ഡബ്ലിനിൽ സ്‌കൂൾ കുട്ടികളെ അക്രമിച്ചയാളെ കീഴടക്കാൻ മുന്നിട്ടിറങ്ങി ഹീറോ ആയ ഡെലിവറി ജീവനക്കാരൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

ഡബ്ലിനില്‍ സ്‌കൂള്‍ കുട്ടികളെ കത്തികൊണ്ട് ആക്രമിച്ച പ്രതിയെ കീഴടക്കാന്‍ മുന്നിട്ടിറങ്ങി രാജ്യത്തിന്റെ ഹീറോ ആയ ബ്രസീലിയന്‍ പൗരന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഡെലിവറി ജോലി ചെയ്യുന്ന Caio Benicio ആണ് ഈ വരുന്ന ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ Finanna Fail ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഡബ്ലിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റിയില്‍ നിന്നുമാണ് ഇദ്ദേഹം ജനവിധി തേടുക.

കഴിഞ്ഞ നവംബര്‍ 23-നാണ് ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റിലെ സ്‌കൂളിന് സമീപം വച്ച് അക്രമി മൂന്ന് സ്‌കൂള്‍ കുട്ടികളെയും, ഒരു ആയയെയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണം കണ്ട് ആളുകളെല്ലാം സ്തബ്ദ്ധരായി നിന്നപ്പോള്‍ ഇവിടെ മോട്ടോര്‍സൈക്കിളില്‍ ഡെലിവറി നടത്തുകയായിരുന്ന Caio Benicio മുന്നോട്ട് വരികയും, കൈയിലിരുന്ന ഹെല്‍മറ്റ് കൊണ്ട് അക്രമിയെ തല്ലി താഴെയിടുകയുമായിരുന്നു.

ആക്രമണം നടത്തിയത് കുടിയേറ്റക്കാരനാണ് എന്നതിനാല്‍ തീവ്രവലതുപക്ഷവാദികള്‍ നഗരത്തില്‍ കലാപം അഴിച്ചുവിടുകയും ഇതിനെത്തുടര്‍ന്നുണ്ടായിരുന്നു.

അതേസമയം Caio Benicio-യുടെ ധീരകൃത്യം രാജ്യമെങ്ങും ആദരിക്കപ്പെടുകയും, ഇദ്ദേഹത്തിനായി GoFundMe വഴി വലിയൊരു തുക സമാഹരിക്കുകയും ചെയ്തിരുന്നു.

Arbour Hill-ല്‍ ഞായറാഴ്ച നടന്ന Fianna Fail 1916 Comemoration ചടങ്ങിലാണ് Benicio-യുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. റോഡ് സുരക്ഷ, കുടിയേറ്റം എന്നിവയ്ക്കാണ് താന്‍ പ്രാധാന്യം നല്‍കുകയെന്ന് പറഞ്ഞ Benicio, ജനങ്ങള്‍ തന്നോട് വളരെ ദയയോടെയാണ് പെരുമാറിയതെന്നും, തനിക്ക് അവര്‍ക്ക് പ്രത്യുപകാരം ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു. Fianna Fail-ന്റെ ആദര്‍ശങ്ങള്‍ തന്റേതുമായി ചേര്‍ന്നുനില്‍ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: