കഴിഞ്ഞ വർഷം ദിവസേന ഒന്നിലധികം ഗാർഡകൾ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ടു

2024-ൽ ദിവസവും ഒന്നിൽ അധികം എന്ന രീതിയിൽ ഡ്യൂട്ടിക്കിടെ ഗാർഡകൾക്ക് ആക്രമണം കാരണം പരിക്കേറ്റതായി റിപ്പോർട്ട്‌. കഴിഞ്ഞ വർഷം ആകെ 372 ഗാർഡകൾക്കാണ് ഡ്യൂട്ടി സമയത്തെ അക്രമം കാരണം പരിക്കേറ്റത്. ഈ വർഷം ജൂൺ 26 വരെയുള്ള ആദ്യ ആറ് മാസങ്ങൾക്കിടെ 128 ഗാർഡ ഉദ്യോഗസ്ഥർക്കും ഉത്തരത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്‌ പറയുന്നു. ഗാർഡ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക, ആക്രമിക്കുക എന്നിവയ്ക്കുള്ള പരമാവധി ശിക്ഷ ഏഴിൽ നിന്നും പന്ത്രണ്ട് വർഷം ആക്കി 2023 നവംബറിൽ നിയമം പാസാക്കിയിട്ടും അക്രമങ്ങൾക്ക് കാര്യമായ … Read more

കടയിൽ ആയുധവുമായി എത്തി കൊള്ള; ഡബ്ലിനിൽ ഒരാൾ പിടിയിൽ

കൗണ്ടി ഡബ്ലിനിലെ Sandyford-ല്‍ ആയുധവുമായെത്തി കൊള്ള നടത്തിയയാള്‍ പിടിയില്‍. തിങ്കളാഴ്ച വൈകിട്ട് 8.45-ഓടെയാണ് പ്രദേശത്തെ ഒരു കടയിലേയ്ക്ക് ആയുധവുമായി എത്തിയ പ്രതി പണവുമായി കടന്നുകളഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അന്വേഷണമാരംഭിച്ച ഗാര്‍ഡ ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണവും, കത്തിയും കണ്ടെത്തുകയും ചെയ്തു.

ഡബ്ലിനിൽ കത്തിക്കുത്ത്; ഒരാൾ ആശുപത്രിയിൽ

ഡബ്ലിനില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ ആശുപത്രിയില്‍. East Wall Road-ല്‍ തിങ്കളാഴ്ച വൈകിട്ട് 10 മണിയോടെയാണ് സംഭവം. ഇയാള്‍ പരിക്കുകളോടെ Mater Misericordiae Hospitall-ല്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. ഇയാളെ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് കരുതുന്നതെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

അയർലണ്ടിൽ ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് തോക്കുകൾ ഉണ്ടാക്കുന്നത് വർദ്ധിക്കുന്നു

അയര്‍ലണ്ടില്‍ ത്രീഡി പ്രിന്റിങ് ടെക്‌നോളജി ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് തോക്കുകളുടെ നിര്‍മ്മാണം വര്‍ദ്ധിക്കുന്നു. ഈയിടെ ഇത്തരം നിരവധി തോക്കുകളാണ് ഗാര്‍ഡ പിടിച്ചെടുത്തത്. ഡബ്ലിന്‍, ടിപ്പററി, ഷാനണ്‍ എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞത് ഇത്തരം അഞ്ച് തോക്കുകളെങ്കിലും പിടിച്ചെടുത്തതായാണ് വിവരം. Harlot 22LR അല്ലെങ്കില്‍ Derringer break-action pistols എന്നറിയപ്പെടുന്ന ഇത്തരം തോക്കുകള്‍ക്ക് പച്ച നിറമാണ്. ഓണ്‍ലൈനില്‍ ലഭ്യമാകുന്ന ത്രീഡി ഡിസൈന്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചെടുക്കുന്നത്. പ്രധാനമായും യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി വെബ്‌സൈറ്റുകളില്‍ ഇത്തരം തോക്കുകളുടെ ഡിസൈനുകള്‍ ലഭ്യമാണെന്ന് The … Read more

ഡബ്ലിനിൽ കൊള്ള തടയാൻ ശ്രമിക്കവേ ഗാർഡയ്ക്ക് പരിക്ക്

ഡബ്ലിനില്‍ കൊള്ള തടയാന്‍ ശ്രമിക്കവേ ഗാര്‍ഡ ഉദ്യോഗസ്ഥന് പരിക്ക്. Blanchardstown-ലാണ് വ്യാഴാഴ്ച പുലര്‍ച്ചെ 3.45-ഓടെ സംഭവമുണ്ടായത്. കൊള്ള നടന്നതായി വിവരം ലഭിച്ച രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുകയും, സഹായത്തിനായി റേഡിയോ വഴി കൂടുതല്‍ ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്യുന്നതിനിടെ കത്തിയുമായി എത്തിയ ഒരാള്‍ അക്രമാസക്തനാകുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു ഗാര്‍ഡ ഉദ്യോഗസ്ഥനെ നിസ്സാര പരിക്കുകളോടെ Connolly Hospital-ല്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് അക്രമിയെ പിടികൂടുകയും ഇയാളില്‍ നിന്നും ആക്രമിക്കാനുപയോഗിച്ച കത്തി, 1,500 യൂറോ എന്നിവ … Read more

ലിമറിക്ക് സിറ്റിയിൽ ഗ്യാങ് വാർ മുറുകുന്നു; ശനിയാഴ്ചത്തെ അക്രമസംഭവത്തിൽ 3 പേർക്ക് പരിക്ക്

ലിമറിക്ക് സിറ്റിയില്‍ നടന്ന ഗ്യാങ് വാറില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി നഗരത്തിലെ തെക്കന്‍ പ്രദേശമായ Hyde Avenue-വില്‍ ഉണ്ടായ അക്രമസംഭവത്തിലാണ് മൂന്ന് പുരുഷന്മാര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. University Hospital Limerick-ലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമസംഭവത്തില്‍ ഒരു കാറും തകര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പക ഇക്കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പ്, പൈപ്പ് ബോംബ് ആക്രമണങ്ങള്‍, വീടുകള്‍ ലക്ഷ്യം വച്ചുള്ള ഫയര്‍ ബോംബിങ്ങുകള്‍ എന്നിവയ്ക്ക് കാരണമായിരുന്നു. പ്രശ്‌നം ഈ നിലയ്ക്ക് തുടരുകയാണെങ്കില്‍ … Read more

ലിമറിക്കിൽ 3 മില്യൺ യൂറോയുടെ കഞ്ചാവ് പിടികൂടി

ലിമറിക്കില്‍ 3 മില്യണ്‍ യൂറോയോളം വിലവരുന്ന കഞ്ചാവ് പിടികൂടി ഗാര്‍ഡ. വ്യാഴാഴ്ച ഗാര്‍ഡയും, റവന്യൂ ഓഫീസര്‍മാരും നടത്തിയ പരിശോധനയിലാണ് 147 കിലോഗ്രാം തൂക്കം വരുന്ന ഹെര്‍ബല്‍ കഞ്ചാവ് പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധനയെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. കസ്റ്റംസും പരിശോധനയില്‍ പങ്കെടുത്തു. സംഘടിതകുറ്റവാളികള്‍ അയര്‍ലണ്ടിലേയ്ക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിനും, വിതരണം ചെയ്യുന്നതിനും, വില്‍പ്പന നടത്തുന്നതിനും തടയിടുക എന്ന ഉദ്ദേശ്യത്തോടെ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന. ആരെങ്കിലും മയക്കുമരുന്ന് കടത്തുന്നതായി സംശയം തോന്നിയാല്‍ താഴെ പറയുന്ന നമ്പറില്‍ റവന്യൂവിനെ … Read more

മോഷണം, പിടിച്ചുപറി, കൊള്ള: നോർത്ത് ഡബ്ലിനിൽ 47 പേർ അറസ്റ്റിൽ

കൊള്ള, മോഷണം, പിടിച്ചുപറി എന്നിവ തടയുക ലക്ഷ്യമിട്ട് ഗാര്‍ഡ DMR North Division നടത്തിവരുന്ന Operation Táirge-ന്റെ ഭാഗമായി നോര്‍ത്ത് ഡബ്ലിന്‍ പ്രദേശത്ത് നിന്നും 47 പേരെ അറസ്റ്റ് ചെയ്തു. ഇവരെ കുറ്റം ചുമത്തിയ ശേഷം ബുധനാഴ്ച രാവിലെ 10.30-ന് Criminal Courts of Justice 1, 4 എന്നിവിടങ്ങളിലും, Balbriggan District Court-ലും ഹാജരാക്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നറിയിച്ച Dublin Metropolitan Region (DMR) അസിസ്റ്റന്റ് കമ്മീഷണര്‍ Paul Cleary, സംഘടിതമായി മോഷണം നടത്തുന്നവരെ പിടികൂടി … Read more

ഡബ്ലിനിൽ ആക്രമണം: ഒരാൾക്ക് പരിക്ക്

ഡബ്ലിനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഡബ്ലിന്‍ 8-ലെ Dean Street-ല്‍ വച്ചായിരുന്നു സംഭവം. പരിക്കേറ്റ 30-ലേറെ പ്രായമുള്ള പുരുഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

ലിമറിക്കിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള

ലിമറിക്കില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊളള. ലിമറിക്ക് സിറ്റിയിലെ O’Connell Avenue പ്രദേശത്തുള്ള ഒരു വീട്ടില്‍ ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. കത്തിയുമായി വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ ആള്‍, വീട്ടുകാരനെ ഭീഷണിപ്പെടുത്തി ഏതാനും സാധനങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ വീട്ടുടമയ്ക്ക് പരിക്കേറ്റിട്ടില്ല. ഗാര്‍ഡ അന്വേഷണമാരംഭിച്ചു.