അയർലണ്ടിലേയ്ക്കുള്ള കുടിയേറ്റത്തിൽ വൻ വർദ്ധന; അയർലണ്ടിൽ നിന്നും വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വർദ്ധിച്ചു

അയര്‍ലണ്ടിലേയ്ക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. 2023 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച്, ഒരു വര്‍ഷത്തിനിടെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 31% വര്‍ദ്ധനയുണ്ടായതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ 141,600 പേരാണ് ഇവിടേയ്ക്ക് കുടിയേറിയെത്തിയത്. 2022 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 107,800 ആയിരുന്നു.

അതേസമയം അയര്‍ലണ്ടില്‍ നിന്നും വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. മുമ്പ് ഇതേ കാലയളവില്‍ 56,000 ആളുകള്‍ രാജ്യം വിട്ടപ്പോള്‍, ഇത്തവണ അത് 64,000 ആയി ഉയര്‍ന്നു.

രാജ്യത്തെ ജനസംഖ്യ 171 വര്‍ഷത്തിനിടെ ആദ്യമായി 5 മില്യണ്‍ കടന്നതായി 2022 സെന്‍സസ് വ്യക്തമാക്കിയിരുന്നു. 2016-ലെ സെന്‍സസില്‍ കാണിച്ചതിനെക്കാള്‍ 8% ആണ് ജനസംഖ്യ ഉയര്‍ന്നത്.

Share this news

Leave a Reply

%d bloggers like this: