അയർലണ്ടിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് ഇനി അധിക വില; പക്ഷേ അത് തിരിയെ ലഭിക്കുന്ന പദ്ധതിയെ പറ്റി അറിയാം

അയര്‍ലണ്ടില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ബോട്ടിലുകള്‍, കാനുകള്‍ തുടങ്ങിയവയ്ക്ക് ചെറിയ രീതിയില്‍ അധികതുക ഈടാക്കുകയും, അവ പിന്നീട് ഉപഭോക്താക്കള്‍ക്ക് തന്നെ തിരികെ നല്‍കുകയും ചെയ്യുന്ന Deposit- Return പദ്ധതിക്ക് ഈയാഴ്ച തുടക്കമാകും. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ Re-turn ആണ് മാലിന്യനിയന്ത്രണത്തിനുള്ള ഇയു നിര്‍ദ്ദേശത്തിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നത്. 2025-ഓടെ പ്ലാസ്റ്റിക് ബോട്ടില്‍ മാലിന്യങ്ങള്‍ 77 ശതമാനവും, 2029-ഓടെ 90 ശതമാനവും പുനരുപയോഗിക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദ്ദേശം. ജര്‍മ്മനി, നോര്‍വേ, നെതര്‍ലണ്ട്‌സ് മുതലായ … Read more

അയർലണ്ടിലെ കുടിവെള്ളത്തിൽ അപകടകരമായ രാസവസ്തു; വർഷങ്ങളായിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് യൂറോപ്യൻ കോടതി

പൊതു ജലവിതരണ സംവിധാനങ്ങള്‍ വഴി ജനങ്ങള്‍ക്ക് ശുദ്ധവും, സുരക്ഷിതവുമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ അയര്‍ലണ്ട് ലംഘിച്ചതായി Court of Justice of the European Union (CJEU) വിധി. കുടിവെള്ളത്തില്‍ കാണപ്പെടുന്ന രാസവസ്തുവായ trihalomethanes (THMs)-ന്റെ അളവ് നിയന്ത്രിക്കാന്‍ വേണ്ടതൊന്നും തന്നെ വര്‍ഷങ്ങളായി അയര്‍ലണ്ട് ചെയ്യുന്നില്ലെന്നും, പലതവണ ഇത് സംബന്ധിച്ച നോട്ടീസുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും CJEU വിധിയില്‍ വ്യക്തമാക്കി. ഇയു നിയമപ്രകാരം THMs-ന്റെ അളവ് നിയന്ത്രിക്കാനായി നല്‍കിയ അന്തിമസമയം 2003 … Read more