കോടതി ഉത്തരവ് നടപ്പെക്കാനെത്തിയ ഗാർഡയ്ക്ക് നേരെ പെല്ലറ്റ് ആക്രമണം
കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ്. കൗണ്ടി ലോങ്ഫോര്‍ഡിലെ Edgeworthstown-ല്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ ഒരു വീട്ടില്‍ കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ മൂന്ന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഗാര്‍ഡ ഒരാളെ അറസ്റ്റ് ചെയ്തു. ഗാര്‍ഡയ്ക്ക് നേരെ വെടിവച്ച ശേഷം വീട്ടില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ ഗാര്‍ഡ എയര്‍ സപ്പോര്‍ട്ട് യൂണിറ്റിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മൂന്ന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്കും നിസ്സാരമായ പരിക്കുകളാണ് ഏറ്റത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.