ലോകത്തിലെ ഏറ്റവും മോശം കമ്പനി ഫേസ്ബുക് ഉടമകളായ മെറ്റ; ഇതാ ജനങ്ങൾ തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മോശം 5 കമ്പനികൾ

2021-ലെ ഏറ്റവും മോശം കമ്പനി എന്ന പേര് ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്ക്. ഈയിടെയാണ് ഫേസ്ബുക്ക് തങ്ങളുടെ വിവിധ കമ്പനികളെ മെറ്റ എന്ന ഒറ്റ പേരിന് കീഴിലാക്കിയതായി പ്രഖ്യാപിച്ചത്. സ്വകാര്യതാലംഘനങ്ങള്‍, തീവ്രവാദ, വംശീയവാദത്തിന് കൂട്ടുനില്‍ക്കല്‍, പിഴ വിവാദം എന്നിങ്ങനെ നിരവധി വെല്ലുവിളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലൂടെയാണ് ഫേസ്ബുക്ക് ഈ വര്‍ഷം കടന്നുപോയത്. കുട്ടികളെ മോശമായി ബാധിക്കുന്ന തരത്തിലാണ് ഫേസ്ബുക്ക് പ്രവര്‍ത്തനമെന്ന് കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും നടപടികളൊന്നും എടുത്തില്ലെന്ന് കാട്ടി യുഎസിലെ ഫേസ്ബുക്ക് മുന്‍ ജീവനക്കാരി പരസ്യമായി രംഗത്തെത്തിയതടക്കം കമ്പനിയെ പ്രതിരോധത്തിലാക്കിയിരുന്നു. … Read more

ഫേസ്ബുക്ക് ഇനി അറിയപ്പെടുക പുതിയ പേരിൽ; ഔദ്യോഗികനാമം വെളിപ്പെടുത്തി സക്കർബർഗ്

ആഗോള സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്ക് ഇനിമുതല്‍ അറിയപ്പെടുക ‘Meta’ എന്ന പേരില്‍. തങ്ങളുടെ കീഴിലുള്ള വിവിധ ആപ്പുകളെയും, പ്ലാറ്റ്‌ഫോമുകളെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് ഫേസ്ബുക്ക് അറിയിച്ചു. അതേസമയം നിലവിലെ കമ്പനി സംവിധാനത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്ക്, മെസേജിങ് ആപ്പ് വാട്‌സാപ്പ്, ഫോട്ടോ/വീഡിയോ ഷെയറിങ് ആപ്പ് ഇന്‍സ്റ്റഗ്രാം, വിര്‍ച്വല്‍ റിയാലിറ്റി ആപ്പായ ഒക്കുലസ് തുടങ്ങി ഒരുപിടി പ്ലാറ്റ്‌ഫോമുകളാണ് Facebook.Inc എന്ന കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനി ഇനി … Read more

വിവാദങ്ങൾക്കിടയിലും കുലുങ്ങാതെ ഫേസ്ബുക്ക്; ലാഭം കുത്തനെ ഉയർന്നതായി റിപ്പോർട്ട്

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലും സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ വരുമാനത്തില്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ 9 ബില്യണ്‍ ഡോളറാണ് ഫേസ്ബുക്ക് ലാഭം മാത്രമായി ഉണ്ടാക്കിയതെന്നാണ് ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുഎസില്‍ കമ്പനിക്കെതിരെ തെളിവെടുപ്പ് നടക്കുകയും, പല രാജ്യങ്ങളിലെയും ഐടി വിദഗ്ദ്ധര്‍ കമ്പനിയുടെ പോളിസികള്‍ തെറ്റായ രീതിയിലാണെന്ന് വ്യാപകമായി വിമര്‍ശനമുയര്‍ത്തുകയും ചെയ്തിട്ടും ജനപ്രിയ സോഷ്യല്‍ മീഡിയയിലൊന്നായി ഫേസ്ബുക്ക് തുടരുന്നുവെന്നതാണ് ശ്രദ്ധേയം. ഫേസ്ബുക്ക് കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്നും, തീവ്രവാദികള്‍ക്ക് വളം വയ്ക്കുന്നുവെന്നും ഏറെ നാളായി ആരോപണമുണ്ട്. … Read more

പേരുമാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്; പുതിയ പേരിന് Horizon-മായി ബന്ധമെന്ന് റിപ്പോർട്ട്

ലോകപ്രശസ്ത സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് പേരുമാറ്റത്തിനൊരുങ്ങുന്നതായി സൂചന. കമ്പനിയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെ ഉദ്ധരിച്ച് അമേരിക്കന്‍ ടെക്‌നോളജി വെബ്‌സൈറ്റായ Verge ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 28-ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക സമ്മേഷനത്തില്‍ സിഇഒ മാര്‍ക്ക് സക്കന്‍ബര്‍ഗ് പുതിയ പേര് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ Facebook Inc. എന്ന കമ്പനിയുടെ പേര് തന്നെയാണ് പ്ലാറ്റ്‌ഫോമിനും. ഫേസ്ബുക്കിന്റെ പുതിയ പേരിന് ‘Horizon’ എന്ന വാക്കുമായി ബന്ധമണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈയിടെയാണ് കമ്പനി തങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന … Read more

ഫേസ്‌ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടത് സാങ്കേതികപ്രശ്‍നം; ഫേസ്‌ബുക്ക് ഓഹരിവില ഇടിഞ്ഞു

അയര്‍ലന്‍ഡ് ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഫോസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സേവനം തടസപ്പെട്ടത് കോണ്‍ഫിഗറേഷന്‍ പ്രശ്‌നം മൂലമാണെന്ന് ഫേസ്ബുക്ക്. അയര്‍ലന്‍ഡില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഈ വെബ്‌സൈറ്റുകളുടെയും, ആപ്പുകളുടെയും സേവനത്തിന് തടസം നേരിട്ടത്. ഇവ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ‘Sorry something went wrong,’ ‘Check your internet connection’ തുടങ്ങിയ സന്ദേശങ്ങളായിരുന്നു സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സേവനം മുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടങ്ങിയെന്ന് കാട്ടി ഫേസ്ബുക്ക് ട്വിറ്ററില്‍ ഒരു സന്ദേശം ട്വീറ്റ് … Read more