അയർലണ്ടിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; പോരാട്ട രംഗത്ത് മലയാളിയായ സ്ഥാനാർത്ഥി മഞ്ജു ദേവിയും
അയർലൻഡ് പാർലമെന്റിലേക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി മലയാളിയായ Fianna Fail സ്ഥാനാർത്ഥി മഞ്ജു ദേവിയും. ഇതാദ്യമായാണ് ഒരു മലയാളി അയർലണ്ടിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. Dublin Fingal East മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മഞ്ജു, ഇക്കഴിഞ്ഞ അയർലൻഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം മണ്ഡലത്തിൽ പാർട്ടിയുടെ രണ്ടാം സ്ഥാനാർത്ഥിയാണ്. ഡബ്ലിൻ മാറ്റർ ആശുപത്രിയിലാണ് മഞ്ജു ജോലി ചെയ്യുന്നത്. താമസം ഫിൻഗ്ലാസ്സിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരോഗ്യപരിപാലനം, ഡിസബിലിറ്റി സേവനങ്ങൾ, … Read more





