തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി Roderic O’Gorman-നെ അക്രമിച്ചയാൾ അറസ്റ്റിൽ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിശുക്ഷേമവകുപ്പ് മന്ത്രിയും, ഗ്രീന്‍ പാര്‍ട്ടി നേതാവുമായ Roderic O’Gorman-നെ ആക്രമിച്ചയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഡബ്ലിനിലെ Blanchardstown-ല്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിനിടെയായിരുന്നു സംഭവം. അക്രമത്തില്‍ മന്ത്രിക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ല. മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗാര്‍ഡ ഉദ്യോഗസ്ഥന്‍ തുടരാക്രമണം തടയുകയും ചെയ്തിരുന്നു. അക്രമത്തില്‍ താന്‍ വിറച്ചുപോയി എന്ന് Roderic O’Gorman പ്രതികരിച്ചു. തന്നെ സംരക്ഷിച്ച ഗാര്‍ഡ ഉദ്യോഗസ്ഥന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 30-ലേറെ പ്രായമുള്ള ചെറുപ്പക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാളെ ഇന്ന് രാവിലെ Blanchardstown … Read more