യൂറോപ്പിലെ കൗമാരക്കാർക്കിടയിൽ മദ്യം, സിഗരറ്റ്, മയക്കുമരുന്ന് ഉപയോഗം കുറഞ്ഞു; ഇ-സിഗരറ്റ്, ഗാംബ്ലിങ് എന്നിവ കൂടി

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ കൗമാരക്കാര്‍ക്കിടയില്‍ മദ്യം, പുകവലി, നിരോധിത മയക്കുമരുന്നുകള്‍ എന്നിവയുടെ ഉപയോഗം കുറയുകയാണെന്നും, അതേസമയം ഇ-സിഗരറ്റുകള്‍, ഗെയ്മിങ്, ഗ്യാംബ്ലിങ് അഥവാ ചൂതാട്ടം എന്നിവ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ട്. 37 യൂറോപ്യന്‍ രാജ്യങ്ങളിലെ 15-16 പ്രായക്കാരായ 114,000 കൗമാരക്കാരെ പങ്കെടുപ്പിച്ച് 2024-ല്‍ EU Drugs Agency ആണ് European School Survey Project on Alcohol and Other Drugs എന്ന സര്‍വേ നടത്തിയത്. സർവേയുടെ എട്ടാമത്തെ എഡിഷനാണിത്. കൗമാരക്കാരും മദ്യവും ജീവിതത്തില്‍ ഒരിക്കലെങ്കിലും മദ്യം ഉപയോഗിക്കുന്ന … Read more

അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിലും കസേരകളുമായി 461 രോഗികൾ; UHL-ൽ ബെഡ്ഡ് ലഭിക്കാത്ത രോഗികളുടെ എണ്ണം 100

അയര്‍ലണ്ടിലെ ആശുപത്രികളില്‍ രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റും ചികിത്സ തേടുന്നത് മാറ്റമില്ലാതെ തുടരുന്നു. Irish Nurses and Midwives Organisation (INMO)-ന്റെ കണക്കനുസരിച്ച് ഇന്ന് രാവിലെ 461 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇത്തരത്തില്‍ ചികിത്സ തേടുന്നത്. ഇതില്‍ 291 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. University Hospital Limerick (UHL)-ല്‍ ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 100 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ പതിവ് പോലെ UHL തന്നെയാണ്. രാജ്യത്തെ മറ്റുള്ള … Read more

അയർലണ്ടിലെ അഞ്ചിൽ ഒന്ന് പേരും വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് സർവേ ഫലം

അയര്‍ലണ്ടിലെ അഞ്ചില്‍ ഒന്ന് പേര്‍ പാരമ്പര്യ വാക്‌സിനുകള്‍ എടുക്കാന്‍ തയ്യാറല്ലെന്ന് Worldwide Independent Network of MR (WIN) സര്‍വേ. അയര്‍ലണ്ട് അടക്കം ലോകത്തെ 38 രാജ്യങ്ങളിലുള്ള 33,000 പേരെ പങ്കാളികളാക്കി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. പതിറ്റാണ്ടുകളായി ഉപയോഗിച്ച് ഫലപ്രാപ്തി വ്യക്തമായതാണെങ്കില്‍കൂടി ലോകത്ത് മൂന്നിലൊന്ന് പേരും പാരമ്പര്യ വാക്‌സിനുകള്‍ എടുക്കില്ലെന്നോ, എടുക്കുമെന്ന് അറിയില്ലെന്നോ ആണ് പ്രതികരിച്ചതെന്നും സര്‍വേ വ്യക്തമാക്കുന്നു. ആഗോള സര്‍വേയുടെ ഭാഗമായി 1,000 പേരെയാണ് അയര്‍ലണ്ടില്‍ നിന്നും പങ്കെടുപ്പിച്ചത്. അതേസമയം ആഗോള ശരാശരിയെ അപേക്ഷിച്ച് … Read more

നിങ്ങളുടെ കുട്ടിക്ക് glycerol അടങ്ങിയ പാനീയങ്ങൾ നൽകാറുണ്ടോ?

എട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പാനീയമായ slushies നല്‍കരുതെന്ന മുന്നറിയിപ്പുമായി University College Dublin (UCD). ഈ പാനീയങ്ങളിലടങ്ങിയിരിക്കുന്ന glycerol എന്ന പദാര്‍ത്ഥം കുട്ടികളില്‍ ‘glycerol intoxication syndrome’ എന്ന രോഗാവസ്ഥ സൃഷ്ടിക്കുമെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. 2009 മുതല്‍ 2024 വരെ slushies കഴിച്ച ശേഷം സുഖമില്ലാതായ യുകെ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള 21 കുട്ടികളുടെ കാര്യമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. Slushies കഴിച്ച് അടുത്ത ഒരു മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് സുഖമില്ലാതാകുകയായിരുന്നു. ഈ കുട്ടികള്‍ ആര്‍ക്കും … Read more

അയർലണ്ടിൽ വർഷം 3,000 പേരുടെ ജീവനെടുക്കുന്ന ‘sepsis’ രോഗത്തെ പറ്റി അറിഞ്ഞിരിക്കാം

അയര്‍ലണ്ടില്‍ ആളുകള്‍ മരിക്കാന്‍ പ്രധാന കാരണമാകുന്ന sepsis രോഗത്തെ പറ്റി ബോധവല്‍ക്കരണവുമായി The Irish College of GPs (ICGP). രാജ്യത്ത് ആളുകളെ മരണത്തിലേയ്ക്ക് നയിക്കുന്ന രോഗങ്ങളില്‍ sepsis പ്രധാനപ്പെട്ടതാണെന്നും, വര്‍ഷം 15,000-ലധികം പേര്‍ക്ക് രോഗം പിടിപെടുകയും, അതില്‍ 20% പേര്‍ മരിക്കുകയും ചെയ്യുന്നതായും ICGP മെഡിക്കല്‍ ഡയറക്ടറായ Dr Diarmuid Quinlan പറയുന്നു. അതായത് വര്‍ഷം 3,000 പേര്‍ രാജ്യത്ത് sepsis കാരണം മരിക്കുന്നു. ജിപിമാരെയാണ് രോഗബാധയുമായി മിക്ക രോഗികളും ആദ്യം കാണാനെത്തുന്നത്. അതിനാല്‍ രോഗം … Read more

മുട്ട സൂക്ഷിക്കാറുള്ളത് ഫ്രിഡ്ജിന്റെ ഡോറിനകത്തത് ആണോ? പണി കിട്ടും!

ഫ്രിഡ്ജിന്റെ ഡോറിലെ റാക്കിൽ ആണോ നിങ്ങൾ മുട്ട സൂക്ഷിക്കാറുള്ളത്? എന്നാൽ ആ മുട്ട കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നറിയാമോ? Electronic Temperature Instruments (ETI)- ലെ മാനേജിങ് ഡയറക്ടർ ആയ ജേസൺ വെബ് ആണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുട്ട കേടാകാതിരിക്കണമെങ്കിൽ ഫ്രിഡ്ജിൽ ഏകദേശം 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണമെന്നാണ് വെബ് പറയുന്നത്. പക്ഷെ മുട്ട ഡോറിലെ ട്രേയിൽ ആണ് സൂക്ഷിക്കുന്നതെങ്കിൽ, ഡോർ ഇടയ്ക്കിടെ തുറക്കുന്നത് കാരണം 4 ഡിഗ്രി തണുപ്പ് മുട്ടയ്ക്ക് കിട്ടാതെ വരുന്നു. ഇത്തരം … Read more

അയർലണ്ടിലെ ജിപിമാരിൽ 25% പേരും 60 വയസ് കഴിഞ്ഞവർ; ഭാവിയിൽ ജിപിമാരുടെ ദൗർലഭ്യം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ വരും വര്‍ഷങ്ങളില്‍ ജനറല്‍ പ്രാക്ടീഷണര്‍മാരായ (ജിപി) ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യത അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി Irish College of General Practitioners വക്താവ് Professor Liam Glynn. രാജ്യത്ത് വരും വര്‍ഷങ്ങളില്‍ ഏറെ ജിപിമാര്‍ വിരമിക്കാനിരിക്കുകയാണെന്നും, ഇത് സമൂഹത്തില്‍ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം അനുഭവപ്പെടാന്‍ കാരണമാകുമെന്നും കൗണ്ടി ഡോണഗലിലെ Ardara-യില്‍ 29 വര്‍ഷത്തെ സേവനത്തിന് ശേഷം ജിപിയായ Dr Mireille Sweeney വിരമിക്കുന്ന പശ്ചാത്തലത്തില്‍ Glynn മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ജിപിമാരില്‍ 25% പേരും 60 വയസിന് മേല്‍ പ്രായമുള്ളവരാണ്. … Read more

അയർലണ്ടിലെ 32-35 പ്രായക്കാരായ സ്ത്രീകൾക്കും ഇനി സൗജന്യ ഗർഭനിരോധനോപാധികൾ ലഭ്യം

HSE-യുടെ സൗജന്യഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഇനി 32-35 പ്രായക്കാരായ സ്ത്രീകള്‍ക്കും ലഭിക്കും. ഇതോടെ രാജ്യത്തെ 17-35 പ്രായക്കാരായ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ഗര്‍ഭനിരോധ സംവിധാനങ്ങള്‍ ലഭ്യമാകും. ജിപിമാരുമായുള്ള കണ്‍സള്‍ട്ടേഷന്‍, ഫാമിലി പ്ലാനിങ്, സ്റ്റുഡന്റ് ഹെല്‍ത്ത്, പ്രൈമറി കെയര്‍ സെന്ററിലെ ചികിത്സ എന്നീ സേവനങ്ങളും സൗജന്യമാണ്. HSE-യുടെ റീ-ഇംബേഴ്‌സ്‌മെന്റ് ലിസ്റ്റിലുള്ള കോണ്‍ട്രാസെപ്റ്റീവുകളുടെ പ്രിസ്‌ക്രിപ്ഷനുകളും സൗജന്യമായി ലഭിക്കും. സ്ത്രീകള്‍ക്ക് പുറമെ ഈ പ്രായത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍, നോണ്‍ ബൈനറി ആയിട്ടുള്ളവര്‍ എന്നിവര്‍ക്കും സൗജന്യം ലഭ്യമാണ്. ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ലഭിക്കാനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന … Read more