വെക്സ്ഫോർഡ് തുറമുഖത്ത് ട്രെയിലറിൽ രേഖകളില്ലാതെ 6 കുടിയേറ്റക്കാർ; തിരികെ അയയ്ക്കുമെന്ന് അധികൃതർ

വെക്‌സ്‌ഫോര്‍ഡിലെ റോസ്ലെയര്‍ യൂറോപോര്‍ട്ടില്‍ അധികൃതരില്ലാതെ എത്തിയ ട്രെയിലറില്‍ ആറ് കുടിയേറ്റക്കാരെ കണ്ടെത്തി. മതിയായ രേഖകളില്ലാതെ രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച ഇവരെ തിരികെ പറഞ്ഞയയ്ക്കുമെന്ന് ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട തുറമുഖമായ റോസ്ലെയറില്‍ എത്തിയ ട്രെയിലറില്‍ വിദേശികളായ ആറ് പുരുഷന്മാരെ മതിയായ കുടിയേറ്റ രേഖകളില്ലാതെ കണ്ടെത്തിയത്. മനുഷ്യക്കടത്ത് നടത്തുന്ന സംഘമാണ് ഇവരെ ഇവിടെ എത്തിച്ചതെന്നാണ് നിഗമനം. അയര്‍ലണ്ടില്‍ നിന്നും ഇവര്‍ തിരികെ പോകാന്‍ വിസമ്മതിച്ചതോടെ ബലമായി ഫെറിയില്‍ കയറ്റി വന്ന … Read more

മനുഷ്യക്കടത്തും തൊഴിൽ ചൂഷണവും; കോർക്കിൽ 3 പേർ അറസ്റ്റിൽ

മനുഷ്യക്കടത്ത്, തൊഴില്‍ ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട് കോര്‍ക്കില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോര്‍ക്ക്, റോസ്‌കോമണ്‍ എന്നിവിടങ്ങളിലായി ശനിയാഴ്ച രാവിലെ ഗാര്‍ഡ നടത്തിയ പരിശോധനകളിലാണ് അറസ്റ്റ്. മൂന്ന് പേരും പുരുഷന്മാരാണ്. വിവിധ യൂണിറ്റുകളില്‍ നിന്നായി 100-ലധികം ഗാര്‍ഡകള്‍ പങ്കെടുത്താണ് ഓപ്പറേഷന്‍ നടന്നത്. ഗാര്‍ഡയുടെ സായുധസംഘവും സഹായം നല്‍കി. തെളിവുകളായി ഏതാനും സാധനങ്ങള്‍ പിടിച്ചെടുത്തതായും ഗാര്‍ഡ അറിയിച്ചു. ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 2007-ലെ സെക്ഷന്‍ 50 ചുമത്തിയ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കിഴക്കന്‍ യൂറോപ്പിലെ മനുഷ്യക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള അയര്‍ലണ്ടിലെ … Read more

റോസ്ലെയർ തുറമുഖത്ത് ശീതീകരിച്ച ലോറിയിൽ 14 പേർ; മനുഷ്യക്കടത്തെന്ന് സംശയം

റോസ്ലെയര്‍ തുറമുഖത്ത് എത്തിയ ലോറിയില്‍ രണ്ട് കുട്ടികളടക്കം 14 പേരെ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ ഒമ്പത് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍, രണ്ട് പെണ്‍കുട്ടികള്‍ എന്നിവരെ ലോറിയില്‍ കടത്തിക്കൊണ്ടുവന്നതായി കണ്ടെത്തിയത്. ഇവരെ ആരോഗ്യപരിശോധനകള്‍ നടത്തിയ ശേഷം ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് കേന്ദ്രത്തിലേയ്ക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു. റോസ്ലെയര്‍ യൂറോപോര്‍ട്ട് വഴി കടല്‍ മാര്‍ഗ്ഗം യു.കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ചരക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെയെത്തിയ … Read more

അന്താരാഷ്ട്ര മനുഷ്യക്കടത്ത്: ഡബ്ലിൻ എയർപോർട്ടിൽ ഒരാൾ പിടിയിൽ

ലൈംഗിക തൊഴില്‍ ചെയ്യിക്കാനായി മനുഷ്യക്കടത്ത് നടത്തുന്നയാള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍. വ്യാഴാഴ്ചയാണ് 50-ലേറെ പ്രായമുള്ള പുരുഷനെ മനുഷ്യക്കടത്ത് അന്വേഷിക്കുന്ന പ്രത്യേക ഗാര്‍ഡ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം വെസ്റ്റ് ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേനില്‍ ചോദ്യം ചെയ്ത ഇയാളുടെ മേല്‍ പിന്നീട് ഗാര്‍ഡ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ ഇന്ന് ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്ത്, തട്ടിപ്പ്, അനധികൃതമായി പണം പലിശയ്ക്ക് നല്‍കല്‍ എന്നിവയെപ്പറ്റിയുള്ള അന്താരാഷ്ട്ര അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ഗാര്‍ഡ … Read more

അയർലണ്ടിലേക്ക് മനുഷ്യക്കടത്ത്; ഡോണഗലിൽ രണ്ട് പേർ അറസ്റ്റിൽ

അയര്‍ലണ്ടിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തിവന്ന രണ്ട് ലാത്വിയന്‍ പൗരന്മാരെ ഡോണഗലില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു. 28, 35 പ്രായമുള്ള രണ്ട് ലാത്വിയ സ്വദേശികളെ ചൊവ്വാഴ്ച രാവിലെയാണ് യൂറോപോളിന്റെ സഹായത്തോടെ ഗാര്‍ഡ പിടികൂടിയത്. സംഘടിത കുറ്റകൃത്യം നടത്തിയതിനുകൂടിയാണ് അറസ്റ്റ്. അയര്‍ലണ്ടിലേയ്ക്ക് ലാത്വിയയില്‍ നിന്നും ആളുകളെ അനധികൃതമായി എത്തിച്ച്, ജോലി ചെയ്യിച്ച് ചൂഷണം ചെയ്തുവരികയായിരുന്നു പ്രതികള്‍. ലാത്വിയന്‍ പൊലീസുമായി ചേര്‍ന്നാണ് ഗാര്‍ഡ അന്വേഷണം നടത്തിയത്. യൂറോപോളും അന്വേഷണത്തില്‍ സഹായിച്ചു. ഡോണഗലില്‍ ചൊവ്വാഴ്ച പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ യൂറോപോള്‍ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. അറസ്റ്റിലായവരെ … Read more

മനുഷ്യക്കടത്ത് തടയുന്നതിൽ അയർലണ്ട് പരാജയപ്പെടുന്നു; വിശദമായ റിപ്പോർട്ട് വായിക്കാം

മനുഷ്യക്കടത്ത് തടയുന്നതില്‍ അയര്‍ലണ്ട് പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പുറത്തുവിട്ട ‘Trafficking in Persons’ റിപ്പോര്‍ട്ടിലാണ് മനുഷ്യക്കടത്ത് തടയുന്നതിനായി അയര്‍ലണ്ട് കൈക്കൊണ്ട നടപടികള്‍ ലക്ഷ്യം കാണാതെ പോകുന്നതായി പരാമര്‍ശമുള്ളത്. ലോകരാജ്യങ്ങള്‍ മനുഷ്യക്കടത്ത് തടയുന്നതിനായി എടുക്കുന്ന നടപടികള്‍ വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടാണിത്. പട്ടികയില്‍ രണ്ടാം ശ്രേണിയിലാണ് അയര്‍ലണ്ട് ഉള്‍പ്പെട്ടിരിക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിനായി ഏറ്റവും കുറഞ്ഞ നടപടികളെങ്കിലും കൈക്കൊള്ളാത്ത രാജ്യങ്ങളാണ് രണ്ടാം ശ്രേണിയില്‍ വരുന്നത്. അതേസമയം ഇക്കാര്യത്തില്‍ നില മെച്ചപ്പെടുത്താനുള്ള പരിശ്രമം അയര്‍ലണ്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടെന്നും റിപ്പോര്‍ട്ട് … Read more

10 കുടിയേറ്റക്കാരെ അനധികൃതമായി ലോറിയിൽ കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

10 കുടിയേറ്റക്കാരെ അനധികൃതമായി ബെല്‍ജിയത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശി അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് അയര്‍ലന്‍ഡ് Co Armagh-ലെ Crossmaglen പ്രദേശത്ത് നിന്നും 32-കാരനായ ഇദ്ദേഹത്തെ National Crime Agency (NCA) അറസ്റ്റ് ചെയ്തത്. വടക്കന്‍ അയര്‍ലന്‍ഡ് പോലീസും സഹായത്തിനെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച് ഇയാള്‍ അന്വേഷണം നേരിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബെല്‍ജിയവും അന്വേഷണത്തില്‍ പങ്കുചേരും. 2020 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ടയറുകള്‍ കയറ്റിവരികയായിരുന്ന ലോറിയില്‍ മതിയായ രേഖകളില്ലാത്ത 10 കുടിയേറ്റക്കാരെ ബെല്‍ജിയത്തിലേയ്ക്ക് കടത്താന്‍ … Read more