ഇയു ഫ്രീ ട്രാവൽ ഏരിയയിൽ അംഗങ്ങളായി റൊമാനിയയും, ബൾഗേറിയയും; ചരിത്ര നിമിഷം

യൂറോപ്പിന്റെ ഫ്രീ ട്രാവല്‍ ഏരിയയില്‍ അംഗങ്ങളായി റൊമാനിയയും, ബള്‍ഗേറിയയും. ഈ രണ്ട് രാജ്യങ്ങളും 2007 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളാണെങ്കിലും ഷെങ്കണ്‍ ഏരിയ അഥവാ ഫ്രീ ട്രാവല്‍ ഏരിയയില്‍ അംഗങ്ങളായിരുന്നില്ല. അതേസമയം ഈ രാജ്യങ്ങളില്‍ നിന്നും കടല്‍, വായു മാര്‍ഗ്ഗം എത്തുന്നവര്‍ക്ക് മാത്രമേ നിയന്ത്രണമില്ലാത്ത യാത്രാ സൗജന്യം ലഭിക്കൂ. കര മാര്‍ഗ്ഗം എത്തുമ്പോള്‍ അതിര്‍ത്തികളില്‍ പരിശോധന തുടരും. കുടിയേറ്റക്കാര്‍ അനധികൃതമായി അതിര്‍ത്തി കടന്നേക്കും എന്ന ആശങ്ക കാരണം ഓസ്ട്രിയ ഈ രാജ്യങ്ങള്‍ക്ക് ഷെങ്കണ്‍ അംഗത്വം നല്‍കാന്‍ വിസമ്മതം … Read more

അയർലണ്ടിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് ഇനി അധിക വില; പക്ഷേ അത് തിരിയെ ലഭിക്കുന്ന പദ്ധതിയെ പറ്റി അറിയാം

അയര്‍ലണ്ടില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ബോട്ടിലുകള്‍, കാനുകള്‍ തുടങ്ങിയവയ്ക്ക് ചെറിയ രീതിയില്‍ അധികതുക ഈടാക്കുകയും, അവ പിന്നീട് ഉപഭോക്താക്കള്‍ക്ക് തന്നെ തിരികെ നല്‍കുകയും ചെയ്യുന്ന Deposit- Return പദ്ധതിക്ക് ഈയാഴ്ച തുടക്കമാകും. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ Re-turn ആണ് മാലിന്യനിയന്ത്രണത്തിനുള്ള ഇയു നിര്‍ദ്ദേശത്തിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നത്. 2025-ഓടെ പ്ലാസ്റ്റിക് ബോട്ടില്‍ മാലിന്യങ്ങള്‍ 77 ശതമാനവും, 2029-ഓടെ 90 ശതമാനവും പുനരുപയോഗിക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദ്ദേശം. ജര്‍മ്മനി, നോര്‍വേ, നെതര്‍ലണ്ട്‌സ് മുതലായ … Read more

അയർലണ്ടിലെ കുടിവെള്ളത്തിൽ അപകടകരമായ രാസവസ്തു; വർഷങ്ങളായിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് യൂറോപ്യൻ കോടതി

പൊതു ജലവിതരണ സംവിധാനങ്ങള്‍ വഴി ജനങ്ങള്‍ക്ക് ശുദ്ധവും, സുരക്ഷിതവുമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ അയര്‍ലണ്ട് ലംഘിച്ചതായി Court of Justice of the European Union (CJEU) വിധി. കുടിവെള്ളത്തില്‍ കാണപ്പെടുന്ന രാസവസ്തുവായ trihalomethanes (THMs)-ന്റെ അളവ് നിയന്ത്രിക്കാന്‍ വേണ്ടതൊന്നും തന്നെ വര്‍ഷങ്ങളായി അയര്‍ലണ്ട് ചെയ്യുന്നില്ലെന്നും, പലതവണ ഇത് സംബന്ധിച്ച നോട്ടീസുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും CJEU വിധിയില്‍ വ്യക്തമാക്കി. ഇയു നിയമപ്രകാരം THMs-ന്റെ അളവ് നിയന്ത്രിക്കാനായി നല്‍കിയ അന്തിമസമയം 2003 … Read more

പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നും ഊർജ്ജം: ഇയു പട്ടികയിൽ ഏറ്റവും താഴെ അയർലണ്ട്

യൂറോപ്യന്‍ യൂണിയനില്‍ പുനരുപയോഗിക്കാവുന്ന (renewable energy) സ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം ശേഖരിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും താഴെ അയര്‍ലണ്ട്. ആകെ ഊര്‍ജ്ജത്തിന്റെ 13.1% മാത്രമാണ് പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നായി അയര്‍ലണ്ട് 2022-ല്‍ സൃഷ്ടിച്ചത്. ആകെ ഊര്‍ജ്ജത്തിന്റെ 66 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നുണ്ടാക്കിയ സ്വീഡനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഫിന്‍ലന്‍ഡാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് (47.8%). മൂന്നാം സ്ഥാനത്ത് ലാത്വിയ (43.3%). ഇക്കാര്യത്തില്‍ ഇയു ശരാശരി 23% ആണ്. എന്നാല്‍ അയര്‍ലണ്ട് അടക്കം 17 ഇയു അംഗരാജ്യങ്ങള്‍ ഈ … Read more

ഏറ്റവും കൂടുതൽ കാൻസർ ബാധയുണ്ടാകുന്ന ഇയു രാജ്യങ്ങളിൽ അയർലണ്ട് രണ്ടാം സ്ഥാനത്ത്

യൂറോപ്യൻ യൂണിയനിൽ കാൻസർ ബാധിക്കുന്നവർ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നായി അയർലണ്ട്. യൂറോപ്യൻ കമ്മീഷൻ പുറത്തുവിട്ട 2022-ലെ റിപ്പോർട്ട് പ്രകാരം ഡെന്മാർക് കഴിഞ്ഞാൽ ഇയുവിൽ ഏറ്റവുമധികം കാൻസർ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അയർലണ്ടിലാണ്. റിപ്പോർട്ട് പ്രകാരം അയർലണ്ടിലെ 1 ലക്ഷം ആളുകളിൽ 641.6 പേർക്ക് വീതം കാൻസർ ബാധിക്കുന്നു. ഇയു ശരാശരിയേക്കാൾ 12.1% മുകളിലാണിത്. 1 ലക്ഷത്തിൽ 728.5 പേർക്ക് കാൻസർ ബാധിക്കുന്ന ഡെന്മാർക് ആണ് പട്ടികയിൽ ഒന്നാമത്. ഇക്കാര്യത്തിൽ ഏറ്റവും താഴെ ബൾഗേറിയ ആണ്- 422.4. അതേസമയം അയർലണ്ടിൽ … Read more

Ryanir മേധാവിയുടെ മുഖത്ത് ക്രീം പൈ കൊണ്ടടിച്ച് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

ഐറിഷ് വിമാനക്കമ്പനിയായ Ryanair മേധാവി Michael O’Leary-യുടെ മുഖത്ത് ക്രീം പൈ തേച്ച് പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍. ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലെ യൂറോപ്യന്‍ കമ്മിഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച രാവിലെ O’Leary നിവേദനം സമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന അദ്ദേഹത്തിനടുത്തെത്തിയ രണ്ട് സ്ത്രീകള്‍ മുഖത്തും, തലയ്ക്ക് പിന്നിലും ക്രീം പൈ കൊണ്ട് അടിക്കുകയായിരുന്നു. ‘ബെല്‍ജിയത്തിലേയ്ക്ക് സ്വാഗതം! നിങ്ങളുടെ …. വിമാനങ്ങളുടെ മലിനീകരണം നിര്‍ത്തൂ’ എന്ന് ഇവരിലൊരാള്‍ ആക്രോശിക്കുകയും ചെയ്തു. അതേസമയം ‘നന്നായി’ എന്ന് പ്രതികരിച്ച Michael O’Leary, കര്‍ച്ചീഫ് ഉപയോഗിച്ച് … Read more

ആണവോർജ്ജം, പ്രകൃതി വാതകം എന്നിവയെ ‘ഗ്രീൻ ലേബലിൽ’ ഉൾപ്പെടുത്താൻ EU; പിന്തുണയറിയിച്ച് ഫ്രാൻസും, എതിർപ്പുമായി ഓസ്ട്രിയയും ജർമ്മനിയും

ആണവോര്‍ജ്ജം (nuclear power), പ്രകൃതിവാതകം (natural gas) എന്നിവയെ ‘ഗ്രീന്‍’ ലേബലില്‍ ചേര്‍ക്കാനുള്ള നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍. ഇവ രണ്ടും ഗ്രീന്‍ ലേബലിന് അര്‍ഹമാണോ എന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മേഖലകളില്‍ കൂടുതല്‍ മുതല്‍മുടക്കിന് പ്രേരകമാകുന്ന തരത്തില്‍ ഗ്രീന്‍ ലേബലിങ് നടത്താനുള്ള തീരുമാനവുമായി EU മുന്നോട്ട് നീങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും, കാര്‍ബണ്‍ രഹിത ഭാവി സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ആണവോര്‍ജ്ജം, പ്രകൃതിവാതകം എന്നിവ കൂടുതല്‍ സാധാരണമാക്കുന്നതിനായി ഗ്രീന്‍ ലേബലില്‍ പെടുത്താന്‍ EU ശ്രമിക്കുന്നത്. പക്ഷേ … Read more

യൂറോപ്യൻ യൂണിയനിലെ ഔദ്യോഗിക ഭാഷയായി ഇന്നുമുതൽ ഐറിഷും

യൂറോപ്യന്‍ യൂണിയനിലെ ഓദ്യോഗിക ഭാഷയായി ഇന്നുമുതല്‍ ഐറിഷും. പുതുവര്‍ഷം ദിനം മുതല്‍ ഐറിഷ് ഭാഷയ്ക്ക് യൂറോപ്യന്‍ യൂണിയിനിലെ ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകാരം നല്‍കുമെന്ന് യൂണിയന്‍ അറിയിച്ചു. ഇതോടെ ഇനി യൂണിയനെ സംബന്ധിക്കുന്ന രേഖകളെല്ലാം ഐറിഷ് ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തും. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഐറിഷിനെ EU-വിലെ ഒരു ഔദ്യോഗിക ഭാഷയായി അംഗീകരിക്കാന്‍ അയര്‍ലണ്ട് ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ഐറിഷ് ഭാഷയോട് EU കാണിച്ചുവന്ന അപകര്‍ഷതയ്ക്ക് മാറ്റമുണ്ടാകുന്നതില്‍ താന്‍ അതിയായി അഭിമാനിക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് Minister of State for … Read more