ലിമറിക്കിലെ വീട്ടിൽ വെടിവെപ്പ്; കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പക എന്ന് സംശയം

ലിമറിക്കിലെ വീട്ടില്‍ വെടിവെപ്പ്. ഞായറാഴ്ച രാവിലെ 5 മണിയോടെയാണ് Rathkeale-ലെ New Road-ലുള്ള വീട്ടില്‍ ഒന്നിലധികം തവണ വെടിവെപ്പ് ഉണ്ടായത്. ഒരു കുട്ടി അടക്കം വീട്ടില്‍ ഉള്ളപ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം ലിമറിക്കില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ തുടര്‍ന്നുപോരുന്ന കുടിപ്പകയുടെ ഭാഗമായി നടന്ന ആക്രമണമാണ് ഇതെന്നാണ് ഗാര്‍ഡയുടെ സംശയം. പ്രദേശത്ത് ഗാര്‍ഡ പട്രോളിങ് നടത്തുന്നുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഡബ്ലിനിൽ തോക്കും വെടിയുണ്ടകളുമായി 2 പേർ പിടിയിൽ

ഡബ്ലിനില്‍ തോക്കും വെടിയുണ്ടകളുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഡബ്ലിന്‍ 15-ലെ Old Navan Road-ല്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് ഒരു വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തത്. തുടര്‍ന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന പുരുഷനെയും, സ്ത്രീയെയും ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടര്‍പരിശോധനയില്‍ ഡബ്ലിനിലെ ഒരു വീട്ടില്‍ നിന്നും രണ്ട് തോക്കുകള്‍ കൂടി അന്വേഷണസംഘം കണ്ടെടുത്തു. ഇതില്‍ ഒന്ന് സബ് മെഷീന്‍ ഗണ്‍ ആണ്. വെടിയുണ്ടകളും ഇവയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കേസില്‍ കൂടുതല്‍ … Read more

ലിമറിക്കിൽ ചെറുപ്പക്കാരന് വെടിയേറ്റു; ഒരാൾ അറസ്റ്റിൽ

ലിമറിക്ക് സിറ്റിയില്‍ വെടിവെപ്പ്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ Ballinacurra Weston പ്രദേശത്ത് വച്ചാണ് 30-ലേറെ പ്രായമുള്ള പുരുഷന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ നിലവില്‍ University Hospital Limerick-ല്‍ ചികിത്സയിലാണ്. പുറത്ത് രണ്ട് തവണ വെടിയേറ്റുവെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കിന് വേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്.