വീണ്ടും വിഷവസ്തുവിന്റെ സാന്നിദ്ധ്യം; കുട്ടികളുടെ ഭക്ഷ്യോൽപ്പന്നം തിരികെ വിളിച്ച് Danone
നെസ്ലേയ്ക്ക് പിന്നാലെ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരിച്ച് വിളിച്ച് Danone-ഉം. Bacillus cereus എന്ന ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന cereulide എന്ന വിഷപദാര്‍ത്ഥമാണ് Danone പുറത്തിറക്കുന്ന ഏതാനും ബാച്ച് ഇന്‍ഫാന്റ് ഫോര്‍മുല ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ Danone, അയര്‍ലണ്ടില്‍ നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും, മറ്റ് രാജ്യങ്ങളിലേയ്ക്കും കയറ്റി അയയ്ക്കുന്നുമുണ്ട്. എന്നാല്‍ ബാധിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ അയര്‍ലണ്ടില്‍ വിതരം നടത്തിയിട്ടില്ലെന്ന് കമ്പനി ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ചു. അകത്ത് ചെന്നാല്‍ മനംപുരട്ടല്‍, … Read more



