അയർലണ്ടിൽ പനി, ശ്വാസകോശ രോഗം എന്നിവ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു; 677 രോഗികൾ ആശുപത്രിയിൽ, മുന്നറിയിപ്പുമായി HSE

മഞ്ഞുകാലമായതോടെ അയര്‍ലണ്ടില്‍ പനി, ശ്വാസകോശരോഗങ്ങള്‍, കോവിഡ് മുതലായ അസുഖങ്ങള്‍ കാരണം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി HSE. ഡിസംബര്‍ 30 ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2,321 ശ്വാസകോശരോഗികളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. 1,777 പേര്‍ക്ക് പനിയും ബാധിച്ചു. ഇതിന് മുമ്പത്തെ ആഴ്ച 3,547 പേര്‍ക്കായിരുന്നു പനി സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ക്രിസ്മസ് കാലത്ത് ടെസ്റ്റ് ചെയ്യുന്നത് കുറഞ്ഞതാകാം ഇത്തരത്തില്‍ പനി ബാധിച്ച രോഗികളുടെ എണ്ണം കുറഞ്ഞതിന് കാരണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ സൂചന നല്‍കുന്നുണ്ട്. നിലവില്‍ 677 രോഗബാധിതര്‍ ആശുപത്രിയില്‍ … Read more

അയർലണ്ടിൽ കുട്ടികളിൽ പനി പടരുന്നു; ഫ്ലൂ വാക്സിൻ നൽകണം എന്ന് മുന്നറിയിപ്പ് നൽകി സിഎച്ച്ഐ

അയർലണ്ടിൽ കഴിഞ്ഞ ഒരാഴ്ചയായി കുട്ടികളിൽ പനിയുടെ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കുട്ടികൾക്ക് ഫ്ലൂ വാക്സിനേഷൻ നൽകാൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ് (CHI) മുന്നറിയിപ്പ്. തിങ്കളാഴ്ച, CHI-യുടെ അത്യാഹിത വിഭാഗങ്ങളിലും അടിയന്തര പരിചരണ കേന്ദ്രങ്ങളിലും എത്തിയ 650 കുട്ടികളിൽ ഭൂരിഭാഗത്തിനും പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുൾപ്പെടെ പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. വാക്സിൻ നൽകുന്നത് കുട്ടികൾക്ക് ഇത് ഗുരുതരമായ രോഗ സാധ്യത കുറയ്ക്കുന്നതിനും അത്യാഹിത വിഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദം ലഘൂകരിക്കുന്നതിനും സഹായിക്കുമെന്നും CHI കൂട്ടിച്ചേർത്തു. കുട്ടികളുടെ … Read more