കോർക്കിൽ ഗാർഡ ഓപ്പറേഷൻ; 62,800 യൂറോയും വിലകൂടിയ കാറും പിടിച്ചെടുത്തു

കോര്‍ക്കില്‍ നടന്ന പ്രത്യേക ഓപ്പറേഷനില്‍ കണക്കില്‍ പെടാത്ത പണവും, വിലകൂടിയ കാറും പിടിച്ചെടുത്ത് ഗാര്‍ഡ. ശനിയാഴ്ചയാണ് Cobh പ്രദേശത്ത് നടന്ന ഓപ്പറേഷനില്‍ 62,800 യൂറോയും, വിലകൂടിയ കാറുമായി ഗാര്‍ഡ ഒരാളെ അറസ്റ്റ് ചെയ്തത്. കോര്‍ക്കില്‍ മയക്കുമരുന്ന് വില്‍പ്പനയും, സംഘടിതകുറ്റകൃത്യവും തടയുന്നതിന്റെ ഭാഗമായി നടന്നുവരുന്ന ഓപ്പറേഷന്റെ തുടര്‍ച്ചയായിരുന്നു ശനിയാഴ്ച ഉച്ചയ്ക്ക് നടന്നത്. Cobh-ലെ ഒരു വീട്ടില്‍ നടന്ന പരിശോധനയില്‍ 30-ലേറെ പ്രായമുള്ള ഒരാള്‍ അറസ്റ്റിലായി. തുടര്‍പരിശോധനയില്‍ പ്രദേശത്തെ മറ്റൊരു വീട്ടില്‍ നിന്നും മയക്കുമരുന്നായ കൊക്കെയ്ന്‍, 3,500 യൂറോ, വെടിയുണ്ടകള്‍ … Read more

അയർലണ്ടിലെ വിവിധ കൗണ്ടികളിൽ വ്യാപക റെയ്ഡ്; 4.2 മില്യൺ യൂറോയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്ത് ഗാർഡ

വിക്ക്‌ലോയില്‍ 3.1 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ റീജിയന്‍ (DMR), കിഴക്കന്‍ ഡബ്ലിന്‍ എന്നിവിടങ്ങളിലെ മയക്കുമരുന്ന് മാഫിയയെ ലക്ഷ്യം വച്ച് ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ വ്യാഴാഴ്ചയാണ് 44 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്. ഓപ്പറേഷന്റെ ഭാഗമായി ഡബ്ലിനിലെയും, വിക്ക്‌ലോയിലെയും 37 കെട്ടിടങ്ങള്‍, വാഹനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗാര്‍ഡ പരിശോധന നടത്തി. കണക്കില്‍പ്പെടാത്ത 353,000 യൂറോ, എട്ട് വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഇതിന് പുറമെ ലിമറിക്ക് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 1.1 മില്യണ്‍ … Read more

ഗാർഡ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് മോഷണം പോയി; ക്രിമിനൽ അന്വേഷണം ആരംഭിച്ച് അധികൃതർ

Co carlow-യിലെ ഒരു ഗാർഡ സ്റ്റേഷനില്‍ നിന്നും പിടികൂടിയ മയക്കുമരുന്നുകള്‍ വന്‍തോതില്‍ മോഷണംപോയതിനെ തുടര്‍ന്ന് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. ഏകദേശം 100,000 യൂറോയോളം വില വരുന്ന അളവിലുള്ള കഞ്ചാവാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്റ്റേഷനില്‍ നിന്നും കാണാതായിരിക്കുന്നത്. കൌണ്ടിയില്‍ നടന്ന ഒരു ഓപ്പറേഷനില്‍ കണ്ടെത്തിയ ഈ മയക്കുമരുന്നുകള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ മോഷണം പോയതായി കണ്ടെത്തിയ ഉടന്‍ തന്നെ സീനിയര്‍ ഗാര്‍ഡ ഓഫീസര്‍ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും ഫോറന്‍സിക്ക് പരിശോധനകളും മറ്റ് രീതിയിലുള്ള തിരച്ചിലുകളും നടത്തുകയും ചെയ്തു. രാജ്യത്തിന്‍റെ … Read more

റോസ്‌ലെയർ യൂറോപോർട്ടിൽ നിന്നും 3.43 മില്യന്റെ കൊക്കൈൻ പിടികൂടി

കൌണ്ടി വെക്സ്ഫോര്‍ഡിലെ റോസ്ലെയര്‍ യൂറോപോര്‍ട്ടില്‍ നിന്നും 3.43 മില്ല്യണ്‍ യൂറോയോളം വിലവരുന്ന 49 കിലോഗ്രാം കൊക്കൈന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന രീതിയിലുന്ന സമാന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങളും കള്ളക്കടത്തും തടയുന്നതിനായി റവന്യൂ ഏജന്‍സി നടത്തിവന്നിരുന്ന പദ്ധതിയുടെ ഭാഗമായാണ് കൊക്കൈന്‍ പിടികൂടിയത്. യു.കെയില്‍ നിന്നും യൂറോപ്പില്‍ നിന്നും മാത്രമല്ല ഫ്രാന്‍സ്, സ്പെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ചരക്ക് ഗതാഗതവും യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്നത് റോസ്ലെയര്‍ യൂറോപോര്‍ട്ട് ആണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ഏതെങ്കിലും രീതിയിലുള്ള വിവരങ്ങള്‍ … Read more

ലിമറിക്കിൽ 21 മില്യൺ യൂറോയുടെ വമ്പൻ മയക്കുമരുന്ന് വേട്ട

കാനഡയില്‍ നിന്നും അയര്‍ലണ്ടിലെത്തിയ കപ്പലില്‍ നിന്നും 21 മില്യണ്‍ യൂറോ വിലവരുന്ന വമ്പന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചരക്കുകപ്പല്‍ കൗണ്ടി ലിമറിക്കിലെ Foynes തുറമുഖത്ത് എത്തിയപ്പോഴാണ് റവന്യൂ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഏകദേശം 300 കിലോഗ്രാം വരുന്ന കൊക്കെയ്‌നാണ് കപ്പലില്‍ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Rosslare തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 4 മില്യൺ യൂറോയുടെ ശേഖരം

വെക്സ്ഫോർഡിലെ Rosslare തുറമുഖത്ത് 4 മില്യണ്‍ യൂറോയുടെ വന്‍ മയക്കുമരുന്ന് വേട്ട. ഫെറിയില്‍ എത്തിയ ചരക്ക് പരിശോധിച്ച റവന്യൂ ഓഫിസര്‍മാരാണ് വന്‍ തോതില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരാളെ വെക്സ്ഫോർഡ് ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നുമാണ് ചരക്ക് എത്തിത്. അധികൃതര്‍ ഇല്ലാത്ത നിലയില്‍ കണ്ടതോടെയായിരുന്നു റവന്യൂ പരിശോധന.

ഡബ്ലിനിൽ ചെറുപ്പക്കാരനെ വെടിവച്ചു കൊന്നത് മയക്കുമരുന്ന് സംഘമെന്ന് സംശയം

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ ചെറുപ്പക്കാരന്‍ വെടിയേറ്റ് മരിച്ചത് മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് സംശയം. ശനിയാഴ്ച രാത്രിയാണ് Barry Drive-ലെ വീട്ടില്‍ വച്ച് 23-കാരനായ Brandon Ledwidge കൊല്ലപ്പെട്ടത്. തലയിലും ദേഹത്തുമായി നാല് തവണയാണ് ബ്രാന്‍ഡന് വെടിയേറ്റത്. തോക്കുമായെത്തിയ അക്രമി, വാതില്‍ തുറന്ന ബ്രാന്‍ഡന് നേരെ വെടിവയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ക്രിമിനല്‍ സംഘവുമായി ബന്ധപ്പെട്ട് ഈ വര്‍ഷമുണ്ടാകുന്ന ആദ്യ കൊലപാതകമാണിതെന്നാണ് കരുതുന്നത്. ഇതോടെ തുടര്‍ ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായേക്കാമെന്നാണ് … Read more

ഡബ്ലിനിലും അത്ലോണിലും 4.6 മില്യൺ യൂറോയുടെ മയക്കുമരുന്ന് വേട്ട

ഡബ്ലിനിലും അത്‌ലോണിലും 4.6 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത്‍ റവന്യൂ വകുപ്പ്. റവന്യൂ ഉദ്യോഗസ്ഥർ ഡബ്ലിനിലും അത്‌ലോണിലും നടത്തിയ ഓപ്പറേഷനുകളിൽ, വലിയ സ്റ്റീൽ പാത്രങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് 4.6 മില്യൺ യൂറോ വിലമതിക്കുന്ന ഹെർബൽ കഞ്ചാവ് ഡബ്ലിൻ തുറമുഖത്ത് നിന്നും ഡിറ്റക്ടർ ഡോഗ് ആയ വാഫ്ലിന്റെ സഹായത്തോടെ കണ്ടെടുത്തത്. ജർമ്മനിയിൽ നിന്നുമാണ് ഇവ അയച്ചത്. ഡബ്ലിൻ തുറമുഖത്ത് നടത്തിയ മറ്റൊരു ഓപ്പറേഷനിൽ, യു.കെയിൽ നിന്ന് എത്തിയ ഒരു വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ 200,000 യൂറോ … Read more

ഐറിഷ് തീരത്ത് 157 മില്യന്റെ കൊക്കെയ്ൻ പിടികൂടിയ സംഭവം; ഏഴ് അറസ്റ്റ്; രണ്ടു പേർ കോടതിയിൽ

2,253 കിലോഗ്രാം മയക്കുമരുന്നുമായി ഐറിഷ് തീരത്ത് പിടിയിലായ കപ്പലില്‍ നിന്നും അറസ്റ്റ് ചെയ്തവരില്‍ രണ്ടുപോരെ കോടതിയില്‍ ഹാജരാക്കി. യു.കെ പൗരനായ ജെയ്മി ഹാര്‍ബ്രോണ്‍ (31), കൃത്യമായ താമസസ്ഥലം വ്യക്തമാകാത്ത ഉക്രെയിന്‍കാരനായ വിറ്റാലി ലാപ (60) എന്നിവരെയാണ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തത്. ഇരുവരും ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. ചൊവ്വാഴ്ച 11.30-ഓടെയാണ് 157 മില്യണ്‍ യൂറോയോളം വിപണിവിലവരുന്ന കൊക്കെയ്‌നുമായെത്തിയ ചരക്കുകപ്പല്‍ വെക്‌സ്‌ഫോര്‍ഡിലെ തെക്ക്-കിഴക്കന്‍ തീരത്തായി മണല്‍ത്തിട്ടയിലിയിച്ച് മുങ്ങാനാരംഭിച്ചത്. ഇതിന് നാല് ദിവസം മുമ്പുതന്നെ കപ്പലിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗാര്‍ഡ … Read more

വട്ടമിട്ട് പറന്ന് സൈനിക ഹെലികോപ്റ്ററുകൾ, വലം വച്ച് കോസ്റ്റ്ഗാർഡ്; വെക്സ്ഫോർഡിൽ ബോട്ടിൽ നിന്നും പിടികൂടിയത് 140 മില്യന്റെ മയക്കുമരുന്ന്

വെക്‌സ്‌ഫോര്‍ഡില്‍ 140 മില്യണ്‍ യൂറോ വിലവരുന്ന വന്‍ മയക്കുമരുന്ന് ശേഖരവുമായി വന്ന ബോട്ടില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഗാര്‍ഡ മയക്കുമരുന്ന് വിരുദ്ധ സേനയും, സംഘടിതകുറ്റകൃത്യം തടയുന്നതിനായുള്ള പ്രത്യേകസംഘവും നിരീക്ഷിച്ചുവരികയായിരുന്ന മീന്‍പിടിത്ത ബോട്ട്, ഞായറാഴ്ച രാത്രി 11.30-ഓടെ Blackwater-ല്‍ Ballyconnigar തീരത്തിന് അകലെയായി മണല്‍ത്തിട്ടയിലിടിച്ച് അപകടത്തില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍, സൈനികവിമാനങ്ങള്‍ എന്നിങ്ങനെ വന്‍ സംവിധാനങ്ങളോടെ ബോട്ടിനെ വലംവെച്ച ഐറിഷ് സേന, മുങ്ങാനാരംഭിച്ച ബോട്ടില്‍ നിന്നും വിദേശികളെന്ന് കരുതുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. RNLI, … Read more