ഡബ്ലിനിൽ സ്‌കൂൾ കുട്ടികളെ അക്രമിച്ചയാളെ കീഴടക്കാൻ മുന്നിട്ടിറങ്ങി ഹീറോ ആയ ഡെലിവറി ജീവനക്കാരൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

ഡബ്ലിനില്‍ സ്‌കൂള്‍ കുട്ടികളെ കത്തികൊണ്ട് ആക്രമിച്ച പ്രതിയെ കീഴടക്കാന്‍ മുന്നിട്ടിറങ്ങി രാജ്യത്തിന്റെ ഹീറോ ആയ ബ്രസീലിയന്‍ പൗരന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഡെലിവറി ജോലി ചെയ്യുന്ന Caio Benicio ആണ് ഈ വരുന്ന ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ Finanna Fail ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഡബ്ലിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റിയില്‍ നിന്നുമാണ് ഇദ്ദേഹം ജനവിധി തേടുക. കഴിഞ്ഞ നവംബര്‍ 23-നാണ് ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റിലെ സ്‌കൂളിന് സമീപം വച്ച് അക്രമി മൂന്ന് സ്‌കൂള്‍ … Read more

അയർലണ്ടിലെ ലോക്കൽ, യൂറോപ്യൻ തെരഞ്ഞെടുപ്പുകൾ ജൂൺ 7-ന്; പൊതുതെരഞ്ഞെടുപ്പ് നീളും?

അയര്‍ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പും, യൂറോപ്യന്‍ തെരഞ്ഞെടുപ്പും ജൂണ്‍ 7-ന് നടക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ലിയോ വരദ്കര്‍. അതേസമയം രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് എന്ന് നടക്കും എന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ വ്യാഴാഴ്ചത്തെ പ്രഖ്യപനവേളയില്‍ വരദ്കര്‍ തയ്യാറായില്ല. അതേസമയം ഉടന്‍ പൊതുതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വരദ്കര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന പൊതുജനാഭിപ്രായ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളുടെ തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കുടുംബം, കെയര്‍ എന്നിവ സംബന്ധിച്ചുള്ള ഭരണഘടനാ നിര്‍വ്വചനം മാറ്റുന്നതുമായി ബന്ധപ്പെട്ട് … Read more

അയർലണ്ടിൽ പ്രതിപക്ഷത്തിന്റെ ജനപിന്തുണ കുറയുന്നു; പക്ഷേ നേട്ടം കൊയ്യാനാകാതെ സർക്കാർ കക്ഷികളും

അയര്‍ലണ്ടിലെ പ്രധാനപ്രതിപക്ഷമായ Sinn Fein-നുള്ള ജനപിന്തുണ തുടര്‍ച്ചയായി കുറയുന്നു. The Business Post Red C നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരമാണ്: Sinn Fein- 25%Fine Gael- 20%Fianna Fail- 17%സ്വതന്ത്രരും മറ്റുള്ളവരും- 15%Social Democrats- 6%Green Party- 4%Labour Party- 4%People Before Profit (PBP)- 3%Aontu- 3% ഇതില്‍ ജനപിന്തുണ പ്രധാനമായും കുറഞ്ഞിരിക്കുന്നത് പ്രതിപക്ഷമായ Sinn Fein-ന് ആണ്. മുന്‍ സര്‍വേയില്‍ 29% ആയിരുന്ന പിന്തുണ … Read more

അയർലണ്ടിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടി; കർഷകരുടെ കൂട്ടായ്മ രാഷ്ട്രീയത്തിലേക്ക്

അയര്‍ലണ്ടില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി കൂടി. രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ Farmers Alliance തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച ശേഷം 21 ദിവസത്തെ അപ്പീല്‍ കാലാവധി കൂടി കഴിഞ്ഞാലാണ് അംഗീകാരം ലഭിക്കുക. അംഗീകാരം ലഭിക്കുന്നതോടെ തദ്ദേശ, Dail, European Parliament തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ സംഘടനയ്ക്ക് സാധിക്കും. രാജ്യത്തെ 29-ആമത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്ന Farmers Alliance, കൗണ്ടി ഡോണഗലിലെ Redcastle ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുക. യൂറോപ്പില്‍ പലയിടത്തും കര്‍ഷകരുടെ കൂട്ടായ്മ രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വച്ചത് പിന്‍പറ്റിയാണ് … Read more