ഡബ്ലിനിൽ വീടിനു തീപിടിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ Balinteer-ല്‍ വീടിന് തീപിടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാര്‍ച്ച് 20-ന് പുലര്‍ച്ചെ 1.30-ഓടെയായിരുന്നു പ്രദേശത്തെ ഒരു വീട്ടില്‍ തീപടരുകയും, ഗാര്‍ഡയും, ഫയര്‍ സര്‍വീസും സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും വീടിന് കാര്യമായ നാശനഷ്ടം ഉണ്ടായിരുന്നു. വീടിന് മുൻഭാഗത്ത് നിന്നായിരുന്നു തീപിടിത്തം ആരംഭിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തിവന്ന ഗാര്‍ഡ ബുധനാഴ്ചയാണ് 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തത്. ഒപ്പം രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ ആളെ ഇന്ന് Dun Laoghaire … Read more

ഡബ്ലിനിൽ മോട്ടോർ ഗാരേജിൽ തീപിടിത്തം; നിരവധി കാറുകൾ കത്തിനശിച്ചു

ഡബ്ലിനില്‍ മോട്ടോര്‍ ഗാരേജിന് തീപിടിച്ച് നിരവധി കാറുകള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വടക്കുപടിഞ്ഞാറന്‍ ഡബ്ലിനിലെ Ballycoolin-ലുള്ള Dean Motors എന്ന സ്ഥാപനത്തില്‍ തീപടര്‍ന്നത്. 11 മണിയോടെ ഉണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ ആറ് യൂണിറ്റുകളും, ഗാര്‍ഡയും സംഭവസ്ഥലത്തേയ്ക്ക് കുതിച്ചെത്തി. കട്ടിയില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രദേശവാസികളോട് വാതിലുകളും, ജനലുകളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കാറ്റ് കാരണം പുക പലയിടത്തേയ്ക്കും പരക്കാനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ടായിരുന്നു ഇത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി.

ഡബ്ലിനിൽ വീടിന് തീപിടിച്ചു; മനഃപൂർവം തീവച്ചതെന്ന സംശയത്തിൽ ഗാർഡ

പടിഞ്ഞാറന്‍ ഡബ്ലിനിലുള്ള വീട്ടില്‍ തീ പടര്‍ന്നതില്‍ സംശയം പ്രകടിപ്പിച്ച് ഗാര്‍ഡ. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് Newcastle-ലെ Aylmer Drive പ്രദേശത്തെ ഒരു വീട്ടില്‍ തീ പടര്‍ന്നത്. വീട്ടിലുണ്ടായിരുന്ന നാല് പേരെ പുറത്തെത്തിക്കുകയും, ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. വീടും പ്രദേശവും സീല്‍ ചെയ്ത ഗാര്‍ഡ, വിദഗ്ദ്ധ പരിശോധന നടത്തും. അതേസമയം വീടിന് തീവെച്ചതാണ് എന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഡബ്ലിനിൽ ഭവനരഹിതർ താമസിക്കുന്ന കെട്ടിടത്തിൽ സ്ഫോടനം; ഒരു മരണം

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഭവനരഹിതര്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. മരിച്ചയാൾ പുരുഷനാണ്. വ്യാഴാഴ്ച വൈകിട്ട് 3.15-ഓടെയാണ് Little Britain Street-ല്‍ ചാരിറ്റി സംഘടനയായ Depaul-ന്റെ മേല്‍നോട്ടത്തിലുള്ള കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തി തീയണച്ചതായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഗാര്‍ഡ, ESB Network, Gas Networks Ireland എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 4.15-ഓടെ തീയണച്ചു. സംഭവത്തെത്തുടര്‍ന്ന് അന്തേവാസികളെ ഒഴിപ്പിക്കുകയും ചെയ്തു. കെട്ടിടത്തിലെ ഒരു മുറിയിലാണ് സ്‌ഫോടനം നടന്നതെന്ന് Depaul അറിയിച്ചു. അതേസമയം … Read more

ഡബ്ലിനിൽ ഭവനരഹിതരെ താമസിപ്പിക്കാനിരുന്ന പബ്ബ് അജ്ഞാതർ അഗ്നിക്കിരയാക്കി; ഞെട്ടൽ!

ഡബ്ലിനില്‍ ഭവനരഹിതര്‍ക്ക് താമസിക്കാനായി തയ്യാറാക്കിയ പഴയ പബ്ബും, ഗസ്റ്റ് ഹൗസും അജ്ഞാതര്‍ അഗ്നിക്കിരയാക്കി. ഞായറാഴ്ച രാത്രിയാണ് Ringsend പ്രദേശത്തെ Thorncastle Street-ലുള്ള പബ്ബില്‍ തീപടര്‍ന്നത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 16-ന് ഗോള്‍വേയില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒരു ഹോട്ടലിന് അജ്ഞാതര്‍ തീവെച്ചതിന് പിന്നാലെയാണ് ഡബ്ലിനിലും സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. വീടില്ലാത്ത ധാരാളം കുടുംബങ്ങളെ Ringsend-ലെ പബ്ബില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും, ഈ സംഭവം അത്യന്തം നിരാശാജനകമാണെന്നും Dublin Region Homeless Executive (DRHE) … Read more