ഫിൻഗ്ലാസ്സിൽ വാഹനത്തിൽ തോക്ക്; ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിനിലെ ഫിൻഗ്ലാസ്സിൽ തോക്കും വെടിയുണ്ടകളും കണ്ടെടുത്ത സംഭവത്തിൽ മൂന്ന് അറസ്റ്റ്. പതിവ് പട്രോളിങ്ങിനിടെ Kippure Park പ്രദേശത്ത് വച്ച് ഒരു വാഹനം സംശയം തോന്നി പരിശോധിച്ചതിൽ നിന്നാണ് ഒരു പിസ്റ്റളും, വെടിയുണ്ടകളും കണ്ടെത്തിയത്. സംഭവത്തിൽ 20 വയസിലേറെ പ്രായമുള്ള മൂന്ന് പുരുഷന്മാരാണ് അറസ്റ്റിലായത്. Offences Against the State Act, 1939, സെക്ഷൻ 4 പ്രകാരം ആയിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത തോക്കും, വെടിയുണ്ടകളും വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും. ഇതിൽ രണ്ട് പേരെ പിന്നീട് വെറുതെ വിട്ടു. ആയുധങ്ങൾ … Read more

ഡബ്ലിനിൽ അപകടകരമായ ഡ്രൈവിങ്ങും, വാഹനങ്ങൾക്ക് തീവെപ്പും ; രണ്ട് പേർ പിടിയിൽ

ഡബ്ലിനിൽ അപകടകരമായ ഡ്രൈവിംഗ് നടത്തുകയും, ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയും ചെയ്ത രണ്ട് പുരുഷന്മാർ അറസ്റ്റിൽ. ഇന്നലെ രാവിലെ Tallaght, Dublin 24, M50 എന്നിവിടങ്ങളിലാണ് സംഭവം. Tallaght- യിലെ Brookfield Road- ൽ നിരവധി വാഹനങ്ങളും സംഭവതിനിടെ അഗ്നിക്കിരയാക്കി. നിരവധി ഗാർഡ യൂണിറ്റുകൾ ആണ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ ഗാർഡ വാഹനത്തെ ഇടിക്കാനും ശ്രമമുണ്ടായി. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല. ഹെലികോപ്റ്റർ അടക്കം ഉപയോഗിച്ച് വിവിധ ഗാർഡ യൂണിറ്റുകൾ നടത്തിയ തിരച്ചിലിൽ Co Wicklow- … Read more

അയർലണ്ടിൽ ഗാർഹിക പീഢനങ്ങൾ കുതിച്ചുയരുന്നു; ദിവസേന ലഭിക്കുന്നത് 130 പരാതികൾ

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ അയര്‍ലണ്ടില്‍ ദിവസേന ശരാശരി 130 പേര്‍ വീതം ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് ഗാര്‍ഡയെ വിളിച്ചതായി റിപ്പോര്‍ട്ട്. നീതിന്യായവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2024 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് 11,675 സംഭവങ്ങളാണ് ഗാര്‍ഡയ്ക്ക് മുന്നിലെത്തിയത്. ഇത് തുടര്‍ന്നാല്‍ രാജ്യത്ത് ഏറ്റവുമധികം ഗാര്‍ഹികപീഢനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമായി 2024 മാറിയേക്കും. 2023-ല്‍ ആകെ 46,539 പരാതികളാണ് ലഭിച്ചത്. 2014-നെ അപേക്ഷിച്ച് പരാതികള്‍ മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത്. 2014-ല്‍ ആകെ ലഭിച്ച പരാതികള്‍ 14,264 … Read more

Dundalk-ൽ പട്ടാപ്പകൽ കൊള്ള; വയോധികയ്ക്ക് പരിക്ക്

Co Louth-ലെ Dundalk town-ൽ നടന്ന കൊള്ളയിൽ വയോധികയ്ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 3.45-ഓടെ Longwalk- ൽ വച്ച് 70-ലേറെ പ്രായമുള്ള സ്ത്രീയെ സമീപിച്ചയാൾ അവരുടെ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഒരു ചെറുപ്പക്കാരൻ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ Criminal Justice Act 1984 സെക്ഷൻ 4 പ്രകാരം സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്‌ ദൃക്സാക്ഷികളായ ആരെങ്കിലും ഉണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.

അയർലണ്ടുകാരുടെ കീശ കാലിയാക്കി നിക്ഷേപ തട്ടിപ്പുകാർ; നഷ്ടമായത് 28 മില്യൺ യൂറോ

അയർലണ്ടിൽ കഴിഞ്ഞ വർഷം നിക്ഷേപ തട്ടിപ്പുകൾ വഴി ജനങ്ങൾക്ക് നഷ്ടമായത് 28 മില്യൺ യൂറോ എന്ന് ഗാർഡ. നിക്ഷേപ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് സംഭവിച്ചിരിക്കുന്നത് എന്നും, 2021, 2022 വർഷങ്ങളിലെ തട്ടിപ്പുകൾ വഴി നഷ്ടമായ ആകെ തുകയേക്കാൾ അധികമാണ് 2023-ൽ മാത്രമായി തട്ടിപ്പുകാർ സ്വന്തമാക്കിയതെന്നും ഗാർഡ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. 2020 ജനുവരി മുതൽ ഇതുവരെ 75 മില്യൺ യൂറോ ആണ് നിക്ഷേപ തട്ടിപ്പുകൾ വഴി അയർലണ്ടുകാർക്ക് നഷ്ടമായിരിക്കുന്നത്. ഈ കാലയളവിൽ 1,117 പേരാണ് തട്ടിപ്പിന് … Read more

വടക്കൻ ഡബ്ലിനിൽ മോഷണം പോയ ബൈക്കുകൾ കണ്ടെടുത്ത് ഗാർഡ; ഒരാൾ അറസ്റ്റിൽ

വടക്കന്‍ ഡബ്ലിനില്‍ ബൈക്കുകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഒരാള്‍ അറസ്റ്റില്‍. പ്രത്യേക വാറന്റുമായി ബുധനാഴ്ചയാണ് Blanchardstown-ലെ ഒരു കെട്ടിടത്തില്‍ ഗാര്‍ഡ റെയ്ഡ് നടത്തിയത്. 40-ലേറെ പ്രായമുള്ള പുരുഷനാണ് അറസ്റ്റിലായത്. പരിശോധനയില്‍ അഞ്ച് മോട്ടോര്‍ ബൈക്കുകള്‍ ഗാര്‍ഡ കണ്ടെടുത്തു. ഇതില്‍ നാലെണ്ണം ഡബ്ലിന്‍, കില്‍ഡെയര്‍, മീത്ത് എന്നിവിടങ്ങളില്‍ നിന്നായി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മോഷണം പോയതാണെന്ന് വ്യക്തമായിട്ടുണ്ട്. സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ Cabra, Blanchardstown സ്‌റ്റേഷനുകളിലെ ഗാര്‍ഡ അംഗങ്ങളാണ് പങ്കെടുത്തത്.

കിൽക്കെന്നിയിൽ നിന്നും കാണാതായ 62-കാരനെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ

കില്‍ക്കെന്നി സിറ്റിയില്‍ നിന്നും കാണാതായ 62-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെയാണ് Thomas Murray എന്നയാളെ Knocktopher-ല്‍ നിന്നും കാണാതാകുന്നത്. 5 അടി 7 ഇഞ്ച് ഉയരം, ആരോഗ്യമുള്ള ഒത്ത ശരീരം, നീളം കുറഞ്ഞ നരച്ച മുടി, നരച്ച താടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. കാണാതാകുമ്പോള്‍ navy zip-up hoodie, navy tracksuit pants, black shoes എന്നിവയാണ് തോമസ് ധരിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ സുരക്ഷയില്‍ … Read more

കോർക്കിലെ വീട്ടിൽ ആക്രമണം; ഗുരുതര പരിക്കുകളോടെ പെൺകുട്ടി ആശുപത്രിയിൽ

കോര്‍ക്കില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുട്ടി ആശുപത്രിയില്‍. തിങ്കളാഴ്ച രാത്രിയാണ് Charleville-ലെ New Line-ലുള്ള ഒരു വീട്ടില്‍ പ്രശ്‌നം നടക്കുന്നതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ സംഘം വീടിനും, ഒരു വാഹനത്തിനും അക്രമത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് ഇവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ പരിക്കുകളോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. ആദ്യം Cork University Hospital-ല്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് Temple Street-ല്‍ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം. അതേസമയം വീടിനും പരിസരത്തും … Read more

ഡബ്ലിനിലെ വീട്ടിൽ അക്രമാസക്തനായി മോഷണം; പ്രതി പിടിയിൽ

ഡബ്ലിനിലെ Rathmines-ല്‍ അക്രമാസക്തിയോടെ കൊള്ള നടത്തിയയാള്‍ ഗാര്‍ഡയുടെ പിടിയില്‍. ഇന്നലെയാണ് പ്രദേശത്തെ ഒരു വീട്ടില്‍ ചെറുപ്പക്കരനായ പ്രതി കൊള്ള നടത്തിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന കുട്ടിക്ക് ഇയാളുടെ ആക്രമണോത്സുകമായ പ്രവൃത്തി കാരണം മാനസികാഘാതമുണ്ടായത് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായും വന്നു. Crumlin-ലെ Children’s Health Ireland (CHI)-ലാണ് കുട്ടി ചികിത്സ തേടിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഗാര്‍ഡ പ്രതിയെ വെസ്റ്റി ഡബ്ലിനിലെ ഒരു വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തു. അതേസമയം ഇയാളെ പിന്നീട് വിട്ടയച്ചതായും ഗാര്‍ഡ അറിയിച്ചു. … Read more

ക്ലെയറിലും ടിപ്പററിയിലും ക്രിമിനൽ സംഘത്തിന്റെ മോഷണ പരമ്പര; ഒരാൾ അറസ്റ്റിൽ

ക്ലെയര്‍, ടിപ്പററി എന്നിവിടങ്ങളിലെ സംഘടിത മോഷണങ്ങളുമായി ബന്ധപ്പെട്ട് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഗാര്‍ഡ. ഇവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ 2020 ജൂലൈ മുതല്‍ 2024 ഫെബ്രുവരി വരെ നടന്ന മോഷണപരമ്പരകള്‍ക്ക് പിന്നിലുള്ളവരെ പിടികൂടാനായി ഗാര്‍ഡ നടത്തിവരുന്ന Operation Tairge-ന്റെ ഭാഗമായാണ് 40-ലേറെ പ്രായമുള്ള പുരുഷനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കിഴക്കന്‍ യൂറോപ്യന്‍ ക്രിമിനല്‍ സംഘമാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്നാണ് നിഗമനം. വിലകൂടിയ മദ്യവും, സ്പിരിറ്റുമാണ് പ്രധാനമായും സ്ഥാപനങ്ങളില്‍ നിന്നും മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 30,000 യൂറോയുടെ നഷ്ടം ഇതുവഴി സ്ഥാപനങ്ങള്‍ക്ക് ഉണ്ടായി. അറസ്റ്റിലായ … Read more