റോസ്ലെയർ തുറമുഖത്ത് ശീതീകരിച്ച ലോറിയിൽ 14 പേർ; മനുഷ്യക്കടത്തെന്ന് സംശയം

റോസ്ലെയര്‍ തുറമുഖത്ത് എത്തിയ ലോറിയില്‍ രണ്ട് കുട്ടികളടക്കം 14 പേരെ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ ഒമ്പത് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍, രണ്ട് പെണ്‍കുട്ടികള്‍ എന്നിവരെ ലോറിയില്‍ കടത്തിക്കൊണ്ടുവന്നതായി കണ്ടെത്തിയത്. ഇവരെ ആരോഗ്യപരിശോധനകള്‍ നടത്തിയ ശേഷം ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് കേന്ദ്രത്തിലേയ്ക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു. റോസ്ലെയര്‍ യൂറോപോര്‍ട്ട് വഴി കടല്‍ മാര്‍ഗ്ഗം യു.കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ചരക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെയെത്തിയ … Read more

അയർലണ്ടിൽ ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജഡ്ജ് രാജിവച്ചു

അയര്‍ലണ്ടില്‍ ലൈംഗികാതിക്രമ കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജഡ്ജ് Gerard O’Brien രാജിവച്ചതായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. സെന്‍ട്രല്‍ ക്രിമിനല്‍ കോടതി കഴിഞ്ഞ മാസം ഇയാളെ കുറ്റക്കാരനെന്ന് വിധിച്ച ശേഷം, ജഡ്ജായിരിക്കാന്‍ O’Brien യോഗ്യനല്ലെന്നും, പുറത്താക്കണമെന്നും ആവശ്യപ്പെട്ട് മക്കന്റീക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ജഡ്ജ് രാജി വച്ചതോടെ പാര്‍ലമെന്റ് ഇടപെട്ട് ഇയാളെ പുറത്താക്കേണ്ട സാഹചര്യമുണ്ടായില്ല. അയര്‍ലണ്ടിലെ നിയമപ്രകാരം ജഡ്ജിനെ പുറത്താക്കാന്‍ Dáil Éireann, Seanad Éireann എന്നീ സഭകളിലെ വോട്ടെടുപ്പുകളിലൂടെ മാത്രമേ സാധിക്കൂ. എന്നാല്‍ ഇത്തരമൊരു നടപടി അയര്‍ലണ്ടിന്റെ … Read more

അയർലണ്ടിലെ റോഡുകളിൽ 2023-ൽ 184 പൊലിഞ്ഞത് ജീവനുകൾ; 19% വർദ്ധന

2023-ല്‍ അയര്‍ലണ്ടിലെ റോഡുകളില്‍ 173 അപകടങ്ങളിലായി കൊല്ലപ്പെട്ടത് 184 പേര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19% അധികമാണിതെന്ന് Road Safety Authority (RSA) വ്യക്തമാക്കുന്നു. 2022-ല്‍ 149 റോഡപകടങ്ങളിലായി 155 മരണങ്ങളാണ് സംഭവിച്ചിരുന്നത്. 2022-ന് സമാനമായി ഈ വര്‍ഷവും ഏറ്റവുമധികം കൊല്ലപ്പെട്ടത് പുരുഷന്മാരാണ്. ആകെ കൊല്ലപ്പെട്ടവരില്‍ 78 ശതമാനവും പുരുഷന്മാരാണ്. അതുപോലെ കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെടുന്നതിലും, രാത്രിയില്‍ അപകടങ്ങള്‍ നടക്കുന്നതിലും 2023-ല്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ടിപ്പററിയിലാണ് ഏറ്റവുമധികം പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്- 16. 15 പേര്‍ വീതം കൊല്ലപ്പെട്ട കോര്‍ക്ക്, … Read more

ഡബ്ലിനിൽ ഭവനരഹിതരെ താമസിപ്പിക്കാനിരുന്ന പബ്ബ് അജ്ഞാതർ അഗ്നിക്കിരയാക്കി; ഞെട്ടൽ!

ഡബ്ലിനില്‍ ഭവനരഹിതര്‍ക്ക് താമസിക്കാനായി തയ്യാറാക്കിയ പഴയ പബ്ബും, ഗസ്റ്റ് ഹൗസും അജ്ഞാതര്‍ അഗ്നിക്കിരയാക്കി. ഞായറാഴ്ച രാത്രിയാണ് Ringsend പ്രദേശത്തെ Thorncastle Street-ലുള്ള പബ്ബില്‍ തീപടര്‍ന്നത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 16-ന് ഗോള്‍വേയില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒരു ഹോട്ടലിന് അജ്ഞാതര്‍ തീവെച്ചതിന് പിന്നാലെയാണ് ഡബ്ലിനിലും സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. വീടില്ലാത്ത ധാരാളം കുടുംബങ്ങളെ Ringsend-ലെ പബ്ബില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും, ഈ സംഭവം അത്യന്തം നിരാശാജനകമാണെന്നും Dublin Region Homeless Executive (DRHE) … Read more