വൃത്തിഹീനമായ ടോയ്‌ലറ്റ്, പക്ഷിക്കാഷ്ഠവും, എലികളും; അയർലണ്ടിലെ 10 റസ്റ്ററന്റുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ്

രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി Food Safety Authority of Ireland (FSAI) നടത്തിയ സുരക്ഷാ പരിശോധനയില്‍ 10 സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ്. ഓഗസ്റ്റ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ പലവിധ നിയമലംഘനങ്ങളും, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഓരോ മാസവും FSAI സമാനമായ പരിശോധനകള്‍ നടത്തി, ആവശ്യമെങ്കില്‍ നടപടികള്‍ കൈക്കൊള്ളാറുണ്ട്. FSAI Act, 1998, European Union (Official Controls in Relation to Food Legislation) Regulations, 2020 തുടങ്ങിയ നിയമങ്ങള്‍ പ്രകാരമാണ് … Read more

Iceland Ireland-ൽ നിന്നും മാർച്ച് 3-ന് മുതൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച ഇറച്ചിയും പാലും വാങ്ങരുതെന്ന് FSAI; തിരിച്ചെടുക്കാൻ നിർദ്ദേശം

മൃഗങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഇറക്കുമതി ചെയ്ത ഇറച്ചിയും പാലും ഉൾപ്പെടെ ശീതീകരിച്ച ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ Iceland Ireland-ന് നോട്ടീസ് നല്‍കി Food Safety Authority of Ireland (FSAI). 2023 മാര്‍ച്ച് 3 മുതല്‍ ഇറക്കുമതി ചെയ്യപ്പെട്ട ഈ ഫ്രോസണ്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്നും, വിപണിയില്‍ നിന്നും തിരിച്ചെടുക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Iceland Ireland-ന്റെ പേരില്‍ വില്‍പ്പന നടത്തുന്ന Metron Limited-നോടും ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാതെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 3-ന് ശേഷം ഇറക്കുമതി ചെയ്ത ഈ ഉല്‍പ്പന്നങ്ങള്‍ … Read more

മതിയായ സുരക്ഷയില്ലാതെ ഭക്ഷണവിൽപ്പന; അയർലണ്ടിൽ മൂന്ന് ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി

മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിച്ച മൂന്ന് റസ്റ്ററന്റുകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതായി Food Safety Authority of Ireland (FSAI). ഇതിന് പുറമെ മറ്റൊരു സ്ഥാപനത്തിന് പ്രൊഹിബിഷന്‍ നോട്ടീസ് നല്‍കിയതായും FSAI അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് നോട്ടീസുകള്‍ നല്‍കിയത്. കൗണ്ടി ലിമറിക്കിലെ Abbeyfeale-ലുള്ള The Square-ലെ Little Neros എന്ന സ്ഥാപനമാണ് അടച്ചുപൂട്ടല്‍ നോട്ടീസുകള്‍ ലഭിച്ചവയില്‍ ഒന്ന്. ഇതിന് പുറമെ കൗണ്ടി ടിപ്പററിയിലെ Fethard-ലുള്ള Meaghers Daybreak പ്രദേശത്തുള്ള വഴിയോര ഭക്ഷ്യകേന്ദ്രം, ഓപ്പണ്‍ റഫ്രിജററ്റേറില്‍ ഭക്ഷ്യവില്‍പ്പന നടത്തിയ … Read more

അലർജിക്ക് കാരണമായേക്കാവുന്ന ചേരുവകളുടെ പേര് രേഖപ്പെടുത്തിയില്ല; True Natural Goodness ഉൽപ്പന്നം തിരികെ വിളിച്ച് FSAI

അലര്‍ജിക്ക് കാരണമായേക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ True Natural Goodness ബ്രാന്‍ഡിന്റെ ഉല്‍പ്പന്നത്തിന്റെ വില്‍പ്പന നിരോധിച്ച് Food Safety Authority of Ireland (FSAI). ചിലരില്‍ അലര്‍ജ്ജിക്ക് കാരണമായേക്കാവുന്ന peanuts, soya, sesame എന്നിവയുടെ പേരുകള്‍ True Natural Goodness Garlic Sticks-ന്റെ 250 ഗ്രാം പാക്കറ്റില്‍ രേഖപ്പെടുത്താതാണ് ഇവ തിരികെ വിളിക്കാനുള്ള കാരണം. March 10 2024 – April 16 2024 എക്‌സ്പയറി ഡേറ്റുള്ള പാക്കുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. Peanut പലരിലും ഗുതരുതരമായ … Read more

സാൽമൊണല്ല സാന്നിദ്ധ്യം; ചിക്കൻ ഉൽപ്പന്നങ്ങൾ തിരികെ വിളിച്ച് Marks & Spencer

സാല്‍മോണല്ല ബാക്ടീരിയ സാന്നിദ്ധ്യം സംശയിച്ച് തങ്ങളുടെ നിരവധി ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിച്ച് Marks & Spencer. യു.കെയില്‍ നിന്നും നിര്‍മ്മിച്ച് അയര്‍ലണ്ടിലെത്തിച്ച ഉല്‍പ്പന്നങ്ങളിലാണ് ബാക്ടീരിയ ബാധ സംശയിക്കുന്നതെന്നും, താഴെ പറയുന്ന ബാച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങി കഴിക്കരുതെന്നും ഉപഭോക്താക്കള്‍ക്ക് കമ്പനി മുന്നറിയിപ്പ് നല്‍കി. സാല്‍മോണല്ല അടങ്ങിയ ഭക്ഷണം കളിച്ചാല്‍ പൊതുവെ 12 മുതല്‍ 36 വരെ മണിക്കൂറിനുളളില്‍ ശാരീരികപ്രശ്‌നങ്ങള്‍ അനുഭവപ്പെടും. തലവേദന, വയറിളക്കം, പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതായി തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണം.

മാനദണ്ഡങ്ങൾ പാലിച്ചില്ല; അയർലണ്ടിലെ രണ്ട് ഭക്ഷണ ശാലകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകി ഭക്ഷ്യവകുപ്പ്

മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ അയര്‍ലണ്ടിലെ രണ്ട് ഭക്ഷണശാലകള്‍ പൂട്ടാന്‍ നോട്ടീസ് നല്‍കി Food Safety Authority of Ireland (FSAI). കൗണ്ടി വിക്ക്‌ലോയിലെ Brittas Bay-ലുള്ള Black Ditch-ലെ Mrs Beltons Farm Produce, കൗണ്ടി ലാവോയിസിലെ Portarlington-ലുള്ള Main Street-ലെ The Chef’s Counter take away എന്നീ സ്ഥാപനങ്ങള്‍ക്കാണ് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ശരിയായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാതിരിക്കുക, തണുപ്പിച്ച് ഉപയോഗിക്കേണ്ട ഭക്ഷണങ്ങള്‍ റൂം ടെംപറേച്ചറില്‍ സൂക്ഷിക്കുക, രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുക, ഭക്ഷ്യസുരക്ഷാ … Read more

Kinder ഉൽപ്പന്നങ്ങളിലെ ബാക്ടീരിയ സാന്നിദ്ധ്യം: ബെൽജിയത്തിലെ പ്ലാന്റ് അടച്ചുപൂട്ടി കമ്പനി

അയര്‍ലണ്ടടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും, യുഎസിലും Kinder ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണല്ല ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെല്‍ജിയത്തിലെ തങ്ങളുടെ പ്ലാന്റ് അടച്ചുപൂട്ടി കമ്പനി. ഇറ്റാലിയന്‍ കമ്പനിയായ Ferrero ആണ് Kinder ബ്രാന്‍ഡ് ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍. യൂറോപ്യന്‍ ആരോഗ്യ ഏജന്‍സി സംഭവത്തില്‍ അന്വേഷണമാരംഭിച്ചതോടെയാണ് ബെല്‍ജിയത്തിലെ Arlon-ലുള്ള പ്ലാന്റ് കമ്പനി അടച്ചുപൂട്ടിയത്. സ്‌പെയിന്‍, ബ്രിട്ടന്‍, അയര്‍ലണ്ട്, യുഎസ് എന്നീ രാജ്യങ്ങളിലെല്ലാം തന്നെ ഏതാനും Kinder ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണല്ല സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവ തിരിച്ചെടുക്കാന്‍ കമ്പനിക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ലോകമെങ്ങുമുള്ള … Read more

സാൽമൊണല്ല സാന്നിദ്ധ്യം: Kinder-ന്റെ ആറ് ഉൽപ്പന്നങ്ങളുടെ എല്ലാ ബാച്ചുകളും തിരികെ വിളിച്ച് അധികൃതർ

സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരികെ വിളിക്കുന്ന Kinder ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് അധികൃതര്‍. ആറ് Kinder ഉല്‍പ്പന്നങ്ങളിലാണ് നിലവില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങളുടെ എല്ലാ ബാച്ചുകളും തിരികെ വിളിക്കാന്‍ Food Safety Authority of Ireland (FSAI)-യും HSE-യും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അയര്‍ലണ്ടിനും യൂറോപ്പിനും പുറമെ യുഎസിലും Kinder ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണല്ല സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, അഥവാ നേരത്തെ വാങ്ങിയവ വീട്ടിലുണ്ടെങ്കില്‍ കഴിക്കരുതെന്നും HSE രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. … Read more

കീടങ്ങളുടെ സാന്നിദ്ധ്യം; ബസ്മതി റൈസ് അടക്കമുള്ള അരി ഉൽപ്പന്നങ്ങൾ തിരികെ വിളിച്ച് Supervalu-ഉം, Centra-യും

കീടങ്ങളുടെ സാന്നിദ്ധ്യത്തെത്തുടര്‍ന്ന് അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളായ Supervalu, Centra എന്നിവ ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കുന്നു. താഴെ പറയുന്ന ബാച്ചുകളിലെ അരി ഉല്‍പ്പന്നങ്ങളിലാണ് കീടങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതെത്തുടര്‍ന്ന് പോയിന്റ് ഓഫ് സെയില്‍ നോട്ടീസുകള്‍ കടകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഇവ വാങ്ങി ഉപയോഗിക്കരുതെന്നും Food Safety Authority of India (FSAI) നിര്‍ദ്ദേശം നല്‍കുന്നു.

പാറ്റകൾ കറങ്ങി നടക്കുന്നു, കക്കൂസ് മാലിന്യം അടുക്കളയിലേക്ക് ഒഴുകിയ നിലയിൽ; അയർലണ്ടിലെ 8 റസ്റ്ററന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് FSAI

പാറ്റകളുടെ സാന്നിദ്ധ്യം, കക്കൂസ് മാലിന്യം അടുക്കള വശത്ത് ഒഴുകിനടക്കല്‍ എന്നിങ്ങനെ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ എട്ട് റസ്റ്ററന്റുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി Food Safety Authority of Ireland (FSAI). നവംബര്‍ മാസത്തിലാണ് നോട്ടീസുകള്‍ നല്‍കിയത്. സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ: പല റസ്റ്ററന്റുകളിലും വൃത്തിഹീനമായ സാഹചര്യങ്ങളാണ് ഉണ്ടായിരുന്നതെന്നും, ധാരാളം പാറ്റകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് FSAI വ്യക്തമാക്കി. ടേബിളുകള്‍, ഫ്രിഡ്ജ് എന്നിവയിലെല്ലാം പാറ്റകള്‍ നടക്കുകയായിരുന്നു. മറ്റൊരിടത്ത് ജീവനക്കാര്‍ ഉപയോഗിക്കുന്ന കക്കൂസിലെ മലിനജലം പുറത്തേക്കൊഴുകി അടുക്കളയും, … Read more