ഡബ്ലിനിൽ ബസ് ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; സർവീസ് നിർത്തിവച്ച് ഡബ്ലിൻ ബസ്
ഡബ്ലിന്‍ ബസിലെ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. വെള്ളിയാഴ്ച രാത്രി 11.10-ഓടെ Mountjoy Square-ല്‍ പാര്‍ക്ക് ചെയ്തിരുന്ന Route 13-ലെ ബസിലായിരുന്നു സംഭവമെന്ന് തൊഴിലാളി സംഘടനയായ Siptu വ്യക്തമാക്കി. ബസ് യാത്ര പുറപ്പെടാന്‍ കുറച്ച് സമയം കൂടി ബാക്കി നില്‍ക്കെ ഒരാള്‍ ബസില്‍ കയറുകയായിരുന്നു. പുറപ്പെടാന്‍ ഇനിയും സമയമുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍, ആദ്യം ഇയാള്‍ പുറത്തിറങ്ങിയെങ്കിലും, പിന്നീട് തോക്ക് ചൂണ്ടുകയായിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞു. വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ ഇറങ്ങിപ്പോയെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. ഈ … Read more