കേരള ക്ലബ്‌ വെക്സ്ഫോർഡിന്റെ നേതൃത്വത്തിൽ കേരള പിറവിയും, കേരള ക്ലബ്‌ ഡേയും ആഘോഷിച്ചു

കൗണ്ടി വെക്സ് ഫോർഡിൽ കേരള ക്ലബ്‌ വെക്സ്ഫോർഡിന്റെ നേതൃത്വത്തിൽ വർണാഭമായി കേരള പിറവിയും, കേരള ക്ലബ്‌ ഡേയും ബാൺടൌൺ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ആഘോഷിച്ചു. വൈകിട്ട് 4 മണിക്ക് ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിൽ വെക്സ്ഫോർഡ് ഗാർഡ ഓഫിസേഴ്‌സ് വിശിഷ്ടാതിഥികൾ ആയി പങ്കെടുത്തു. കേരളത്തിന്റെ മതനിരപേക്ഷരത ഉയർത്തി പിടിക്കുന്ന വിവിധ പരിപാടികൾക്കൊപ്പം കുട്ടികളുടെ കളരിപയറ്റും, അഞ്ജന അനിൽകുമാറിന്റെ ക്ലാസിക്കൽ ഡാൻസും, കണ്ണൂർ സുനിൽകുമാറിന്റെ കഥകളിയും കേരള പിറവിയുടെ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ഇപ്പോൾ കേരള ക്ലബ്ബിൽ എല്ലാ ശനിയാഴ്ച്ചകളിലും … Read more

മുദ്ര സ്‌കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസസ് ‘മുദ്ര അരങ്ങേറ്റം’ നൃത്തപരിപാടി നവംബർ 4-ന് ദ്രോഹഡയിൽ

2023 നവംബർ 04ശനി 4:00 pmബാർബിക്കൻ  സെന്റർദ്രോഹഡ അയർലൻഡിന്റെ ഹൃദയ സദസ്സ് സസ്നേഹം ഓർത്തു വച്ച് കാത്തിരിക്കുന്ന ദിവസവും സ്ഥലവുമാണത്. അന്ന് അവിടെ വച്ചാണ് അയർലൻഡിലെ ഏറ്റവും വലിയ നൃത്തോൽസവമായ “മുദ്ര അരങ്ങേറ്റത്തിന്” തിരി തെളിയുന്നത്. മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ് ആണ്  ഉത്സവ തുല്യമായ ഈ നർത്തന രാവ് ഐറിഷ് മലയാളികൾക്കായി സമർപ്പിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾ നിറ സാന്നിധ്യം ആയി തനിമ ചോരാതെ നിറഞ്ഞു നിന്നതു കൊണ്ട് കൈവന്ന പാരമ്പര്യം, അരങ്ങേറ്റം എന്ന … Read more

അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ദീപു ജോസിന് ഹൃദയനിര്‍ഭരമായ യാത്രയയപ്പ് നൽകി

ഡബ്ലിൻ : നീണ്ട 15 വർഷത്തെ ഐറിഷ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ദീപു ജോസിന് ബ്‌ളാക്ക്‌റോക്ക് ബാഡ്മിന്റൺ ക്ലബ്  യാത്രയയപ്പ് നൽകി. രജീഷ് പോൾ, ജയൻ കെ, ഡെന്നീസ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിൽ ഹൃദയനിര്‍ഭരമായ യാത്രയയപ്പാണ് ബ്‌ളാക്ക്‌റോക്ക് ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിച്ചത്. ഡബ്ലിൻ ബ്‌ളാക്ക്‌റോക്കിൽ 2008-ൽ നേഴ്‌സായി എത്തി പ്രവാസ ജീവിതം തുടങ്ങിയ ദീപു, അയർലണ്ടിലെ ഒട്ടുമിക്ക ദേശങ്ങളിലും വലിയ സുഹൃദ്‌വലയം ഉണ്ടാക്കിയ വ്യക്തിയാണ്. തൊഴിൽ മേഖലയിലും, കലാ-കായിക-സാമൂഹ്യ-സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യം ആയിരുന്നു ദീപു … Read more

യൂറോപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 കിലോ നാടൻ കുത്തരിസമ്മാനമായി പ്രഖ്യാപിച്ചു കൊണ്ട് തൊടുപുഴ ഫാമിലി സംഗമം

യൂറോപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 കിലോ നാടൻ കുത്തരിസമ്മാനമായി പ്രഖ്യാപിച്ചു കൊണ്ട് തൊടുപുഴ ഫാമിലി സംഗമം.ആളും മേളവുമായി തൊടുപുഴ ഫാമിലിസ്‌ അയർലണ്ടിന്റെഒൻപതാമത് വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമുദ്രയുമായിതൊടുപുഴയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി, വിവിധയിനംകലാ-കായിക മത്സരത്തിന്റെ ഉത്സവ മേളത്തോട് കൂടി ഒരിക്കൽ കൂടിനമ്മൾ ഒത്തു ചേരുന്നു. Venue: Blanchardstown GAA ClubDate:14 ഒക്ടോബർ 2023Time: 10.00 am to 7.00 pm പരിപാടിയുടെ വിജയത്തിനായി പ്രവേശനം മുൻ‌കൂട്ടി ബുക്ക്ചെയ്തവർക്ക് മാത്രമായി നിജപെടുത്തിയിരിക്കുന്നു. ബുക്കിങ്സ്വീകരിക്കുന്ന അവസാന … Read more

‘നൃത്യ 2023’ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന് തിരശീല വീണു

ഡബ്ലിൻ: അയർലണ്ടിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനിലെ താല സയന്റോളോജി കമ്മ്യൂണിറ്റി സെന്ററിൽ സെപ്തംബർ 30 ശനിയാഴ്ച നടത്തപ്പെട്ട ‘നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലി’ന് തിരശീല വീണു. അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിച്ച ‘നൃത്യ 2023’ ഇന്ത്യൻ നൃത്തോത്സവം മലയാളത്തിന്റെ പ്രസിഡന്റ് ശ്രീ ബേസിൽ സ്കറിയ , സെക്രട്ടറി ശ്രീ വിജയ് ശിവാനന്ദ് , ട്രെഷറർ ശ്രീ ലോറൻസ് കുരിയാക്കോസ്, നൃത്യ ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ശ്രീ അനീഷ് കെ ജോയ് , പ്രധാന സ്പോൺസർമാരായ … Read more

‘ഭൂമി’ ഇന്ത്യൻ ചിത്രകലാ പ്രദർശനം ഇന്നും നാളെയും ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ

അയർലണ്ടിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പരമ്പാഗത ഇന്ത്യൻ ചിത്രകലാ രൂപങ്ങളുടെ പ്രദർശനമായ ‘ഭൂമി’ ഇന്നും ( സെപ്റ്റംബർ 29 സെപ്റ്റംബർ) നാളെയുമായി ( സെപ്റ്റംബർ 30) നടത്തപ്പെടുന്നു. എന്ന് പേരിട്ടിരിക്കുന്ന പ്രദർശന പരമ്പരയുടെ ഭാഗമാണ് ഭൂമി. ഇന്ന് വൈകിട്ട് 4.30 മുതൽ 5.30 വരെയും, നാളെ രാവിലെ 10 മണി മുതൽ 3 മണി വരെയുമാണ് പരിപാടി. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും കലാകാരും പ്രദർശനത്തിൽ സന്നിഹിതരായിരിക്കും. ദി ഡബ്ലിൻ ആര്ടിസ്റ്റ്സ് കളക്ടീവുമായി ചേർന്നാണ് … Read more

‘എന്റെ മലയാളത്തിന്റെ’ അയർലണ്ടിലെ പുതിയ അദ്ധ്യയന വർഷം പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു

വാട്ടർഫോർഡ്: പ്രവാസി മലയാളികൾക്കായി മലയാളം മിഷന്റെ സഹകരണത്തോടുകൂടി നടത്തിവരുന്ന മലയാള ഭാഷപഠന പദ്ധതിയായ “എൻറെ മലയാളത്തിന്റെ” പുതിയ അദ്ധ്യയന വർഷത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി  പ്രശസ്ത കവിയും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ (WMA) ഭാഗമായി പ്രവർത്തിക്കുന്ന ‘എന്റെ മലയാളം ‘ കഴിഞ്ഞ ഏഴു വർഷക്കാലമായി വാട്ടർഫോഡിൽ സജീവമായി പ്രവർത്തിക്കുന്നു. വാട്ടർഫോർഡിലെ Farronshoneen Youth and Community Center-ൽ  വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ കേരള സർക്കാരിന്റെ മലയാളം മിഷൻ … Read more

ഡബ്ലിൻ തപസ്യയുടെ നാടകം ‘ഇസബെൽ’ നവംബർ 26-ന്

ഡബ്ലിൻ: അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരു ദൃശ്യ വിരുന്നായി ബ്ലാഞ്ചസ്ടൗണ്‍ സീറോ മലബാർ കത്തോലിക്കാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 26 ഞായറാഴ്ച സെന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ ഡബ്ലിൻ തപസ്യയുടെ ഏറ്റവും  പുതിയ നാടകം ‘ഇസബെൽ’ അരങ്ങേറുന്നു. ആനുകാലിക സാമൂഹിക പ്രസക്തിയുള്ള വിഷയം കഥാതന്തുവായ ‘ഇസബെൽ,’ സലിൻ ശ്രീനിവാസിന്റെ രചനയിൽ ബിനു ആന്റണിയും, തോമസ് അന്തോണിയും ചേർന്ന് സംവിധാനം നിർവഹിക്കുന്നു. ജെസ്സി ജേക്കബിന്റെ തൂലികയിൽ  പ്രശസ്ത സംഗീതജ്ഞൻ സിംസൺ ജോൺ  ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിക്കുന്നത് അനുഗ്രഹീത ഗായകരായ സാബു ജോസഫ് … Read more

അയർലണ്ടിലെ മലയാളം മിഷൻ പ്രവേശനോത്സവം ഒക്ടോബർ 14-ന് ബ്‌ളാക്ക്‌റോക്കിൽ

ഡബ്ലിൻ: സീറോ മലബാർ സഭ കമ്മ്യൂണിറ്റി ബ്‌ളാക്ക്റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാളം മിഷൻ അയർലണ്ട്-ബ്‌ളാക്ക്‌റോക്ക് മേഖലയുടെ  പ്രവേശനോത്സവം ഒക്ടോബർ 14-ന് ഡബ്ലിനിലെ ബ്‌ളാക്ക്‌റോക്കിൽ വെച്ച് നടക്കുന്നു. സെന്റ് ജോസഫ് SMCC ബ്‌ളാക്ക്‌റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ന്യൂടൗൺ പാർക്ക് പാസ്റ്ററൽ സെന്ററിൽ വെച്ചാണ് പ്രവേശനോത്സവം. പാട്ടും, കവിതയും, കേരള തനിമ വിളിച്ചോതുന്ന കലാപരിപാടികളോടെയുമാണ് മലയാളം പഠിക്കാനെത്തുന്ന കുഞ്ഞുമക്കളെ സ്വീകരിക്കുന്നത്. മലയാളം മിഷൻ ഡയറക്ടർ പ്രശസ്ത കവി മുരുകൻ കാട്ടാക്കട, സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. … Read more

DMA – TALENT HUNT 2023 ഒക്ടോബർ 21-ന് അയർലണ്ടിലെ ദ്രോഗഡയിൽ

ദ്രോഗഡ: അയർലണ്ട് ദ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA), TILEX എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൽക്കായി ‘ടാലന്റ് ഹണ്ട്‌ 2023’ നടത്തുന്നു. ഒക്ടോബർ 21 ശനിയാഴ്ച സെന്റ്. ഫെച്ചിൻസ് ജിഎഫ്സിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 7 വരെയാണ് ടാലന്റ് ഹണ്ട്‌ മത്സരങ്ങൾ നടക്കുക. കളറിങ്‌, ഡ്രാേയിങ്‌, ഇംഗ്ലീഷ് പ്രസംഗം, ക്വിസ് മത്സരങ്ങൾ എന്നിവയാണ് ടാലന്റ് ഹണ്ടിലെ മത്സര ഇനങ്ങൾ. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിവിധ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചാണ് കളറിങ്‌, ഡ്രാേയിങ്‌ മത്സരങ്ങൾ … Read more