ഡബ്ലിൻ എയർപോർട്ടിലേക്കുള്ള ബസ് സർവീസിൽ സമൂലമാറ്റം; എല്ലാ യാത്രക്കാർക്കും സീറ്റ് ഉറപ്പാക്കും

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ബസുകളില്‍ സീറ്റ് ഉറപ്പാക്കാനുള്ള പദ്ധതിയുമായി എയര്‍പോര്‍ട്ട് അധികൃതര്‍. എയര്‍പോര്‍ട്ടിലെത്താനായി കൂടുതല്‍ പേര്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനും പുതിയ സ്റ്റോപ്പുകള്‍ സ്ഥാപിക്കാനും daa തയ്യാറെടുക്കുന്നത്. അടുത്ത മാസം മുതല്‍ പദ്ധതിക്ക് ആരംഭമാകുമെന്നും 2025-ഓടെ എയര്‍പോര്‍ട്ട് സര്‍വീസ് നടത്തുന്ന ബസുകളില്‍ കയറുന്ന എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2025-ഓടെ ആകെ 35 മില്യണ്‍ സീറ്റുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത മാസം മുതല്‍ … Read more

അയർലണ്ടിലെ പൊതുഗതാത സംവിധാനങ്ങളിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും

അയര്‍ലണ്ടിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ നിരക്ക് ഈ വര്‍ഷം വര്‍ദ്ധിപ്പിക്കുമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (NTA). അതേസമയം ഡബ്ലിനില്‍ ഉടനീളം 2 യൂറോയ്ക്ക് യാത്ര ചെയ്യാവുന്ന TFI- 90 minute പദ്ധതി അതുപോലെ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു. കാവന്‍- ഡബ്ലിന്‍ ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 21% ആണ് വര്‍ദ്ധിക്കുക. ഇതോടെ ടിക്കറ്റ് വില 9.45 യൂറോയില്‍ നിന്നും 11.40 യൂറോ ആയി ഉയരും. Ratoath-Ashbourne ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 30% വര്‍ദ്ധിച്ച് 1.54 യൂറോയില്‍ … Read more

അയർലണ്ടിലെ പൊതുഗതാത ഉപയോഗത്തിൽ വമ്പൻ കുതിപ്പ്; പോയ വർഷം ആകെ നടത്തിയത് 308 ദശലക്ഷം യാത്രകൾ

അയര്‍ലണ്ടിലെ പൊതുഗതാഗതത്തിന്റെ ഉപയോഗം കോവിഡ്-19 മാന്ദ്യത്തിന് ശേഷം കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (NTA) കണക്കുകള്‍. Bus Éireann, Iarnród Éireann, Luas, Go-Ahead Ireland എന്നിവ ഉള്‍പ്പെടുന്ന ട്രാന്‍സ്പോര്‍ട്ട് ഫോര്‍ അയര്‍ലണ്ട് പബ്ലിക് സര്‍വീസ് ഒബ്ലിഗേഷന്‍ സേവനങ്ങള്‍ 2023-ല്‍ 308 ദശലക്ഷത്തിലധികം യാത്രകളാണ് നടത്തിയത്. പൊതുഗതാഗത സംവിധാനത്തിന്റെ ഉപയോഗത്തിലെ ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡുകള്‍ മറികടന്ന വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. 2019-ല്‍ സ്ഥാപിച്ച മുന്‍ റെക്കോര്‍ഡിനേക്കാള്‍ 5 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. … Read more

അയർലണ്ടിലെ പൊതുഗതാത സംവിധാനങ്ങളിലെ ടിക്കറ്റുകളിൽ ചെറുപ്പക്കാർക്ക് 50% ഇളവ്

അയര്‍ലണ്ടിലെ 18 മുതല്‍ 25 വരെ പ്രായക്കാര്‍ക്കും, 16 വയസിന് മുകളിലുള്ള മുഴുവന്‍ സമയ തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുഗതാഗതസംവിധാനങ്ങളില്‍ ഇനിമുതല്‍ 50% ഡിസ്‌കൗണ്ടോടെ യാത്ര. പദ്ധതിയില്‍ അംഗങ്ങളാകുന്ന കൊമേഴ്‌സ്യല്‍ ഗതാഗതസംവിധാനങ്ങളിലും ഈ സൗജന്യം ലഭിക്കും. പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ അടക്കമുള്ളവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന കണ്ടുവരുന്നുണ്ടെന്നും, ഇതാണ് ഇവര്‍ക്ക് ടിക്കറ്റില്‍ ഡിസ്‌കൗണ്ട് നല്‍കുന്നതിലേയ്ക്ക് നയിച്ചതെന്നും ഗതാഗതവകുപ്പ് മന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു. കോളജ്, ട്രെയിനിങ്, സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍, മറ്റ് യാത്രകള്‍ എന്നിവയ്‌ക്കെല്ലാം ചെറുപ്പക്കാര്‍ കൂടുതലായി പൊതുഗതഗാത … Read more

2024 ബജറ്റ്: അയർലണ്ടിലെ പൊതുഗതാതഗത ടിക്കറ്റ് നിരക്കുകൾ കുറച്ചേക്കും, പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങൾ

ഒക്ടോബറില്‍ അവതരിപ്പിക്കാനിരിക്കുന്ന 2024 ബജറ്റില്‍ ബസ്, ട്രെയിന്‍ എന്നീ പൊതുഗതാഗത സംവിധാനങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍ കുറച്ചേക്കുമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഒപ്പം പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കാനും ബജറ്റ് ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഉയര്‍ന്ന ജീവിതച്ചെലവിന് പരിഹാരം കാണാനായി സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും, മുന്‍ ബജറ്റുകളില്‍ ചെയ്തതു പോലെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുസേവനങ്ങള്‍ക്ക് നിരക്ക് കുറയ്‌ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ മാര്‍ട്ടിന്‍, പൊതുഗതാഗതസംവിധാനങ്ങളിലെ നിരക്ക് കുറയ്ക്കുന്നത് കൂടുതല്‍ പേരെ അതുപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം, അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ … Read more

അയർലണ്ടിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഉടനീളം 20% ഡിസ്‌കൗണ്ട്; ചെറുപ്പക്കാർക്ക് 50%

അയര്‍ലണ്ടിലുടനീളം പൊതുഗതാഗത സംവിധാനങ്ങളിലെ ടിക്കറ്റ് നിരക്കുകളില്‍ 20% കുറവ് വരുത്തി സര്‍ക്കാര്‍. ജൂനിയര്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായ Jack Chambers, ഫേസ്ബുക്ക് വഴിയാണ് പ്രഖ്യാപനം നടത്തിയത്. പതിറ്റാണ്ടുകള്‍ക്കിടെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നത് ഇതാദ്യമാണെന്ന് മന്ത്രി അവകാശപ്പെട്ടു. പുതിയ തീരുമാനപ്രകാരം 19-നും 23-നും ഇടയില്‍ പ്രായമുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50% ഡിസ്‌കൗണ്ട് ലഭിക്കും. ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ 41 പുതിയ റെയില്‍ കാറുകളും, 120 പുതിയ ബസ്സുകളും അയര്‍ലണ്ടിലെ പൊതുഗതാഗത സംവിധാനത്തില്‍ ചേര്‍ക്കപ്പെടുമെന്ന് മന്ത്രി Chambers … Read more

അയർലണ്ടിലെ ബസുകളിൽ കോൺടാക്ട്ലെസ്സ് പേയ്മെന്റ് സംവിധാനം സ്ഥാപിക്കാൻ സർക്കാർ

അയര്‍ലണ്ടിലെ ബസുകളില്‍ കോണ്‍ടാക്ട്‌ലെസ്സ്, ഫോണ്‍ പേയ്‌മെന്റ് എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍. മെയ് മാസം അവസാനത്തോടെ പദ്ധതി പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളില്‍ കോണ്‍ടാക്ട്‌ലെസ്സ് പേയ്‌മെന്റ് സൗകര്യം നടപ്പിലാക്കുന്നതിന് താന്‍ മുന്‍ഗണന നല്‍കുന്നതായി ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു. 2023 അവസാനത്തോടെ കോണ്‍ടാക്ട്‌ലെസ്സ് പേയ്‌മെന്റ് സൗകര്യം ലഭ്യമാകുമെന്ന് മുന്‍ Dublin Bus സിഇഒ ആയ Ray Coyne-ഉം നേരത്തെ പറഞ്ഞിരുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി അവസാനഘട്ടത്തിലേയ്ക്ക് അടുക്കുകയാണെന്നും, ഈ മാസം അവസാനത്തോടെ ഏതാനും ബസുകളില്‍ സ്ഥാപിക്കുമെന്നും മന്ത്രി റയാനുമായി … Read more

പൊതുഗതാഗതത്തിലെ ടിക്കറ്റിങ് സംവിധാനം; യൂറോപ്പിൽ ഏറ്റവും മോശം ഡബ്ലിൻ എന്ന് റിപ്പോർട്ട്

പൊതുഗതാഗത ടിക്കറ്റിങ് സംവിധാനത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യതലസ്ഥാനങ്ങളില്‍ ഏറ്റവും മോശം അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനെന്ന് റിപ്പോര്‍ട്ട്. ടിക്കറ്റ് നിരക്ക്, ടിക്കറ്റ് എടുക്കാനുള്ള സൗകര്യം എന്നിവ അടിസ്ഥാനമാക്കി യൂറോപ്പിലെ 30 തലസ്ഥാനനഗരങ്ങളില്‍ പരിസ്ഥിതി സംഘടനയായ Greenpeace നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുളളത്. യൂറോപ്പില്‍ പൊതുവെ പൊതുഗതാഗത സംവിധാനങ്ങളിലെ ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും, ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം കാണാനുമായി കുറഞ്ഞ നിരക്കില്‍ പൊതുഗതാഗത സൗകര്യം ലഭ്യമാക്കണമെന്ന് സംഘടന പറയുന്നു. പൊതുഗതാഗത ടിക്കറ്റിങ് സംവിധാനത്തിന്റെ കാര്യത്തില്‍ … Read more

ഡബ്ലിനിലെ പൊതുഗതാത സംവിധാനങ്ങളിലെ ടിക്കറ്റ് നിരക്കുകളിൽ തിങ്കളാഴ്ച മുതൽ 20% കുറവ്

ഡബ്ലിനിലെ പൊതുഗതാഗതസംവിധാനത്തിലെ ടിക്കറ്റ് നിരക്കില്‍ തിങ്കളാഴ്ച മുതല്‍ 20% കുറവ്. ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തെ Dublin Bus, Luas, Go-Ahead Ireland, DART and commuter rail services എന്നിവയിലെ നിരക്കുകളില്‍ മെയ് 9 മുതല്‍ അഞ്ചിലൊന്ന് കുറവാണ് സംഭവിക്കുക. ഈ നിരക്കുകള്‍ 2022 അവസാനം വരെ തുടരും. രാജ്യത്ത് ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുള്ളത്. ഡബ്ലിന് പുറമെ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും ഇത്തരത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഡബ്ലിനില്‍ 90 മിനിറ്റ് യാത്രയ്ക്കുള്ള … Read more

അയർലണ്ടിലെ പൊതുഗതാഗത സംവിധാനങ്ങൾ 100% കപ്പാസിറ്റിയോടെ പ്രവർത്തിക്കുന്നത് കോവിഡ് ബാധ വർദ്ധിപ്പിക്കുന്നു; യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തി SIPTU

അയര്‍ലണ്ടിലെ തൊഴിലാളികളെയും, യാത്രക്കാരെയും കോവിഡില്‍ നിന്നും സംരക്ഷിക്കുന്നതിനായി നിലവില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ 100% കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കുന്ന തടയണമെന്ന് തൊഴിലാളി സംഘടനയായ SIPTU. ഇക്കാര്യം കാട്ടി ഗതാഗതമന്ത്രി ഈമണ്‍ റയാന് തങ്ങള്‍ കത്ത് നല്‍കിയതായും SIPTU പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് ഈയിടെയായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായിട്ടും പൊതുഗതാഗതം 100% കപ്പാസിറ്റിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, ഇത് ജോലിക്കാര്‍ക്കും, യാത്രക്കാര്‍ക്കും കോവിഡ് പിടിപെടാന്‍ സാധ്യത കൂട്ടുന്നുവെന്നും SIPTU മേഖലാ നേതാവായ ജോണ്‍ മുര്‍ഫി പറഞ്ഞു. പൊതുഗതാഗത മാര്‍ഗ്ഗം പ്രവര്‍ത്തിക്കുന്നത് തുടരണമെന്ന് തന്നെയാണ് … Read more