അയർലണ്ടിൽ കോവിഡിന്റെ പുതിയ വകഭേദം ‘Pirola’ പടരുന്നു; ഏരിസ് ബാധയിലും വർദ്ധന

അയര്‍ലണ്ടില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘Pirola’ പടരുന്നു. ജനിതകമാറ്റം സംഭവിച്ച BA.2.86 എന്ന വകഭേദമാണ് ഈ പേരില്‍ അറിയപ്പെടുന്നത്. നവംബര്‍ 13 വരെയുള്ള കണക്കനുസരിച്ച് 27 പേര്‍ക്കാണ് രാജ്യത്ത് BA.2.86 സ്ഥിരീകരിച്ചത്. 2023 ഓഗസ്റ്റ് 13-ന് ഇസ്രായേലിലാണ് ഈ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഡെന്മാര്‍ക്ക്, യു.കെ, യുഎസ്എ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കേസുകള്‍ കുറവാണ്. ശക്തമായ ക്ഷീണമാണ് Pirole വകഭേദം ബാധിച്ചാലുള്ള പ്രധാന രോഗലക്ഷണം. … Read more

‘അയർലണ്ടിലെ അവസാന കോവിഡ് ലോക്ക്ഡൗൺ’; തീരുമാനത്തിൽ ഖേദിക്കുന്നതായി പ്രധാനമന്ത്രി

അയര്‍ലണ്ടിലെ കോവിഡ് ബാധയെ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് എത്തരത്തിലാണെന്ന് മനസിലാക്കാനായുള്ള പ്രത്യേക അന്വേഷണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. 12 മാസത്തിനുള്ളില്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവുന്ന വിധത്തില്‍ സര്‍ക്കാര്‍ കക്ഷികള്‍ ഇത് സംബന്ധിച്ച് കൂട്ടായ തീരുമാനത്തിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് അടക്കമുള്ള മറ്റ് കാര്യങ്ങള്‍ ഇനി മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതേസമയം കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി 2021 ഡിസംബറില്‍ അയര്‍ലണ്ടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാമത്തെയും, അവസാനത്തെയും ലോക്ക്ഡൗണിന്റെ കാര്യത്തില്‍ … Read more

അയർലണ്ട് ശക്തമായ തണുപ്പിലേക്ക്; അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ ഈ വാക്സിനുകൾ എടുക്കുക

അയര്‍ലണ്ടില്‍ ശീതകാലം വരുന്നത് പ്രമാണിച്ച് ജനങ്ങള്‍ ഉടനടി പനി, കോവിഡ് എന്നിവയ്ക്കുള്ള വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫിസറായ പ്രൊഫ. ബ്രെന്‍ഡ സ്മിത്ത്. ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഈ സീസണില്‍ വളരെ വര്‍ദ്ധിക്കുമെന്നും, വാക്‌സിന് അര്‍ഹരായ എല്ലാവരും വൈകാതെ തന്നെ അതിന് തയ്യാറാകണമെന്നും പ്രൊഫ. സ്മിത്ത് വ്യക്തമാക്കി. ധാരാളം പേര്‍ ഇപ്പോള്‍ തന്നെ വാക്‌സിനുകള്‍ എടുത്തുകഴിഞ്ഞു. രണ്ട് അസുഖങ്ങളുടെ വാക്‌സിനുകളും ഒരേസമയം എടുക്കാവുന്നതാണ്. ജനറല്‍ പ്രാക്ടീഷണര്‍മാര്‍, ഫാര്‍മസികള്‍, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും വാക്‌സിന്‍ … Read more

എല്ലാവർക്കും കിട്ടി; എന്നാൽ ഇന്നും കോവിഡ്കാല ബോണസ് ലഭിക്കാതെ രാജ്യത്തെ 50-ലധികം നഴ്‌സുമാർ

ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന കോവിഡ് കാല ബോണസ് ഇനിയും ലഭിക്കാതെ രാജ്യത്തെ നിരവധി നഴ്‌സുമാര്‍. കോര്‍ക്കിലെ SouthDoc-ല്‍ ജോലി ചെയ്യുന്ന 15-ലധികം കമ്മ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ നഴ്‌സുമാര്‍, വെക്‌സ്‌ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ്, വിക്ക്‌ലോ, കില്‍ക്കെന്നി, കാര്‍ലോ, ടിപ്പററി എന്നിവിടങ്ങളില്‍ CareDoc-ല്‍ ജോലി ചെയ്യുന്ന 38 കമ്മ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ നഴ്‌സുമാര്‍ എന്നിവരാണ് കോവിഡാനന്തരം രാജ്യം സാധാരണ നിലയിലേയ്ക്ക് തിരികെ വന്നതിന് ശേഷവും അര്‍ഹിച്ച ആനുകൂല്യത്തിനായി കാത്തിരിക്കുന്നതെന്ന് Irish Nurses and Midwives Organisation (INMO) പറയുന്നു. ഏകദേശം 20 മാസങ്ങള്‍ക്ക് മുമ്പാണ് … Read more

നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കോവിഡാനന്തര ആരോഗ്യപ്രശ്നമായേക്കാം

അയര്‍ലണ്ടില്‍ ആകെ ജനസംഖ്യയുടെ 5 ശതമാനത്തിലേറെ കോവിഡിന് ശേഷം ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി പഠനം. സ്വതന്ത്ര TD-യായ Denis Naughten, രാജ്യത്തെ പ്രശസ്ത പോളിങ് കമ്പനിയായ Ireland Thinks-മായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ ലഭ്യമായത്. രാജ്യത്തെ 192,000 പേര്‍ക്ക് കോവിഡാനന്തര ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് പഠനത്തില്‍ വെളിവായത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്: രാജ്യത്തെ 5.1% ആളുകളും കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. കോവിഡാനന്തര ആരോഗ്യപ്രശ്‌നമുള്ളവരില്‍ 76% പേര്‍ക്കും ദൈനംദിന കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ക്ഷീണം (68% … Read more

അയർലണ്ടിൽ ഏരിസ് കാരണം കോവിഡ് കേസുകൾ ഉയരുന്നു; വീണ്ടും വാക്സിനേഷൻ

അയര്‍ലണ്ടില്‍ കോവിഡ്-19 കേസുകള്‍ ഉയരുന്നു. കൊറോണയുടെ പുതിയ വേരിയന്റായ ഏരിസ് ആണ് കേസുകള്‍ ഇത്രയധികം കൂടാനുള്ള പ്രധാനകാരണം. മറ്റുള്ള വേരിയന്റുകളെ അപേക്ഷിച്ച് പ്രസരണശേഷി വളരെ കൂടുതലാണ് ഏരിസിന്. കോവിഡ് പരിശോധന പോസിറ്റീവ് ആയവര്‍ ലക്ഷണങ്ങള്‍ ശരിയായി കുറയുന്നത് വരെ 48 മണിക്കൂര്‍ നേരത്തെക്കെങ്കിലും വീട്ടില്‍ തന്നെ കഴിഞ്ഞുകൂടണം എന്ന നിര്‍ദേശം നല്‍കിവരുന്നുണ്ട്. കഴിഞ്ഞ വേരിയന്റുകള്‍ക്ക് ഉണ്ടായിരുന്ന അതെ ലക്ഷണങ്ങള്‍ തന്നെയാണ് ഏരിസിനും കണ്ട് വരുന്നത്. ·         ചുമ ·         തൊണ്ട വേദന ·         മൂക്കൊലിപ്പ് ·         പനി ·         തലവേദന ·         ക്ഷീണം ·         ശ്വാസം എടുക്കാനുള്ള … Read more

കോവിഡ് കാലത്ത് ജനിച്ച കുട്ടികൾക്ക് ആശയവിനിമയത്തിൽ കുറവുണ്ടെന്ന് പഠനം

അയര്‍ലണ്ടില്‍ കോവിഡ് മഹാമാരിയുടെ ആദ്യ മൂന്ന് മാസങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക്, കോവിഡിന് മുമ്പ് ജനിച്ച കുട്ടികളെ അപേക്ഷിച്ച് ആശയവിനിമയ ശേഷിയില്‍ ചെറിയ കുറവുണ്ടെന്ന് കണ്ടെത്തല്‍. RSCI, CHI Ireland, UCC എന്നിവ സംയുക്തമായി കോവിഡിന്റെ ആദ്യകാലത്ത് ജനിച്ച 312 കുട്ടികളിലും, കോവിഡിന് മുമ്പ് ജനിച്ച 605 കുട്ടികളിലും നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. കോവിഡ് കാലത്ത് ജനിച്ച കുട്ടികള്‍ മറ്റ് കുട്ടികളെക്കാള്‍ വളരെ വ്യത്യസ്തമായ സാഹചര്യത്തിലാണ് വളര്‍ന്നത്. അവര്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്ക് പുറത്തുളളവരുമായി ആശയവിനിമയം നടത്താന്‍ വിമുഖത കാണിക്കുന്നുണ്ട്. … Read more

അയർലണ്ടിൽ ദേശീയ കോവിഡ് അനുസ്‌മരണ ദിനം നാളെ

അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരെ ഓര്‍മ്മിക്കാനും, ആദരവ് അര്‍പ്പിക്കാനുമായുള്ള ദേശീയ അനുസ്മരണദിനം ഞായറാഴ്ച. National Day of Remembrance and Reflection Ceremony എന്ന പേരിട്ടിരിക്കുന്ന ചടങ്ങ് നോര്‍ത്ത് ഡബ്ലിനിലെ Garden of Remembrance-ലാണ് നടക്കുക. കോവിഡ് ബാധിച്ച് മരിച്ചവരെ ഓര്‍ക്കുകയും, കോവിഡ് ബാധ തടയാനായി അശ്രാന്ത പരിശ്രമം നടത്തുന്നവരെ ആദരിക്കുകയുമാണ് ചടങ്ങില്‍ ചെയ്യുക. 2020 മാര്‍ച്ചില്‍ കോവിഡ് ബാധ ആരംഭിച്ച ശേഷം ഇതുവരെ 6,600-ലേറെ പേരാണ് അയര്‍ലണ്ടില്‍ കൊറോണ വൈറസ് കാരണം മരണപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം … Read more