അയർലണ്ടിൽ ഒരു വർഷത്തിനിടെ ഭവനവില വർദ്ധിച്ചത് 10 ശതമാനത്തിൽ അധികം

അയർലണ്ടിലെ ഭവന വില വർദ്ധന തുടരുന്നു. ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ വില 10.1% ഉയർന്നതയാണ് CSO- യുടെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. ഡബ്ലിനിൽ ഒരു വർഷത്തിനിടെ വീടുകൾക്ക് 11.6% വില വർദ്ധിച്ചപ്പോൾ അപ്പാർട്ട്മെന്റുകൾക്ക് 7.9.% വില കൂടി. ഡബ്ലിനു പുറത്ത്  വീടുകൾക്ക് 9.6% ആണ് ഒരു വർഷത്തിനിടെ വില വർദ്ധിച്ചത്. അപ്പാർട്ട്മെന്റുകൾക്ക് 10.1 ശതമാനവും വില വർദ്ധിച്ചു. ഓഗസ്റ്റിൽ രാജ്യത്ത് 3,990 വീടുകൾ വിറ്റതായാണ് റവന്യു ഡിപ്പാർട്മെന്റിന്റെ കണക്ക്. 2023 ഓഗസ്റ്റിൽ ഇത് 4,640 ആയിരുന്നു. 2024 … Read more

അയർലണ്ടിൽ തുടർച്ചയായി ഒമ്പതാം മാസവും വീടുകൾക്ക് വില കൂടി; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുക ലോങ്‌ഫോർഡിൽ

2024 മെയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ വീടുകള്‍ക്ക് 8.2% വില വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഡബ്ലിനിലെ മാത്രം കാര്യമെടുത്താല്‍ 8.6 ശതമാനവും, ഡബ്ലിന് പുറത്ത് 7.8 ശതമാനവുമാണ് വര്‍ദ്ധന. മെയ് മാസത്തില്‍ 3,997 വീടുകളായിരുന്നു വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നത്. അതേസമയം 2023 മെയ് മാസത്തില്‍ 4,435 എണ്ണം ഉണ്ടായിരുന്നു. ഒരു വര്‍ഷത്തിനിടെ 9.9% ആണ് ഇതിലെ കുറവ്. രാജ്യത്ത് മെയ് വരെയുള്ള 12 മാസത്തിനിടെ ഒരു വീടിന് നല്‍കേണ്ട ശരാശരി വില 335,000 യൂറോ ആയിരുന്നുവെന്നും റിപ്പോര്‍ട്ട് … Read more

അയർലണ്ടിൽ വീടുകൾക്ക് വീണ്ടും വിലയുയർന്നു; ശരാശരി നൽകേണ്ടത് ഇത്രയും…

അയര്‍ലണ്ടിലെ ഭവനവില ഒരു വര്‍ഷത്തിനിടെ 7.9% ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സിഎസ്ഒ). 2022 നവംബറിന് ശേഷം വില ഇത്രയധികം വര്‍ദ്ധിക്കുന്നത് ആദ്യമായാണ്. 2024 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്കാണിത്. മാര്‍ച്ച് വരെ 7.4% ആയിരുന്നു വര്‍ദ്ധന. അതേസമയം ഡബ്ലിനിലെ ഭവനവില വര്‍ദ്ധന 8.3% ആണ്. ഡബ്ലിന് പുറത്ത് 7.6 ശതമാനവും വില വര്‍ദ്ധിച്ചു. ഏപ്രില്‍ വരെയുള്ള 12 മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു വീട് വാങ്ങാനായി ശരാശരി 335,000 യൂറോയാണ് മുടക്കേണ്ടത്. അതേസമയം … Read more

ഡബ്ലിന് പുറത്ത് 12 മാസത്തിനിടെ ഭവനവില വർദ്ധിക്കുക 15%; ഏറ്റവും വിലവർദ്ധന പ്രതീക്ഷിക്കുന്നത് കെറിയിൽ

അയര്‍ലണ്ടില്‍ ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിലെ ഭവനവില അടുത്ത 12 മാസത്തിനിടെ ശരാശരി 4.9% ഉയരുമെന്ന് The Sunday Times Nationwide Property Price Guide റിപ്പോര്‍ട്ട്. ഇതില്‍ കെറിയിലാകും ഏറ്റവുമധികം വില വര്‍ദ്ധന സംഭവിക്കുകയെന്നും (15%) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കില്‍ക്കെന്നി, ലീഷ് എന്നിവിടങ്ങളില്‍ 10% വീതം വില വര്‍ദ്ധിക്കും. Monaghan, Louth, Westmeath എന്നീ കൗണ്ടികളില്‍ മാത്രമാണ് ഭവനവില നിലവിലുള്ളത് പോലെ തന്നെ തുടരാന്‍ സാധ്യത. Wexford, Waterford, Mayo, Offaly മുതലായ കൗണ്ടികളില്‍ വീട് നിര്‍മ്മിക്കുന്നതിനെക്കാള്‍ … Read more