അയർലണ്ടിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് ഇനി അധിക വില; പക്ഷേ അത് തിരിയെ ലഭിക്കുന്ന പദ്ധതിയെ പറ്റി അറിയാം

അയര്‍ലണ്ടില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ബോട്ടിലുകള്‍, കാനുകള്‍ തുടങ്ങിയവയ്ക്ക് ചെറിയ രീതിയില്‍ അധികതുക ഈടാക്കുകയും, അവ പിന്നീട് ഉപഭോക്താക്കള്‍ക്ക് തന്നെ തിരികെ നല്‍കുകയും ചെയ്യുന്ന Deposit- Return പദ്ധതിക്ക് ഈയാഴ്ച തുടക്കമാകും. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ Re-turn ആണ് മാലിന്യനിയന്ത്രണത്തിനുള്ള ഇയു നിര്‍ദ്ദേശത്തിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നത്. 2025-ഓടെ പ്ലാസ്റ്റിക് ബോട്ടില്‍ മാലിന്യങ്ങള്‍ 77 ശതമാനവും, 2029-ഓടെ 90 ശതമാനവും പുനരുപയോഗിക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദ്ദേശം. ജര്‍മ്മനി, നോര്‍വേ, നെതര്‍ലണ്ട്‌സ് മുതലായ … Read more

ജനുവരി 1 മുതൽ അയർലണ്ടിലെ എല്ലാ വീടുകളിലും ബ്രൗൺ വേസ്റ്റ് ബിൻ നിർബന്ധം

ജനുവരി 1 മുതല്‍ അയര്‍ലണ്ടിലെ എല്ലാ വീടുകളിലും ബ്രൗണ്‍ നിറത്തിലുള്ള വേസ്റ്റ് ബിന്‍ നിര്‍ബന്ധം. ഭക്ഷണം, ഗാര്‍ഡന്‍ മാലിന്യങ്ങള്‍ എന്നിവ ഈ വേസ്റ്റ് ബിന്നുകളിലാണ് നിക്ഷേപിക്കേണ്ടത്. ഇത് എടുക്കുന്നതിനായി അതാത് വേസ്റ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് അധിക തുകയും നല്‍കേണ്ടിവരും. നിലവില്‍ രാജ്യത്തെ 68% വീടുകളില്‍ ബ്രൗണ്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് 4 ലക്ഷം വീടുകളിലേയ്ക്ക് കൂടി പുതുവര്‍ഷത്തോടെ വ്യാപിപ്പിക്കുകയാണ്. ഇവയില്‍ മിക്കതും ഉള്‍പ്രദേശങ്ങളിലെ വീടുകളാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ മാസത്തില്‍ ഒരു തവണ വീതമെങ്കിലും … Read more

അയർലണ്ടിൽ വേസ്റ്റ് ബിന്നുകൾ എടുക്കുന്നതിന് ഇനിമുതൽ അധിക ചാർജ്; ആയിരക്കണക്കിന് പേരെ ബാധിക്കും

തിങ്കളാഴ്ച മുതല്‍ രാജ്യത്തെ ആയിരക്കണക്കിന് പേര്‍ വേസ്റ്റ് ബിന്നുകള്‍ ഉപയോഗിക്കുന്നതിന് അധിക ചാര്‍ജ്ജ് നല്‍കേണ്ടിവരും. വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ Panda-യാണ് തിങ്കളാഴ്ച മുതല്‍ ഓരോ കമ്പോസ്റ്റ് ബിന്നും എടുക്കുന്നതിന് 3.80 യൂറോ വീതം ഈടാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വേസ്റ്റ് ബിന്‍ ലിഫ്റ്റ് ചാര്‍ജ്ജ് 12% വര്‍ദ്ധിപ്പിച്ച കമ്പനി, സര്‍വീസ് ചാര്‍ജ്ജിലും വര്‍ദ്ധന വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടുമുള്ള ഈ ചാര്‍ജ്ജ് വര്‍ദ്ധന. അതേസമയം Panda-യുടെ ചാര്‍ജ്ജ് വര്‍ദ്ധന മറ്റൊരു തരത്തില്‍ ഗുണകാരമാകുമെന്നാണ് സോഷ്യല്‍ ഡെമോക്രാറ്റ്‌സ് … Read more

അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള ടൗൺ Naas; തൊട്ടുപിന്നാലെ Portlaoise-ഉം Ennis-ഉം; വൃത്തിയുള്ള ഏക നഗരം വാട്ടർഫോർഡ് എന്നും സർവേ

അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള ടൗണായി കൗണ്ടി കില്‍ഡെയറിലെ Naas. Irish Business Against Litter (IBAL) രാജ്യത്തെ 40 ടൗണുകളെയും, സിറ്റികളെയും ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് Naas ഒന്നാം സ്ഥാനത്തെത്തിയത്. 19 വര്‍ഷത്തിനിടെയുള്ള IBAL സര്‍വേയില്‍ ഇതാദ്യമായാണ് Naas വൃത്തിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്. Portlaoise ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം Ennis കരസ്ഥമാക്കി. യൂറോപ്യന്‍ നിലവാരത്തിനും മുകളില്‍ വൃത്തിയുള്ള ഒമ്പത് ടൗണുകള്‍ രാജ്യത്തുള്ളതായാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. അവ ചുവടെ: അതേസമയം രാജ്യത്ത് കോവിഡ് … Read more