ് ഇതേ കാലയളവില്‍ 56,000 ആളുകള്‍ രാജ്യം വിട്ടപ്പോള്‍, ഇത്തവണ അത് 64,000 ആയി … Read more

അയർലണ്ടിൽ മതവിശ്വാസികൾ അല്ലാത്തവരുടെ എണ്ണം കുത്തനെ ഉയർന്നു

അയര്‍ലണ്ടിലെ മതവിശ്വാസികളുടെ എണ്ണം കുറയുന്നു. Central Statistics Office (CSO) വ്യാഴാഴ്ച പുറത്തുവിട്ട 2022 സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് കത്തോലിക്കാ വിശ്വാസികളുടെ എണ്ണം മുന്‍ സെന്‍സസിനെ അപേക്ഷിച്ച് 10% കുറഞ്ഞപ്പോള്‍, ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് പറയുന്നവരുടെ എണ്ണം 63% വര്‍ദ്ധിച്ചു. ഇതിനു മുമ്പ് 2016-ല്‍ നടത്തിയ സെന്‍സസില്‍, അയര്‍ലണ്ടിലെ ആകെ ജനസംഖ്യയുടെ 79% പേര്‍ കത്തോലിക്കാ വിശ്വാസികളാണെന്ന് ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ 2022-ലേയ്ക്ക് എത്തുമ്പോള്‍ ഇത് 69% ആയി കുറഞ്ഞു. ആകെ 3,515,861 പേരാണ് രാജ്യത്ത് കത്തോലിക്കാ … Read more

അയർലണ്ടിലെ പ്രബലവിഭാഗമായി ഇന്ത്യക്കാർ; സെൻസസ് വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ

അയര്‍ലണ്ടിലെ വിദേശികളില്‍ പ്രബലവിഭാഗമായി ഇന്ത്യക്കാര്‍ മാറുന്നു. Central Statistics Office (CSO) കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022-ലെ വൈവിദ്ധ്യത, കുടിയേറ്റം, വംശം, അയര്‍ലണ്ടിലെ ട്രാവലര്‍ വിഭാഗം, മതം എന്നിവയുമായി ബന്ധപ്പെട്ട സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ 2022 സെന്‍സസ് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 5,149,139 ആണ്. 2016-ലെ സെന്‍സസില്‍ നിന്നും 8% ജനസംഖ്യാ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ ജനങ്ങളില്‍ 4,283,490 പേര്‍ ഐറിഷ് പൗരന്മാരാണ്. ബാക്കി 631,785 പേര്‍ ഐറിഷ് ഇതര പൗരന്മാരുമാണ് … Read more

സെൻസസ് 2022: അയർലണ്ടിൽ ഒരേ ലിംഗത്തിൽ പെട്ട പങ്കാളികളുടെ എണ്ണത്തിൽ വൻ വർദ്ധന; ചൈൽഡ് കെയറിൽ പോകുന്ന കുട്ടികളിൽ അഞ്ചിൽ ഒന്ന് ഇന്ത്യക്കാരും പോളണ്ടുകാരും

അയര്‍ലണ്ടില്‍ ഒരേ ലിംഗത്തില്‍ പെട്ട പങ്കാളികളുടെയും, ഒരേ ലിംഗത്തില്‍ പെട്ട രക്ഷിതാക്കളുള്ള കുട്ടികളുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധന. 2022-ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ആ വര്‍ഷം രജിസ്റ്റര്‍ ചെയ്ത സമാനലിംഗത്തിലുള്ള പങ്കാളികളുടെ എണ്ണം 10,393 ആണ്. മുമ്പ് സെന്‍സസ് നടന്ന 2016-നെ അപേക്ഷിച്ച് 72% അധികമാണിത്. ഒരേ ലിംഗത്തില്‍ പെട്ട രക്ഷിതാക്കളുള്ള കുട്ടികളുടെ എണ്ണം 86 ശതമാനവും വര്‍ദ്ധിച്ചു. വികസിതരാജ്യമെന്ന നിലയില്‍ ഐറിഷ് സമൂഹം ഭിന്നലൈംഗിക താല്‍പര്യമുള്ളവരെ കൂടുതലായി സ്വീകരിക്കാന്‍ തയ്യാറാകുകയും, സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റും അവരെ … Read more

അയർലണ്ടിലെ ഏറ്റവും വലിയ പട്ടണമായി Drogheda; ജനസംഖ്യാ കണക്കുകൾ പുറത്ത്

അയര്‍ലണ്ടിലെ ഏറ്റവും വലിയ പട്ടണം എന്ന സ്ഥാനം നിലനിര്‍ത്തി Drogheda. CSO പുറത്തുവിട്ട 2022 സെന്‍സസ് കണക്കുകള്‍ പ്രകാരം Drogheda-യിലെ ജനങ്ങളുടെ എണ്ണം 44,135 ആണ്. 2016 സെന്‍സിനെക്കാള്‍ 3,000 പേര്‍ അധികമാണിത്. രാജ്യത്ത് ഏറ്റവും വലിയ രണ്ടാമത്തെ പട്ടണം Dundalk ആണ്. കൗണ്ടി ടൗണ്‍ ആണെങ്കിലും Drogheda-യിലെക്കാള്‍ ജനങ്ങള്‍ കുറവാണ് Dundalk-ല്‍. 43,112 ആണ് ഇവിടുത്തെ ജനസംഖ്യ. 2016-ല്‍ രണ്ടാം സ്ഥാനത്തായിരുന്ന Swords, ഇത്തവണ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ അഞ്ച് പട്ടണങ്ങളും … Read more

അയർലണ്ടിലെ മലയാളികളുടെ എണ്ണം 24,000-ൽ അധികം; രാജ്യത്ത് പ്രബല വിഭാഗമായി കേരളീയർ

അയര്‍ലണ്ടില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. Central Statistics Office (CSO) പുറത്തുവിട്ട 2022 ഏപ്രിലിലെ സെന്‍സസ് പ്രകാരം രാജ്യത്ത് 24,674 പേരാണ് മലയാളം സംസാരിക്കുന്നവരായി ഉള്ളത്. അയര്‍ലണ്ടില്‍ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന വിദേശഭാഷകളില്‍ പത്താം സ്ഥാനത്താണ് മലയാളം. പോളിഷാണ് അയര്‍ലണ്ടില്‍ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന വിദേശഭാഷ. 123,968 പേര്‍ പോളിഷ് സംസാരിക്കുന്നു. അതേസമയം ഇന്ത്യന്‍ ഭാഷകളായ ഉര്‍ദു, ഹിന്ദി എന്നിവ സംസാരിക്കുന്നവര്‍ മലയാളികളെക്കാള്‍ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 16,307 പേരാണ് അയര്‍ലണ്ടില്‍ ഉര്‍ദു സംസാരിക്കുന്നവരായി … Read more

അയർലണ്ടിൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കുറഞ്ഞു; ഹിന്ദുമത വിശ്വാസികൾ ഇരട്ടിയായി

അയര്‍ലണ്ടിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തില്‍ കുറവ്. Central Statistics Office (CSO)-ന്റെ കണക്ക് പ്രകാരം 2022-ല്‍ രാജ്യത്ത് കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 79-ല്‍ നിന്നും 10% കുറഞ്ഞ് 69 ശതമാനം ആയി. നിലവില്‍ 3,515,861 പേരാണ് രാജ്യത്ത് കത്തോലിക്കാ വിശ്വാസികളായി ഉള്ളത്. മുന്‍ സെന്‍സസില്‍ നിന്നും 180,783 പേരുടെ കുറവാണിത്. അതേസമയം 2016-ലെ സെന്‍സസില്‍ ‘നിങ്ങളുടെ മതം ഏതാണ്’ എന്നായിരുന്നു ചോദിച്ചിരുന്നതെങ്കില്‍, 2022-ല്‍ ‘നിങ്ങള്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ഏതാണ്’ എന്ന് ചോദ്യം പരിഷ്‌കരിച്ചിരുന്നു. മതവിശ്വാസമില്ല … Read more

നിങ്ങളുടെ സെൻസസ് ഫോം തിരികെ വാങ്ങാൻ ഇതുവരെ ആൾ എത്തിയില്ലേ? എങ്കിൽ പോസ്റ്റലായി അയച്ചുനൽകാൻ അഭ്യർത്ഥിച്ച് CSO

ഇക്കഴിഞ്ഞ ഏപ്രില്‍ 3-നാണ് അയര്‍ലണ്ടില്‍ സെന്‍സസ് നടന്നത്. ഇതിനായി വിവരങ്ങള്‍ പൂരിപ്പിക്കാന്‍ Central Statistics Office (CSO) ഒരു ഫോം രാജ്യത്തെ എല്ലാ വീടുകളിലും നല്‍കിയിരുന്നു. ഈ ഫോം പൂരിപ്പിച്ചുകഴിഞ്ഞാല്‍ അവ തിരികെ വാങ്ങാനായി എന്യൂമറേറ്റര്‍മാര്‍ വരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ചില വീടുകളില്‍ ഇതുവരെ എന്യൂമറേറ്റര്‍മാര്‍ ഫോം തിരികെ വാങ്ങാന്‍ എത്താത്ത സാഹചര്യത്തില്‍, പൂരിപ്പിച്ച ഫോമുകള്‍ തിരികെ Central Statistics Office (CSO)-ലേയ്ക്ക് അയയ്ക്കണമെന്ന് അധികൃതര്‍ പുതിയ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. എന്യൂമറേറ്റര്‍മാര്‍ ഇപ്പോഴും ഫോമുകള്‍ തിരികെ വാങ്ങാനായി … Read more

അയർലണ്ടിലെ സെൻസസ് ഇന്ന്; മലയാളത്തെ ഓർക്കാം, ഒപ്പം ഭാവിക്ക് ഒരു സന്ദേശവും

കോവിഡ്  മൂലം അയർലണ്ടിൽ മാറ്റി വെച്ച സെൻസസ് ഇന്ന്(ഏപ്രിൽ 3) നടക്കും.  എല്ലാ അഞ്ചു വർഷവും നടക്കുന്ന സെൻസസ് നടത്തുന്നത് Central Statistics Office (CSO) ആണ്.  24 പേജ് വരുന്ന സെൻസസ്  ഫോമുകൾ കഴിഞ്ഞ ആഴ്ച മുതൽ വിതരണം തുടങ്ങി. ഏപ്രിൽ 3 – നാണ്  സെൻസസ്   ഫോം ഔദ്യോഗികമായി പൂരിപ്പിക്കേണ്ടത്. അന്ന് രാത്രി വീട്ടിൽ  താമസിക്കുന്ന അംഗങ്ങളുടെ എണ്ണവും വിവരങ്ങളുമാണ് ഫോമിൽ ഉൾപ്പെടുത്തേണ്ടത്. സെൻസസ് ഫോമിലെ 14 – ആം ചോദ്യത്തിൽ   ശേഖരിക്കുന്ന ഒരു പ്രധാന … Read more