ഡബ്ലിനിൽ സംഗീതത്തിന്റെ മാസ്മരിക മേളയൊരുക്കാൻ ബില്ലി എലിഷ്; ടിക്കറ്റ് വിൽപ്പന മെയ് 3 മുതൽ

ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ബില്ലി എലിഷ് അയര്‍ലണ്ടില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നു. തന്റെ പുതിയ ആല്‍ബമായ Hit Me Hard And Soft-ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് 22-കാരിയായ എലിഷ് അടുത്ത വര്‍ഷം ഡബ്ലിനിലെത്തുക. വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷമാണ് 2025-ല്‍ എലിഷിന്റെ യൂറോപ്യന്‍ ടൂര്‍ ആരംഭിക്കുക. യു.കെയിലെ പരിപാടികള്‍ക്ക് പിന്നാലെ 2025 ജൂലൈ 26, 27 തീയതികളിലായി ഡബ്ലിനില്‍ എലിഷ് സംഗീതത്തിന്റെ മാസ്മരിക മേള ഒരുക്കും. ഡബ്ലിനിലെ 3Arena-യില്‍ നടക്കുന്ന … Read more

‘കണക്ട്-24 ഇന്റർനാഷണൽ ഫുഡ് ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ’ മെയ് 4,5 തീയതികളിൽ ഡബ്ലിനിൽ

ഗ്രേറ്റര്‍ കൊച്ചിന്‍ ക്ലബ്ബ് (GCC), ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘കണക്ട്- 24 ഇന്റര്‍നാഷണല്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍’ മെയ് 4, 5 തീയതികളില്‍ ഡബ്ലിനില്‍. GCC-യുടെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റിവല്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ഷോപ്പിങ് സെന്ററിന് സമീപമുള്ള മില്ലേനിയം പാര്‍ക്ക് ഗ്രൗണ്ടിലാണ് അരങ്ങേറുക. പേരുപോലെ ലോകമെമ്പാടുമുള്ള വിവിധ സംസ്‌കാരങ്ങളുടെ കൂടിച്ചേരലാണ് ഫെസ്റ്റിവലില്‍ നടക്കുക. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് പുറമെ അയര്‍ലണ്ട്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, ഫിലിപ്പൈന്‍സ്, ആഫ്രിക്ക, അമേരിക്ക, പേര്‍ഷ്യന്‍ പ്രദേശങ്ങള്‍ മുതലായ … Read more

‘അയ്യാ എന്നയ്യാ’ അയ്യപ്പഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

മണ്ഡലകാലത്ത് മനസ്സിൽ നിന്ന് മണികണ്ഠനെക്കുറിച്ച്, ഐറിഷ് മലയാളിയും മാധ്യമപ്രവർത്തകനുമായ  കെ ആർ അനിൽകുമാർ കുറിച്ച ഏതാനും വരികൾ  ഒരു അയ്യപ്പഭക്തിഗാനത്തിന്റെ രൂപത്തിൽ യൂട്യൂബിൽ റിലീസ് ചെയ്തു. അനിൽ ഫോട്ടോസ് & മ്യൂസിക്കിന്റെ ബാനറിൽ  ‘അയ്യാ എന്നയ്യാ’ എന്ന പേരിലുള്ള ഈ ഗാനം പ്രവാസലോകത്തുള്ള ഒരു അയ്യപ്പഭക്തന്റെ വിലാപമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബിനേഷ് ബാബുവിന്റെ സംഗീതത്തിൽ, സംഗീത ആദ്ധ്യാപകനും  പിന്നണി ഗായകനുമായ ഹരികൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 14 ഞായറാഴ്ച്ച  ഡബ്ലിൻ Ballymount VHCCI ക്ഷേത്രാങ്കണത്തിൽ നടക്കുന്ന … Read more