ലോകത്തെ ഇൻസ്റ്റാഗ്രാം പ്രേമികളുടെ പ്രിയപ്പെട്ട പ്രദേശങ്ങളിൽ ഡബ്ലിനും കെറിയും; ഒന്നാം സ്ഥാനം ആർക്കെന്നറിയേണ്ടേ?

ലോകത്ത് മികച്ച ഇന്‍സ്റ്റാഗ്രാം ഫോട്ടോകളെടുക്കാന്‍ പറ്റിയ 50 പ്രദേശങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിലെ ഡബ്ലിനും കെറിയും. ലോകോത്തര ട്രാവലിങ് വെബ്‌സൈറ്റായ Big 7 Travel ആണ് Top 50 Instagrammable Places പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഓരോ സ്ഥലത്ത് വച്ചും ആളുകള്‍ ഫോട്ടോ എടുത്ത ശേഷം സ്ഥലപ്പേര് വച്ച് ഹാഷ് ടാഗ് നല്‍കി പോസ്റ്റ് ചെയ്തത് കണക്കാക്കിയാണ് പട്ടികയിലേയ്ക്കുള്ള പ്രദേശങ്ങളെ തെരഞ്ഞെടുത്തത്. വെബ്‌സൈറ്റ് വായനക്കാരായ 15 ലക്ഷം പേരില്‍ നടത്തിയ സര്‍വേ വഴിയാണ് ഇത് കണ്ടെത്തിയത്. എഡിറ്റോറിയല്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പും … Read more

കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ ഫീച്ചറുകളുമായി ഫേസ്ബുക്ക്; വെറും പ്രഹസനമെന്ന് വിമർശകർ

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ദോഷകരമാകുന്നുവെന്ന് വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ആപ്പുകളില്‍ പുതിയ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് ഉടമകളായ ഫേസ്ബുക്ക്. ഇന്‍സ്റ്റഗ്രാമില്‍ കൗമാരക്കാരെ മോശമായ തരത്തില്‍ സ്വാധീനിക്കുന്ന പോസ്റ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഫീച്ചറാണ് ഇതില്‍ പ്രധാനം. ഇത്തരം പോസ്റ്റുകള്‍ പലതവണയായി കൗമാരക്കാര്‍ കാണുകയാണെങ്കില്‍ പോസ്റ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഈ ഫീച്ചര്‍ ‘Nudging’ എന്നാണ് അറിയപ്പെടുക. അതോടൊപ്പം തുടര്‍ച്ചയായി ആപ്പ് ഉപയോഗിക്കുകയാണെങ്കില്‍ ഒരു ഇടവേളയെടുക്കാന്‍ മെസേജ് നല്‍കുന്ന സംവിധാനവും അവതരിപ്പിക്കുമെന്ന് കമ്പനി … Read more

ഫേസ്‌ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടത് സാങ്കേതികപ്രശ്‍നം; ഫേസ്‌ബുക്ക് ഓഹരിവില ഇടിഞ്ഞു

അയര്‍ലന്‍ഡ് ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഫോസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സേവനം തടസപ്പെട്ടത് കോണ്‍ഫിഗറേഷന്‍ പ്രശ്‌നം മൂലമാണെന്ന് ഫേസ്ബുക്ക്. അയര്‍ലന്‍ഡില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഈ വെബ്‌സൈറ്റുകളുടെയും, ആപ്പുകളുടെയും സേവനത്തിന് തടസം നേരിട്ടത്. ഇവ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ‘Sorry something went wrong,’ ‘Check your internet connection’ തുടങ്ങിയ സന്ദേശങ്ങളായിരുന്നു സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സേവനം മുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടങ്ങിയെന്ന് കാട്ടി ഫേസ്ബുക്ക് ട്വിറ്ററില്‍ ഒരു സന്ദേശം ട്വീറ്റ് … Read more