ഡബ്ലിനിൽ യൂറോയുടെ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ 112,000 യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. ലൂക്കനിലെ Ballyowen Road-ല്‍ ഒരു വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ആദ്യം കണ്ടെടുത്തത് 12,000 യൂറോയോളം വിലവരുന്ന കഞ്ചാവാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടര്‍പരിശോധനയില്‍ Blanchardstown-ലെ Corduff പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും 100,000 യൂറോ വിലവരുന്ന കഞ്ചാവും പിടിച്ചെടുത്തു. ഒപ്പം paraphernalia എന്ന മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കെറിയിൽ കഴിഞ്ഞ വർഷം ഒരാൾ ആക്രമണത്തിന് ഇരയായി മരിച്ച സംഭവം; കൗമാരക്കാരനെ പ്രതി ചേർത്തു

കെറിയില്‍ Thomas Dooley എന്നയാള്‍ കഴിഞ്ഞ വര്‍ഷം ആക്രമണത്തില്‍ മരിച്ച കേസില്‍ കൗമാരക്കാരനെ പ്രതി ചേര്‍ത്ത് ഗാര്‍ഡ. 2022 ഒക്ടോബര്‍ 5-നാണ് Thomas Dooley ട്രാലിയിലെ Rathass Cemetery-ല്‍ ഒരു സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കവേ ആക്രമണത്തിനിരയായി മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ Siobhan-ഉം ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ നേരത്തെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഒരു കൗമാരക്കാരനെയും ബുധനാഴ്ച പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

വെക്സ്ഫോർഡിലെ സ്‌കൂളിൽ തീ പടർന്നു; ആർക്കും പരിക്കുകളില്ലെന്നു റിപ്പോർട്ട്

കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ സെക്കന്‍ഡറി സ്‌കൂളില്‍ തീ പടര്‍ന്ന സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വൈകിട്ട് 3.30-ഓടെയാണ് Enniscorthy Vocational School-ലെ ബാത്‌റൂമില്‍ നിന്നും തീ പടര്‍ന്നുപിടിച്ചത്. തുടര്‍ന്ന് ഫയര്‍ സര്‍വീസും, ഗാര്‍ഡയും സംഭവസ്ഥലത്തെത്തുകയും, വിദ്യാര്‍ത്ഥികളെയും, ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. തീപടര്‍ന്ന ബാത്‌റൂമില്‍ പരിശോധന നടത്തിയതായും, എന്തോ ഒരു ഉപകരണത്തിന്റെ അവശിഷ്ടം ലഭിച്ചതായും വെക്‌സ്‌ഫോര്‍ഡ് ചീഫ് ഫയര്‍ ഓഫിസര്‍ റേ മര്‍ഫി പറഞ്ഞു. ഈ ഉപകരണത്തില്‍ നിന്നും ഗ്യാസ് പുറത്ത് വന്ന് ചെറിയ രീതിയില്‍ പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്ന് … Read more

Artificial Intelligence Camera അയർലണ്ടിലും? നിയമലംഘകർ ഇനി കുടുങ്ങും

അയര്‍ലണ്ടിലെ റോഡുകളില്‍ നിയമലംഘകരെ പിടികൂടാന്‍ എഐ ക്യാമറകള്‍ (Artificial Intelligence Cameras) സ്ഥാപിക്കുന്നത് ഗാര്‍ഡയുടെ പരിഗണനയില്‍. ബസ് ലെയിനുകളില്‍ മറ്റ് വാഹനങ്ങള്‍ കയറ്റി ഓടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് കണ്ടെത്തുന്ന തരം ക്യാമറകള്‍ സ്ഥാപിക്കാനാണ് ഗാര്‍ഡ ആലോചിക്കുന്നത്. 100 മില്യണ്‍ യൂറോയോളം ഈ പദ്ധതിക്കായി ചെലവാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇവ സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ആയില്ലെന്നും, ഗാര്‍ഡ നിലവിലെ … Read more

ഗാർഡയെന്ന് അവകാശപ്പെട്ട് വീടുകളിൽ നിന്നും പണം തട്ടി; അഞ്ച് പേർ അറസ്റ്റിൽ

ഗാര്‍ഡയെന്ന് തെറ്റിദ്ധരിപ്പിച്ച് വീടുകളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍. നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ നിലവില്‍ വിവിധ സ്റ്റേഷനുകളിലായി ചോദ്യം ചെയ്തുവരികയാണ്. റൂറല്‍ ഏരിയകളിലുള്ള വീടുകള്‍ ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്. വീടുകളിലേയ്ക്ക് വിളിച്ച ശേഷം പ്രദേശത്തെ മോഷണസംഭവങ്ങള്‍ അന്വേഷിക്കുന്ന ഗാര്‍ഡ ഉദ്യോഗസ്ഥരാണ് തങ്ങളെന്നും, പണം നഷ്ടമായ ഉടമകളെ കണ്ടെത്താന്‍ തങ്ങള്‍ ശ്രമിക്കുകയാണ് എന്നുമായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നത്. തങ്ങളുടെ കൈയിലുള്ള പണവും, വീട്ടുടമയുടെ കൈയിലുള്ള പണവും ഒത്തുനോക്കുകയും, പിന്നീട് … Read more

National Slow Down Day-യിൽ പിടിയിലായത് 211 ഡ്രൈവർമാർ; അയർലണ്ടിലെ റോഡുകളിൽ ഈ വർഷം പൊലിഞ്ഞത് 52 ജീവനുകൾ

National Slow Down Day-യുടെ ഭാഗമായി അയര്‍ലണ്ടിലെങ്ങും ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 211 വാഹനങ്ങള്‍ വേഗപരിധി ലംഘിച്ച് യാത്ര ചെയ്തതിന് പിടിയില്‍. പലയിടത്തും അനുവദനീയവേഗതയിലും 50 കി.മീ വരെ അധികവേഗത്തില്‍ വാഹനങ്ങളോടിച്ചതും ഇതില്‍ പെടുന്നു. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ശനിയാഴ്ച രാവിലെ 7 വരെ 24 മണിക്കൂറാണ് ഗാര്‍ഡയും Road Safety Authority (RSA)-യും സംയുക്തമായി National Slow Down Day ആചരിച്ചത്. മിതമായ വേഗതയില്‍ വാഹനമോടിക്കുക, റോഡപകടങ്ങള്‍ കുറയ്ക്കുന്നത് വഴി ജീവന്‍ സംരക്ഷിക്കുക … Read more

ഡബ്ലിനിൽ ലഹരിവേട്ട; 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

ഡബ്ലിനിലെ Roscommon-ല്‍ 204,000 യൂറോ വിലവരുന്ന മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. വെള്ളിയാഴ്ചയാണ് Tallaght-യില്‍ വച്ച് 5.74 കിലോഗ്രാം കഞ്ചാലുമായി 30-ലേറെ പ്രായമുള്ള പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇയാളെ സൗത്ത് ഡബ്ലിന്‍ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിന് പുറമെ Roscommon-ല്‍ വച്ച് 4.5 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവുമായി മറ്റൊരാളെയും ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെയും സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

National Slow Down Day; അമിതവേഗതയിൽ പോയ 179 വാഹനങ്ങൾ പിടികൂടിയതായി ഗാർഡ

ഇന്നലെ (ഏപ്രില്‍ 21) രാവിലെ ഏഴ് മണിമുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ National Slow Down Day-യുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ 179 വാഹനങ്ങളെ അമിതവേഗത കാരണം പിടികൂടിയതായി ഗാര്‍ഡ. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ റോഡുകളിലുടനീളം പലയിടത്തായി സ്പീഡ് ചെക്കിങ് പോയിന്റുകള്‍ ഗാര്‍ഡ സ്ഥാപിച്ചിരുന്നു. മണിക്കൂറില്‍ 120 കി.മീ മാത്രം പരമാവധി വേഗം അനുവദിച്ചിട്ടുള്ള റോഡില്‍ 149 കി.മീ വേഗത്തില്‍പോകുകയായിരുന്ന ഒരു കാര്‍ ഗാര്‍ഡ പിടികൂടിയ വാഹനങ്ങളില്‍ പെടുന്നു. Ballyadam-ലെ N25-ല്‍ 100 കി.മീ വേഗം അനുവദിച്ചിട്ടുള്ള … Read more

ഡബ്ലിൻ എയർപോർട്ടിൽ ഗാർഡ ഓഫിസർ കൊക്കെയ്നുമായി പിടിയിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വച്ച് കൊക്കെയ്‌നെന്ന് സംശയിക്കുന്ന പദാര്‍ത്ഥവുമായി ഗാര്‍ഡ ഉദ്യോഗസ്ഥ അറസ്റ്റില്‍. വ്യാഴാഴ്ചയാണ് 100 യൂറോ വിലവരുന്ന കൊക്കെയ്‌നുമായി വനിതാ ഓഫിസര്‍ പിടിയിലായത്. ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്ത് സേവനമനുഷ്ഠിക്കുന്ന ഇവര്‍, ഇന്റലിജന്‍സ് നേതൃത്വത്തില്‍ നടന്ന തെരച്ചിലിനിടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നും, യാത്രയ്ക്ക് എത്തിയതായിരുന്നുവെന്നുമാണ് കരുതുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം Ballymun സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ കേസൊന്നും ചുമത്താതെ വിട്ടയച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് വിഭാഗത്തിന് പരിശോധനയ്ക്കായി കൈമാറും.

ഡബ്ലിനിൽ കെട്ടിട നിർമ്മാണത്തിനിടെ അഞ്ചോളം പേരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തു

ഡബ്ലിനില്‍ കെട്ടിട നിർമ്മാണത്തിനിടെ അഞ്ചോളം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ഡബ്ലിന്‍ 12-ലെ Clonshaugh-ല്‍ കെട്ടിട നിർമ്മാണത്തിനായി നിലം കുഴിക്കവേയാണ് സംഭവം. പ്രദേശം പ്രാചീനകാലത്ത് മനുഷ്യരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്യാനായി ഉപയോഗിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇവിടെ നിന്നും മൃഗങ്ങളുടെ അസ്ഥികൂടങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെടുത്ത മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ വളരെ പഴക്കമേറിയതാണെന്നും, നിലവില്‍ ഗാര്‍ഡ അന്വേഷണം ആവശ്യമായി വരില്ലെന്നുമാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി നരവംശശാത്രജ്ഞര്‍ പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് ശേഷമാകും ഇത് ആരുടെ ഭൗതികാവശിഷ്ടങ്ങളാണെന്നും, എങ്ങനെയാണ് ഇവ … Read more